ഇട (ചിഹ്നനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Space (punctuation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇട (വിവക്ഷകൾ) എന്ന താൾ കാണുക. ഇട (വിവക്ഷകൾ)
 

ചിഹ്നങ്ങൾ



വിശ്ലേഷം ( ` )
വലയം ( ( ) )
കോഷ്ഠം ([ ])
ഭിത്തിക ( : )
രേഖ ( ― )
വിക്ഷേപണി ( ! )
ബിന്ദു ( . )
രോധിനി ( ; )
അങ്കുശം ( , )
ശൃംഖല ( - )
കാകു ( ? )
ചായ് വര ( / )
ഉദ്ധരണി ( ' )
പ്രശ്ലേഷം ( ഽ )
ഇട ( )
സമുച്ചയം ( & )
താരിക ( * )
പിൻ ചായ് വര ( \ )
ശതമാനം ( % )
തിര ( ~ )
അനുച്ഛേദകം ( § )

ലിഖിതഭാഷയിൽ, വാക്കുകളെയോ അക്ഷരങ്ങളെയോ സംഖ്യകളെയോ തമ്മിൽ അകത്തി കാണിക്കുന്നതിന് ഉപയോഗിക്കുന്ന ശൂന്യസ്ഥലമാണ് ഇട (ഇംഗ്ലീഷ്: Space). വാക്കുകൾക്കും വാചകങ്ങൾക്കും ഇടക്ക് ഇട ഉപയോഗിക്കുന്നതിനുള്ള രീതികൾ ഓരോ ഭാഷക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലഭാഷകളിൽ ഇടയിടാനുള്ള നിയമങ്ങൾ അത്യന്തം സങ്കീർണമാണ്. ഇടവിടൽ (Spacing) അതീവ ഗൗരവമുള്ള ഒരു ചിഹ്നനസമ്പ്രദായമാണ്.

ഇടവിടൽ മലയാളത്തിൽ[തിരുത്തുക]

മലയാളത്തിൽ വ്യസ്തപദങ്ങളിൽ (സമാസിക്കാതെ നിൽക്കുന്ന പദങ്ങളിൽ) വാക്കുകളുടെ ഇടയ്ക്ക് ഇട ഇടുന്നു. കൂടാതെ, അർഥവ്യത്യാസവും ഊന്നൽ വ്യത്യാസവും സാധ്യമാക്കുന്നതിനും ഇട ഉപയോഗിക്കുന്നു. തെറ്റായ ഇടവിടൽ ഗുരുതരമായ അർഥവ്യത്യാസങ്ങൾക്ക് കാരണമാകും .

ഉദാഹരണങ്ങൾ:

എലിവിഷം തിന്നാൽ കോഴി ചാകുമോ?
എലി വിഷം തിന്നാൽ കോഴി ചാകുമോ?
ആന മല കയറി.
ആനമല കയറി.
പ്രതി നിധി കുഴിച്ചെടുത്തു.
പ്രതിനിധി കുഴിച്ചെടുത്തു.
രാമൻ അവിടെനിന്നു പോയി.
രാമൻ അവിടെ നിന്നുപോയി.
മന്ത്രിക്ക് ആരോ പണമയച്ചു.
മന്ത്രിക്ക് ആരോപണമയച്ചു.
ആ ശ്രമം ഉപേക്ഷിച്ചു.
ആശ്രമം ഉപേക്ഷിച്ചു.
അമ്മച്ചി പ്ലാവിൽ കയറി ഒളിച്ചു.
അമ്മച്ചിപ്ലാവിൽ കയറി ഒളിച്ചു.

മുകളിൽ കൊടുത്ത സന്ദർഭങ്ങളിലെല്ലാം ഇടവിടൽ മൂലം ഗുരുതരമായ അർഥവ്യത്യാസമുണ്ടാകുന്നുണ്ടെന്ന് കാണാം.

ചൊല്ലുമ്പോൾ കൊടുക്കുന്ന ഊന്നലാണ് എഴുതുമ്പോൾ ഇടവിടൽ എന്ന് കാണാം. എവിടൊക്കെ വാക്കുകൾ ചേർത്തെഴുതണം, എവിടെയൊക്കെ പിരിച്ചെഴുതണം എന്നതിന് മലയാളത്തിൽ ഒരു സാമാന്യനിയമം പറയാൻ പ്രയാസമാണ്. എഴുതാൻ പോകുന്ന വാക്യം നാം മറ്റൊരാളോട് പറയുകയാണെന്ന് സങ്കല്പിക്കുക. അപ്പോൾ ഏതൊക്കെ വാക്കുകളാണ് ചേർത്തുപറയുന്നത്, ഏതൊക്കെയാണ് പിരിച്ചുപറയുന്നത് എന്ന് നോക്കിയാൽ മതി, അതാണ് എഴുത്തിനും അച്ചടിക്കുമെല്ലാം പ്രമാണം.

ഇട എവിടെയെല്ലാം?[തിരുത്തുക]

ഒരു അക്ഷരം എഴുതാനാവശ്യമായ സ്ഥലത്തിന് തുല്യമായ ശൂന്യസ്ഥലത്തെ ഒരു ഇട എന്ന് പറയാം. രണ്ട് വാക്കുകളെ തമ്മിൽ അകറ്റുന്നതിന്ന് ഒരു ഇട ഉപയോഗിക്കുന്നു. ഓരോ വാക്യവും പൂർണവിരാമത്തിലോ ചോദ്യത്തിലോ ആശ്ചര്യത്തിലോ അവസാനിക്കുന്നു. വാക്യങ്ങളുടെ അവസാനം നിർബന്ധമായും ഇട വേണം. ഒരു വാക്യംഅവസാനിച്ചതിനു ശേഷം അടുത്ത വാചകം തുടങ്ങുന്നതിന് മുൻപ് രണ്ട് ഇട ഉപയോഗിക്കുന്നു. അതായത്, പൂർണവിരാമചിഹ്നം അഥവാ ബിന്ദു (.), ആശ്ചര്യചിഹ്നം അഥവാ വിക്ഷേപിണി (!), ചോദ്യചിഹ്നം അഥവാ കാകു (?) എന്നിവയ്ക്ക് ശേഷം രണ്ട് ഇട ഉപയോഗിക്കുന്നു. അല്പവിരാമചിഹ്നം അഥവാ അങ്കുശം (,), അർധവിരാമചിഹ്നം അഥവാ രോധിനി (;) തുടങ്ങിയ ചിഹ്നങ്ങൾ ഒരു വാക്യത്തിൽ വന്നാൽ അവയ്ക്കുശേഷം ഒരു ഇട ഇടണം. എന്നാൽ, ഒരാളിനെ സംബോധനചെയ്യുമ്പോൾ കൊടുക്കുന്ന വിക്ഷേപിണിക്ക് (!) ശേഷം ഒരു ഇട കൊടുത്താൽ മതി. ഉദാഹരണമായി "ഹേ രാമ! എന്നെ കാത്തോളണേ" എന്ന വാക്യത്തിൽ വിക്ഷേപിണിക്ക് ശേഷം ഒരു ഇട മതി. എന്നാൽ "അതിമനോഹരം! എവിടെനിന്ന് കിട്ടി?" എന്നതിൽ ആശ്ചര്യചിഹ്നത്തിനുശേഷം രണ്ട് ഇട വേണം.

ഇടവിടൽ ആംഗലേയത്തിൽ[തിരുത്തുക]

ആധുനിക ഇംഗ്ലീഷിൽ വാക്കുകളെ തമ്മിൽ വേർതിരിച്ച് കാണിക്കുന്നതിന് ഒരു ഇട ഉപയോഗിക്കുന്നു. ഭാരതീയ ഭാഷകളിലേതുപോലെ സങ്കീർണമായ സമാസനിയമങ്ങളും സന്ധിനിയമങ്ങളും ഇല്ലാത്തതും ആംഗലേയത്തിലെ ഇടവിടൽ ലളിതമാക്കുന്നു. വാചകങ്ങൾക്ക് ശേഷം രണ്ട് ഇട ഇടുന്ന രീതിയായിരുന്നു അടുത്തകാലം വരെയും പിന്തുടർന്നിരുന്നത്. എന്നാൽ ഇപ്പോൾ "പൂർണവിരാമചിഹ്നം, ചോദ്യചിഹ്നം, ആശ്ചര്യചിഹ്നം, അല്പവിരാമചിഹ്നം, ഭിത്തിക തുടങ്ങി എല്ലാ ചിഹ്നങ്ങൾക്കു ശേഷവും ഒരു ഇട മാത്രം ഇട്ടാൽ മതി" എന്ന സാമാന്യനിയമത്തിലേക്ക് മാറിയിട്ടുണ്ട്.

ഇടവിടൽ സംസ്കൃതത്തിൽ[തിരുത്തുക]

ഇടവിടൽ തമിഴിൽ[തിരുത്തുക]

ഇടവിടൽ ഹിന്ദിയിൽ[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇട_(ചിഹ്നനം)&oldid=3650493" എന്ന താളിൽനിന്ന് ശേഖരിച്ചത്