Jump to content

അണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1835-ൽ നിലവിലുണ്ടായിരുന്ന കാലണ

ബ്രിട്ടീഷ് ഇന്ത്യയിലെ നാണയവ്യവസ്ഥയിൽ നിലവിലുണ്ടായിരുന്ന ഒരു നാണയമാണ് അണ. 16 അണയായിരുന്നു ഒരു ഉറുപ്പികയ്ക്ക്. 12 പൈ (ചില്ലി എന്നും ഇതിനെ വിളിച്ചിരുന്നു.) കൂടിയതായിരുന്നു ഒരണ. കാലണത്തുട്ടുകളും നിലവിലുണ്ടായിരുന്നു. അവയെ ചിലയിടങ്ങളിൽ "മുക്കാൽ" എന്നു വിളിച്ചിരുന്നു. അക്കാലത്തെ കണക്കുപുസ്തകങ്ങളിൽ ക.ണ.പ. (ഉറുപ്പിക, അണ, പൈ)എന്നാണ് എഴുതിപ്പോന്നിരുന്നത്.

1957-ൽ ഇന്ത്യയിൽ മെട്രിക് നാണയ വ്യവസ്ഥ നിലവിൽ വന്നതിനു ശേഷം അണ കാലഹരണപ്പെട്ടു. 8 അണ ഇന്നത്തെ 50 പൈസയായും, 4 അണ ഇന്നത്തെ 25 പൈസയായും കണക്കാക്കാം. ഒരണയുടെയും, രണ്ടണയുടേയും,ചെമ്പിൽ നിർമ്മിച്ച അരയണയുടെയും, ചെമ്പിലും വെള്ളിയിലും നിർമ്മിച്ച കാലണയുടേയും നാണയങ്ങൾ അക്കാലത്ത് നിലവിലുണ്ടായിരുന്നു.

നാലു കാശ് ഒരു പൈസയും പത്ത് പൈസ ഒരു പണവും അഞ്ച് പണം ഒരു ഉറുപ്പികയും ആയി ഒരു നാണയവ്യവസ്ഥയും ഉണ്ടായിരുന്നു.[1]

Ananas Paisa Conversion Table. It is seen fixed on the wall of the Old Building of Hosdurg taluk Office, Kanhangad, Kasargod Dt

അവലംബം

[തിരുത്തുക]
  1. പണ്ടു പണ്ട് പാപ്പിനിശ്ശേരി,Book on local history, published by Pappiniserry grama panchayath,2008 editor Dr.P.Mohandas page 402.
"https://ml.wikipedia.org/w/index.php?title=അണ&oldid=3986142" എന്ന താളിൽനിന്ന് ശേഖരിച്ചത്