കൊടിക്കുന്നിൽ സുരേഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kodikunnil Suresh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കൊടിക്കുന്നിൽ സുരേഷ്

കൊടിക്കുന്നിൽ സുരേഷ്

നിയോജക മണ്ഡലം മാവേലിക്കര
ജനനം04th June 1962
കൊടിക്കുന്നിൽ, തിരുവനന്തപുരം ജില്ല
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി(കൾ)ബിന്ദു സുരേഷ്
കുട്ടി(കൾ)ഒരു പുത്രൻ

മുൻകേന്ദ്ര തൊഴിൽ സഹമന്ത്രിയും[1], പതിനഞ്ചാം ലോകസഭയിൽ മാവേലിക്കര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവുമാണ്‌ കൊടിക്കുന്നിൽ സുരേഷ് (ജനനം: ജൂൺ 4, 1962 - ). തിരുവനന്തപുരം ജില്ലയിലാണ് ജനനം. അഞ്ചു തവണ ലോക്‌സഭാംഗമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായ ഇദ്ദേഹം എ.ഐ.സി.സി അംഗമായിരുന്നിട്ടുണ്ട് [2]. 1989-ൽ ലോകസഭാംഗമായിരുന്നിട്ടുണ്ട്[2].

മാവേലിക്കര സംവരണ മണ്ഡലത്തിൽ നിന്നു വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് 2011 മേയ് 12-നു് സുപ്രീം കോടതി ഈ വിധി അസാധുവാക്കി[3].

2012 ഒക്ടോബർ 28-നു് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കൊടിക്കുന്നിൽ സുരേഷിനു തൊഴിൽ സഹമന്ത്രിയായി സ്ഥാനം ലഭിച്ചു[1].

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2014 മാവേലിക്കര ലോകസഭാമണ്ഡലം കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് ചെങ്ങറ സുരേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്. പി. സുധീർ ബി.ജെ.പി., എൻ.ഡി.എ.
2009 മാവേലിക്കര ലോകസഭാമണ്ഡലം കൊടിക്കുന്നിൽ സുരേഷ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് ആർ.എസ്. അനിൽ സി.പി.ഐ., എൽ.ഡി.എഫ്. പി.എം. വേലായുധൻ ബി.ജെ.പി., എൻ.ഡി.എ.

അവലംബം[തിരുത്തുക]

  1. 1.0 1.1 Antony's loyalist and Congress's Dalit face in Kerala, Suresh joins Cabinet as MoS
  2. 2.0 2.1 "Fifteenth Lok Sabha Members Bioprofile" (ഭാഷ: ഇംഗ്ലീഷ്). Lok Sabha. ശേഖരിച്ചത് മേയ് 28, 2010.
  3. കൊടിക്കുന്നിലിന്റെ തിരഞ്ഞെടുപ്പ് ശരിവെച്ചു
  4. http://www.ceo.kerala.gov.in/electionhistory.html
  5. http://www.keralaassembly.org
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ
പതിനേഴാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ 100px-കേരളം-അപൂവി.png
രാജ്‌മോഹൻ ഉണ്ണിത്താൻ | കെ. സുധാകരൻ | കെ. മുരളീധരൻ | രാഹുൽ ഗാന്ധി | എം.കെ. രാഘവൻ | പി.കെ. കുഞ്ഞാലിക്കുട്ടി | ഇ.ടി. മുഹമ്മദ് ബഷീർ | വി.കെ. ശ്രീകണ്ഠൻ | രമ്യ ഹരിദാസ് | ടി.എൻ. പ്രതാപൻ | ബെന്നി ബെഹനാൻ | ഹൈബി ഈഡൻ| ഡീൻ കുര്യാക്കോസ് | തോമസ് ചാഴിക്കാടൻ | എ.എം. ആരിഫ് | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | അടൂർ പ്രകാശ് | ശശി തരൂർ
"https://ml.wikipedia.org/w/index.php?title=കൊടിക്കുന്നിൽ_സുരേഷ്&oldid=3132180" എന്ന താളിൽനിന്ന് ശേഖരിച്ചത്