ഡി. ഉദയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡി. ഉദയകുമാർ
Udaya Kumar(designer).JPG
ജനനം1978
ദേശീയതഇന്ത്യൻ
കലാലയം
തൊഴിൽAssociate professor and Head of Department of Design, IIT Guwahati
അറിയപ്പെടുന്നത്ഇന്ത്യൻ രൂപയുടെ ചിഹ്നം ഡിസൈൻ ചെയ്ത ആൾ (2010)
അറിയപ്പെടുന്ന കൃതി
ഇന്ത്യൻ രൂപ ചിഹ്നം

ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്ത ആൾ എന്ന നിലയിൽ ശ്രദ്ധേയനായ വ്യക്തിയാണ് ഡി. ഉദയകുമാർ. ഗുവാഹത്തി ഐഐടിയിലെ അസിസ്റ്റന്റ് പ്രഫസറാണ്‌ ഇദ്ദേഹം.രൂപയുടെ ചിഹ്നങ്ങളിൽ നിന്ന്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ട അഞ്ചെണ്ണത്തിൽ നിന്നാണ്‌ ഇദ്ദേഹം തയ്യാറാക്കിയ ചിഹ്നം തിരഞ്ഞെടുത്തത്‌.[1] ബോംബെ ഐഐടിയിലെ ഇൻഡസ്‌ട്രിയൽ ഡിസൈൻ സെന്ററിലാണ്‌ ഇദ്ദേഹം ഗവേഷണം നടത്തിയത്‌. കൊച്ചി-മുസിരിസ് ബിനാലെയുടെ ലോഗോയും ഇദ്ദേഹമാണ് രൂപകൽപ്പന ചെയ്തത്.[2]

ഇന്ത്യൻ രൂപയുടെ ചിഹ്നം
കൊച്ചി-മുസിരിസ് ബിനാലെ ലോഗോ

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട്ടുകാരനായ ഇദ്ദേഹം 1978 ഒക്ടോബർ 10 ന്‌ ചെന്നൈയിലാണ്‌ ജനിച്ചത്‌. മുൻ ഡി.എം.കെ എം.എൽ.എയായ എൻ. ധർമ്മലിംഗത്തിന്റെ മകനാണ്.[3]

അവലംബം[തിരുത്തുക]

  1. "Rupee gets a new symbol". ജൂലൈ 15, 2010. ശേഖരിച്ചത് 21 മാർച്ച് 2013.
  2. "കൊച്ചിയുടെ കലവറ". മലയാള മനോരമ. ശേഖരിച്ചത് 21 മാർച്ച് 2013.
  3. "Rupee symbol maker has DMK background". thestatesman.net. 16 ജൂലൈ 2010. ശേഖരിച്ചത് 21 മാർച്ച് 2013.
"https://ml.wikipedia.org/w/index.php?title=ഡി._ഉദയകുമാർ&oldid=3670902" എന്ന താളിൽനിന്ന് ശേഖരിച്ചത്