ഇന്ത്യൻ രൂപ ചിഹ്നം
ഇന്ത്യൻ രൂപ ചിഹ്നം | |
ഇന്ത്യ രൂപ ചിഹ്നം (₹) ഭാരതത്തിന്റെ ഔദ്യോഗിക നാണയമായ ഇന്ത്യൻ രൂപയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ്. ഒരു മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്. 2010 ജൂലൈ 15-നാണ് സർക്കാർ ഈ ചിഹ്നം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്.
ഡി. ഉദയകുമാറാണ് ഈ ചിഹ്നത്തിന് രൂപം നൽകിയത്.
ചരിത്രം
[തിരുത്തുക]2009 മാർച്ച് 5-ന് ഭാരത സർക്കാർ ഇന്ത്യൻ രൂപ ചിഹ്നം രൂപകൽപന ചെയ്യുന്നതിനായി ഒരു മത്സരം പ്രഖ്യാപിച്ചു. നന്ദിത കൊറിയ-മെഹ്റോത്ര, ഹിതേഷ് പത്മശാലി, ഷിബിൻ കെ.കെ., ഷാരൂഖ് ജെ. ഇറാനി, ഡി. ഉദയ കുമാർ എന്നവർ തയ്യാറാക്കിയ അഞ്ച് ചിഹ്നനങ്ങൾ[1] 3331 അപേക്ഷകളിൽ നിന്ന് അവസാന റൗണ്ടിലെത്തി. 2010 ജൂലൈ 15 - ന് കേന്ദ്രമന്ത്രിമാരുടെ യോഗത്തിൽ ഡി. ഉദയ കുമാർ രൂപകൽപന ചെയ്ത ചിഹ്നം തിരഞ്ഞെടുക്കപ്പെട്ടു.
രൂപരേഖ
[തിരുത്തുക]ദേവനാഗിരി അക്ഷരമായ "र" - യുടെയും ലാറ്റിൻ അക്ഷരമായ "R" - ന്റെയും മിശ്രിതമാണ് ഇന്ത്യൻ രൂപ ചിഹ്നം. രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു.
ഉപയോഗം
[തിരുത്തുക]ഇന്ത്യൻ രൂപ ചിഹ്നം ഇപ്പോൾ എല്ലാ മുൻനിര പത്രങ്ങളിലും ഉല്പന്നങ്ങളുടെ വിലസൂചികകളിലും മൈക്രോസോഫ്റ്റ് ഓഫീസ് പോലെയുള്ള സോഫ്റ്റ്‌വെയർകളിലും ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രധാന ബാങ്കുകളുടെ ചെക്കുകളിലും പോസ്റ്റേജ് സ്റ്റാംപികളിലും ഇന്ത്യൻ രൂപ ചിഹ്നം ഉപയോഗിക്കുന്നു.
യുണീക്കോഡ്
[തിരുത്തുക]2010 U+20B9 എന്ന കോഡ് പോയിന്റാണ് യൂണിക്കോഡിൽ ഈ ചിഹ്നത്തിന്റെ സ്ഥാനം. 2010 ആഗസ്റ്റ് 10-ന് യൂണിക്കോഡ് ടെക്ക്നിക്കൽ കമ്മിറ്റി സർക്കാർ നിർദ്ദേശിച്ച കോഡ് പോയിന്റ് അംഗീകരിച്ചു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Rupee: Which of the 5 final designs do you like?". Rediff Business. 2010-06-16. Retrieved 2010-07-26.