ഒഡിയ
| ഒഡിയ | |
|---|---|
| ଓଡ଼ିଆ oṛiā | |
| ഉച്ചാരണം | [oˈɽia] |
| ഉത്ഭവിച്ച ദേശം | ഇന്ത്യ |
| ഭൂപ്രദേശം | ഒഡീഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബിഹാർ |
| സംസാരിക്കുന്ന നരവംശം | Oriyas |
മാതൃഭാഷയായി സംസാരിക്കുന്നവർ | 33 million (2007)[1] |
| Oriya alphabet (Brahmic) Oriya Braille | |
| ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | ഒഡീഷ, ഝാർഖണ്ഡ് |
| ഭാഷാ കോഡുകൾ | |
| ഐ.എസ്.ഒ. 639-1 | or |
| ഐ.എസ്.ഒ. 639-2 | ori |
| ഐ.എസ്.ഒ. 639-3 | ori – inclusive codeIndividual codes: ory – Oriyaspv – Sambalpuriort – Adivasi Oriya (Kotia)dso – Desiya |
| ഗ്ലോട്ടോലോഗ് | macr1269 partial match[2] |
| ഭാഷാമണ്ഡലം (ലിംഗ്വാസ്ഫിയർ) | 59-AAF-x |
ഇന്ത്യയിൽ ഒഡീഷ സംസ്ഥാനത്തിലെ പ്രധാനഭാഷയാണ് ഒഡിയ(ଓଡ଼ିଆ). ഔദ്യോഗികമായി ഒഡിയ എന്ന് ഉച്ചരിക്കുന്നു. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ ഇത് സംസാരിക്കുന്നവരുടെ ഏണ്ണം 2001-ലെ സെൻസസ് പ്രകാരം 3,30,17,446 ആണ്.[3]ഛത്തീസ്ഗഡ്, ഒഡീഷ സംസ്ഥാനത്തോടു തൊട്ടു കിടക്കുന്ന പശ്ചിമബംഗാളിലെ മിഡ്‌നാപ്പൂർ ജില്ല, ഝാർഖണ്ഡ് സംസ്ഥാനത്തിലെ സരായികേല ഖർസാവൻ ജില്ല , അന്ധ്രയിലെ ശ്രീകാകുളം എന്നീ പ്രദേശങ്ങൾ കൂടാതെ ഗുജറാത്ത് സംസ്ഥാനത്തിലെ സൂറത്ത് നഗരത്തിലും ഒഡിയ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുണ്ട്. ഒഡിയയുടെ പ്രാദേശികവകഭേദങ്ങളിൽ പ്രധാനപ്പെട്ടവ മിഡ്‌നാപ്പൂരി ഒഡിയ, ബലസോറി ഒഡിയ, ഗഞ്‌ജമി ഒഡിയ, ദേശീയ ഒഡിയ (ഒഡീഷയിലെ കോരാപുട്ട് ജില്ലയിലും ആന്ധ്രയിലെ വിശാഖപട്ടണം, വിജയനഗരം എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്നത്)ഹൽബി, ഭാത്രി, സാംബല്പൂരി ഒഡിയ, കൽഹന്ദി ഒഡിയ, സിങ്ഭും ഒഡിയ എന്നിവയാണ്. ഒഡിയ എഴുതുന്നത് ഒഡിയ ലിപിയിലാണ്.
അവലംബം
[തിരുത്തുക]- ↑ Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
- ↑ Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Macro-Oriya". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History.
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഇംഗ്ലീഷ് • ഹിന്ദി |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |
