Jump to content

ഇന്ത്യൻ രൂപ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ രൂപ (വിവക്ഷകൾ) എന്ന താൾ കാണുക. രൂപ (വിവക്ഷകൾ)
Indian Rupee
Indian rupee
  • ভাৰতীয় টকা (Assamese)
  • ভারতীয় টাকা (Bengali)
  • ભારતીય રૂપિયો (Gujarati)
  • भारतीय रुपया (Hindi)
  • ಭಾರತೀಯ ರೂಪಾಯಿ (Kannada)
  • بآرتسے رۄپے (Kashmiri)
  • भारती रुपय (Konkani)
  • ഇന്ത്യൻ രൂപ (Malayalam)
  • भारतीय रुपया (Marathi)
  • भारतीय रुपियाँ (Nepali)
  • ଭାରତୀୟ ମୁଦ୍ରା (Oriya)
  • ਭਾਰਤੀ ਰੁਪਈਆ (Panjabi)
  • भारतीय रूप्यकम् (Sanskrit)
  • இந்திய ரூபாய் (Tamil)
  • భారతీయ రూపాయి (Telugu)
  • بھارتی روپیے (Urdu)
ഇന്ത്യയിൽ നിലവിൽ വിതരണത്തിലുള്ള ബാങ്ക് നോട്ടുകൾ
ISO 4217 codeINR
Central bankReserve Bank of India
Date of introduction01.01.1948
Official user(s) India
Unofficial user(s) Bhutan[a]
 Nepal
 Zimbabwe[b][1]
Inflation4.4% (2017–18)
 SourceRBI – Annual Inflation Report
 MethodCPI[2]
Pegged byBhutanese ngultrum (at par)
Nepalese rupee ( ₹1 = 1.6 NPR)
Subunit
1100paisa
paisap
Coins
 Freq. used1, 2, 5, 10
Banknotes
 Freq. used10, 20, 50, 100, 200, 500
 Rarely used1, 2, 5
PrinterReserve Bank of India
 Websitewww.rbi.org.in
MintIndia Government Mint
 Websitewww.spmcil.com
ഇന്ത്യൻ രൂപ

റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക കറൻസിയാണ് ഇന്ത്യൻ രൂപ (ചിഹ്നം: ; കോഡ്: INR). ലോകത്തിൽ തന്നെ ആദ്യമായി നാണയങ്ങൾ നിലവിൽ വന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ (ഏകദേശം ബിസി ആറാം നൂറ്റാണ്ടിൽ). ഒരു രൂപ ഒഴിച്ച് മറ്റെല്ലാ കറൻസികളും പുറത്തിറക്കുന്നത് റിസർവ് ബാങ്കാണ്‌. ഇന്ന് നിലവിലുള്ള ഗാന്ധി ശ്രേണിയിലെ നോട്ടുകൾ 1996-ലാണ്‌ പുറത്തിറക്കിയത്. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ, ജനറൽ ബാങ്ക് ഇൻ ബംഗാൾ & ബീഹാർ, ബംഗാൾ ബാങ്ക് എന്നീ ബാങ്കുകൾ ആദ്യകാലത്തെ ഇന്ത്യയിൽ നോട്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. 10, 20, 50, 100, 500 എന്നീ മൂല്യങ്ങളുള്ള കറൻസി നോട്ടുകളാണ്‌ ഇന്ന് റിസർവ് ബാങ്ക് പുറത്തിറക്കുന്നത്. 2 രൂപ നോട്ടുകൾ വളരെ മുൻപേ തന്നെ നിർത്തുകയുണ്ടായി, 5 രൂപ നോട്ട് അടുത്തിടെയാണ്‌ നിർത്തലാക്കിയത് എങ്കിലും മേൽ പറഞ്ഞ നോട്ടുകൾ ഇന്നും പ്രചാരത്തിലുണ്ട്. 2016 നവംബർ 8 അർദ്ധരാത്രി മുതൽ നിലവിലുണ്ടായിരുന്ന മുഴുവൻ 500, 1000 കറൻസികളും പ്രത്യേക ഉത്തരവിലൂടെ ഭാരത സർക്കാർ പിൻവലിക്കുകയുണ്ടായി. അതേ തുടർന്നാണ് പുതിയ 2000 രൂപ നോട്ട് അവതരിപ്പിക്കപ്പെട്ടത്. 1960- കളുടെ തുടക്കത്തിൽ 10000, 5000 രൂപകളുടെ നോട്ടുകളും റിസവ്വ് ബാങ്ക് ഇറക്കിയിരുന്നു. ജനങ്ങൾ ധാരാളമായി ഉപയോഗിക്കാതിരുന്നതുകൊണ്ട് അവ നിർത്തലാക്കി[3].


രൂപയ്ക്ക് ഒരു പുതിയ ചിഹ്നം അവതരിപ്പിച്ചത് 2010 ജൂലൈ 15-നാണ്

Coins of various denominations

ഷേർ ഷാ സൂരിയാണ്‌ റുപ്‌യാ എന്ന പേരു ആദ്യമായി നാണയത്തിനുപയോഗിക്കാനാരംഭിച്ചത്. അതിനു മുന്ന് സ്വർണ്ണം, വെള്ളി, ഓട് എന്നിവ കൊണ്ടുണ്ടാക്കിയ അതത് നാണയങ്ങളെ അതത് പേരിൽ വിളിച്ചിരുന്നു എന്ന് മാത്രം. ‘റുപ്പീ’ എന്ന വാക്കിന്റെ ഉൽഭവം ഹിന്ദി പോലുള്ള ഇന്തോ-ആര്യൻ ഭാഷകളിലെവെള്ളി’എന്നർത്ഥം ‘റൂപ്’അഥവാ ‘റൂപ’എന്ന വാക്കിൽ നിന്നാണ്.[അവലംബം ആവശ്യമാണ്] സംസ്കൃതത്തിൽ ‘രൂപ്യകം’ എന്നാൽ വെള്ളി നാണയം എന്നാണ് അർത്ഥം.[അവലംബം ആവശ്യമാണ്]

അതേ സമയം ആസാം, പശ്ചിമ ബംഗാൾ, ത്രിപുര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഇന്ത്യൻ രൂപ ഔദ്യോഗികമായി അറിയപ്പെടുന്നത് "പണം" എന്നർത്ഥമുള്ള ടങ്ക എന്ന വാക്കിന്റെ രൂപഭേദങ്ങളായിട്ടാണ്. [4] മലയാളത്തിൽ ചിലപ്പോഴൊക്കെ ഉറുപ്പിക എന്നും പ്രയോഗിക്കാറുണ്ട്.

  1. টকা (ടോക്ക) എന്ന് ആസാമീസ് ഭാഷയിൽ
  2. টাকা (ടാക്ക) എന്ന് ബംഗാളി ഭാഷയിൽ
  3. રૂપિયો (രുപിയോ) എന്ന് ഗുജറാത്തി ഭാഷയിൽ
  4. ರೂಪಾಯಿ (രൂപായി) എന്ന് കന്നട, തുളു എന്നീ ഭാഷയിൽ
  5. रुपया (രുപയാ) എന്ന് ഹിന്ദി ഭാഷയിൽ
  6. روپے (റോപിയാഹ്) എന്ന് കാശ്മീരി ഭാഷയിൽ
  7. रुपया (രുപയാ) എന്ന് കൊങ്കണി ഭാഷയിൽ
  8. രൂപ എന്ന് മലയാളം ഭാഷയിൽ
  9. रुपया (രുപയാ) എന്ന് മറാത്തി ഭാഷയിൽ
  10. रुपैयाँ (രുപ്പയ്യാം) എന്ന് നേപ്പാളി ഭാഷയിൽ
  11. ଟଙ୍କା (ടങ്ക) എന്ന് ഒറിയ ഭാഷയിൽ
  12. ਰੁਪਈਆ (രുപിയാ) എന്ന് പഞ്ചാബി ഭാഷയിൽ
  13. रूप्यकम् (രൂപ്യകം) എന്ന് സംസ്കൃതം ഭാഷയിൽ
  14. रुपियो (രുപിയോ) എന്ന് സിന്ധി ഭാഷയിൽ
  15. ரூபாய் (രൂപായ്) എന്ന് തമിഴ് ഭാഷയിൽ
  16. రూపాయి (രൂപായി) എന്ന് തെലുങ്ക് ഭാഷയിൽ
  17. روپے (റുപേ) എന്ന് ഉർദു ഭാഷയിൽ
രൂപയുടെ വിവിധ മൂല്യങ്ങൾ വിവിധ ഇൻഡ്യൻ ഭാഷകളിൽ
ഭാഷ 1 2 5 10 20 50 100 500 1000
ആസാമീസ് এক টকা দুই টকা পাঁচ টকা দহ টকা বিছ টকা পঞ্চাশ টকা এশ টকা পাঁচশ টকা এক হাজাৰ টকা
ഇംഗ്ലീഷ് One Rupee Two Rupees Five Rupees Ten Rupees Twenty Rupees Fifty Rupees Hundred Rupees Five Hundred Rupees One Thousand Rupees
ഉർദു ایک روپیہ دو روپے پانچ روپے دس روپے بیس روپے پچاس روپے ایک سو روپے پانچ سو روپے ایک ہزار روپے
ഒറിയ
കന്നട ಒಂದು ರುಪಾಯಿ ಎರಡು ರೂಪಾಯಿಗಳು ಐದು ರೂಪಾಯಿಗಳು ಹತ್ತು ರೂಪಾಯಿಗಳು ಇಪ್ಪತ್ತು ರೂಪಾಯಿಗಳು ಐವತ್ತು ರೂಪಾಯಿಗಳು ನೂರು ರೂಪಾಯಿಗಳು ಐನೂರು ರೂಪಾಯಿಗಳು ಒಂದು ಸಾವಿರ ರೂಪಾಯಿಗಳು
കൊങ്കണി एक रुपया दोन रुपया पांच रुपया धा रुपया वीस रुपया पन्नास रुपया शंभर रुपया पाचशें रुपया एक हज़ार रुपया
ഗുജറാത്തി એક રૂપિયો બે રૂપિયા પાંચ રૂપિયા દસ રૂપિયા વીસ રૂપિયા પચાસ રૂપિયા સો રૂપિયા પાંચ સો રૂપિયા એક હજાર રૂપિયા
തമിഴ് ஒரு ரூபாய் இரண்டு ரூபாய் ஐந்து ரூபாய் பத்து ரூபாய் இருபது ரூபாய் ஐம்பது ரூபாய் நூறு ரூபாய் ஐந்நூறு ரூபாய் ஆயிரம் ரூபாய்
തെലുങ്ക് ఒక రూపాయి రెండు రూపాయిలు ఐదు రూపాయిలు పది రూపాయిలు ఇరవై రూపాయిలు యాభై రూపాయిలు నూరు రూపాయిలు ఐదువందల రూపాయిలు వెయ్యి రూపాయిలు
നേപ്പാളി एक रुपियाँ दुई रुपियाँ पाँच रुपियाँ दश रुपियाँ बीस रुपियाँ पचास रुपियाँ एक सय रुपियाँ पाँच सय रुपियाँ एक हज़ार रुपियाँ
പഞ്ചാബി ਏਕ ਰੁਪਏ ਦੋ ਰੁਪਏ ਪੰਜ ਰੁਪਏ ਦਸ ਰੁਪਏ ਵੀਹ ਰੁਪਏ ਪੰਜਾਹ ਰੁਪਏ ਇਕ ਸੋ ਰੁਪਏ ਪੰਜ ਸੋ ਰੁਪਏ ਇਕ ਹਜਾਰ ਰੁਪਏ
ബംഗാളി এক টাকা দুই টাকা পাঁচ টাকা দশ টাকা কুড়ি টাকা পঞ্চাশ টাকা শত টাকা পাঁচশত টাকা এক হাজার টাকা
മലയാളം ഒരു രൂപ രണ്ടു രൂപ അഞ്ചു രൂപ പത്തു രുപ ഇരുപത് രൂപ അമ്പതു രൂപ നൂറു രൂപ അഞ്ഞൂറു രൂപ ആയിരം രൂപ
മറാത്തി एक रुपया दोन रुपये पाच रुपये दहा रुपये वीस रुपये पन्नास रुपये शंभर रुपये पाचशे रुपये एक हजार रुपये
സംസ്കൃതം एकं रूप्यकम् द्वे रूप्यके पञ्च रूप्यकाणि दश रूप्यकाणि विंशती रूप्यकाणि पञ्चाशत् रूप्यकाणि शतं रूप्यकाणि पञ्चशतं रूप्यकाणि सहस्रं रूप्यकाणि
ഹിന്ദി एक रुपया दो रुपये पाँच रुपये दस रुपये बीस रुपये पचास रुपये एक सौ रुपये पांच सौ रुपये एक हज़ार रुपये

ചിഹ്നം

[തിരുത്തുക]

ദേവനാഗരിയിലെ "र" എന്ന അക്ഷരത്തോട് തിരശ്ചീനമായഒരു രേഖ ചേർന്നതാണ് രൂപയുടെ ചിഹ്നം ''. 2010-ലാണ് ഈ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്. തമിഴ്നാട്ടുകാരനായ ഡി. ഉദയകുമാറാണ് രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത്.[5]. ഈ ചിഹ്നം ഉപയോഗിച്ചുള്ള ആദ്യനാണയം 2011 ജൂലൈ 8-ന് പുറത്തിറങ്ങി.

ചരിത്രം

[തിരുത്തുക]
പഴയ ആയിരം രൂപാ നോട്ട്

1540-നും 1545-നും ഇടയിലെ ഷേർ ഷാ സൂരിയുടെ ഭരണകാലത്ത് നാണയങ്ങൾക്ക് ‘റുപ്‌യാ’ എന്ന പേര് ഉപയോഗിക്കാൻ ആരംഭിച്ചു. 175 ഗ്രെയിൻ ട്രോയ് (ഏകദേശം 11.34 ഗ്രാം) ഭാരം വരുന്ന വെള്ളി നാണയങ്ങളായിരുന്നു ഇവ. അന്ന് മുതൽ ബ്രിട്ടീഷ് ഭരണ കാലത്തോളം ഈ നാണയങ്ങൾ ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്നു. ആദ്യകാലത്ത് ഒരു രൂപ എന്നാൽ 16 അണ,64 പൈസ അല്ലെങ്കിൽ 192 പൈ ആയാണ് വിഭജിക്കപ്പെട്ടിരുന്നത്. ദശാംശീകരണം നടന്നത് സിലോണിൽ (ശ്രീലങ്ക)1869-ലും ഇന്ത്യയിൽ 1957-ലും പാകിസ്താനിൽ 1961-ലും ആയിരുന്നു.

ആദ്യമായി പുറത്തിറക്കപ്പെട്ട കടലാസ് രൂപയിൽ ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (1770-1832), ജെനറൽ ബാങ്ക് ഓഫ് ബംഗാൾ ആന്റ് ബീഹാർ (1773-75, വാറൻ ഹേസ്റ്റിങ്സ് സ്ഥാപിച്ചത്), ബംഗാൾ ബാങ്ക് എന്നിവർ പുറത്തിറക്കിയവയും ഉൾപ്പെട്ടിരുന്നു.

ചരിത്രപരമായി രൂപ വെള്ളിയെ അടിസ്ഥാനമാക്കിയുള്ള പണമായിരുന്നു. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത് എന്നതിനാൽ ഇത് വൻ പ്രത്യാഘാതങ്ങളുണ്ടാക്കി.

വിവിധ നോട്ടുകളും നാണയങ്ങളും

[തിരുത്തുക]

രൂപയുടെ വീഴ്ച

[തിരുത്തുക]

19ആം നൂറ്റാണ്ടിൽ രൂപയ്ക്ക് വലിയ തിരിച്ചടി നേരിട്ടു. വെള്ളിയുടെ വില കുത്തനെ ഇടിഞ്ഞതാണ് കാരണം. 19-ആം നൂറ്റാണ്ടിൽ ലോകത്തെ വൻ സാമ്പത്തിക ശക്തികളെല്ലാം സ്വർണ്ണത്തെ അടിസ്ഥാനമാക്കിയുള്ള പണമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഭാരതത്തിൽ വെള്ളിയെ അടിസ്ഥാനമാക്കിയ കറൻസ്സിയായിരുന്നു നിലവിലുണ്ടായിരുന്നത്. രൂപ ഉപയോഗിച്ച് വൻ തോതിൽ വസ്തുക്കൾ ലഭിക്കാത്ത സാഹചര്യം ഉടലെടുത്തു.

അവലംബം

[തിരുത്തുക]
  1. "Indian Rupee to be legal tender in Zimbabwe". Deccan Herald.[full citation needed]
  2. "APPENDIX TABLE 4: INFLATION, MONEY AND CREDIT" (PDF). Reserve Bank of India. 29 August 2016.
  3. This day that age, ഹിന്ദു ദിനപത്രം - 29-7-2013, ശേഖരിച്ചത് 29-7-13
  4. Klaus Glashoff. "Meaning of टङ्क (Tanka)". Spokensanskrit.de. Retrieved 2011-11-05.
  5. "Rupee gets a new symbol". moneycontrol.com. ജൂലൈ 15, 2010. Retrieved 21 മാർച്ച് 2013.

പുറം കണ്ണികൾ

[തിരുത്തുക]


ഏഷ്യയിലെ നാണയങ്ങൾ

കിഴക്കേ ഏഷ്യ: ചൈനീസ് യുവാൻഹോങ് കോങ് ഡോളർജാപ്പനീസ് യെൻമകൌ പതാക്കനോർത്ത് കൊറിയൻ വോൺതായ്‌വാൻ ഡോളർദക്ഷിണ കൊറിയൻ വോൺ

തെക്ക് കിഴക്കേ ഏഷ്യ:ബ്രൂണൈ ഡോളർകംബോഡിയൻ റീൽറുപിയറിങ്ങിറ്റ്മ്യാൻമാർ ചാറ്റ്ഫിലിപ്പൈൻ പെസൊസിംഗപ്പൂർ ഡോളർതായി ഭട്ട്കിഴക്കൻ തിമോർ സെന്റാവൊവിയറ്റ്നാമീസ് ഡോങ്ഗ്

തെക്കേ ഏഷ്യ: ബംഗ്ലാദേശി ടാക്കഭൂട്ടാൻ എൻഗൾട്രംഇന്ത്യൻ രൂപമാലദ്വീപ് രൂപനേപ്പാളീസ് രൂപപാകിസ്താനി രൂപശ്രീലങ്കൻ രൂപ

മദ്ധ്യ ഏഷ്യ:അഫ്ഘാനികസാഖ്സ്ഥാൻ റ്റെംഗെകിർഗിസ്ഥാൻ സംമംഗോളിയൻ തുഗ്രിക്റഷ്യൻ റൂബിൾതാജിക്കിസ്ഥാൻ സൊമോനിതുർക്മെനിസ്ഥാൻ മനത്ഉസ്ബക്കിസ്ഥാൻ സം

പടിഞ്ഞാറൻ ഏഷ്യ:

അർമേനിയൻ ഡ്രാംഅസർബയ്ജാനിയൻ മനത്ബഹറിൻ ദിനാർ • സൈപ്രസ് യൂറോജോർജ്ജിയൻ ലാറിഇറാനിയൻ റിയാൽഇറാഖി ദിനാർഇസ്രയേലി ഷക്കൽജോർദ്ദാനിയൻ ദിനാർകുവൈറ്റി ദിനാർലബനീസ് പൗണ്ട്ഒമാനി റിയാൽഖത്തറി റിയാൽസൗദി റിയാൽസിറിയൻ പൗണ്ട്ടർക്കിഷ് ലിറയു.എ.ഇ. ദിർഹംയെമനി റിയാൽ

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_രൂപ&oldid=3989473" എന്ന താളിൽനിന്ന് ശേഖരിച്ചത്