ഹരീഷ് ഹാൻഡെ
ഹരീഷ് ഹാൻഡെ ಹರೀಶ ಹಂದೆ | |
---|---|
ജനനം | |
കലാലയം | ഐ.ഐ.റ്റി. ഖരഗ്പൂർ |
തൊഴിൽ | സാമൂഹ്യസംരംഭകൻ |
കർണാടകത്തിൽ നിന്നുള്ള ഒരു സാമൂഹ്യ സംരംഭകനാണ് ഹരീഷ് ഹാൻഡെ. സൗരോർജ്ജത്താൽ പ്രകാശിക്കുന്ന വൈദ്യുത വിളക്കുകൾ നിർമ്മിക്കുന്ന സെൽകോ എന്ന പ്രമുഖ സ്ഥാപനം 1995 ൽ സ്ഥാപിച്ചു. ഇന്ത്യയിലെ 120,000 വീടുകളിൽ ഇന്ന് ഈ സാങ്കേതികത ഉപയോഗിച്ചു വെളിച്ചം തെളിയുന്നു.[1] സൗരോർജ്ജ സാങ്കേതികതയുടെ പ്രായോഗികത പാവങ്ങളുടെ കൈകളിലേക്ക് പകർന്നതിനു 2011 ലെ രമൺ മാഗ്സസെ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി.[2] എമർജെന്റ് ലീഡർഷിപ്പ് എന്ന കാറ്റഗറിയിൽ നീലിമ മിശ്രയ്കൊപ്പമ്മാണ് ഹരീഷ് ഹാൻഡെ മാഗ്സസെ അവാർഡ് പങ്കിട്ടത്.
ബാല്യവും വിദ്യാഭ്യാസവും
[തിരുത്തുക]കർണാടകത്തിലെ ഉഡുപ്പി ജില്ലയിലെ കുന്ദപുര താലൂക്കിലുള്ള ഹന്ദട്ടു എന്ന ഗ്രാമത്തിലാണ് 1967 മാർച്ച് 1-നു് ഹരീഷ് ഹാൻഡെ ജനിച്ചത്. എന്നാൽ വളർന്നത് ഒഡീഷയിലെ റൂർകേലയിലും. റൂർക്കല ഇസ്പാത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്നും പ്രാഥമിക പഠനം പൂർത്തിയാക്കി. ഗോരക്പൂർ ഐ.ഐ.ടിയിൽ എനർജി എൻജിനീറിംഗിൽ ബിരുദമെടുത്തു(1986-1990). തുടർന്നു് അമേരിക്കയിലെ മസാച്ചുസാറ്റ്സ് (ലോവൽ) സർവ്വകലാശാലയിൽനിന്ന് എനർജി എൻജിനിയറിംഗിൽ തന്നെ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി യും കരസ്ഥമാക്കി.(1990-1995)[3].
അവലംബം
[തിരുത്തുക]- ↑ "Nileema Mishra, Harish Hande win Magsaysay award". The Times of India. Jul 27, 2011. Archived from the original on 2013-08-20. Retrieved 2011-12-10.
- ↑ "Bangalorean gets Ramon Magsaysay Award". The Hindu. July 28, 2011.
- ↑ http://www.rmaf.org.ph/newrmaf/uploads/files/Empowering_low-income_families.pdf[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Biography of Harish Hande Archived 2007-09-29 at the Wayback Machine.