ഗുലാം നബി ആസാദ്
ഗുലാം നബി ആസാദ് | |
---|---|
രാജ്യസഭാംഗം | |
ഓഫീസിൽ 2015, 2009, 2002, 1996, 1990 | |
മണ്ഡലം |
|
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി | |
ഓഫീസിൽ 2009-2014 | |
മുൻഗാമി | അൻപുമണി രാംദാസ് |
പിൻഗാമി | ഹർഷവർദ്ധൻ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഭലീസ, ദോഡ ജില്ലാ, ജമ്മു & കാശ്മീർ | 7 മാർച്ച് 1949
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്(1970-2022) ഡെമോക്രാറ്റിക് പുരോഗമനപരം ദ് പാർട്ടി(2022-മുതൽ) |
പങ്കാളി | ഷമീം ദേവ് ആസാദ് |
കുട്ടികൾ | സദ്ദാം, സോഫിയ |
As of 30 ജൂലൈ, 2022 ഉറവിടം: വൺ ഇന്ത്യ |
2009 മുതൽ 2014 വരെ കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ജമ്മു & കാശ്മീരിൽ നിന്നുള്ള മുതിർന്ന മുൻ കോൺഗ്രസ് നേതാവാണ്[1] ഗുലാം നബി ആസാദ്.[2] (ജനനം: 7 മാർച്ച് 1949) [3][4][5] 2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന ആസാദ് അഞ്ച് തവണ രാജ്യസഭാംഗം, രണ്ട് തവണ ലോക്സഭാംഗം, 2005 മുതൽ 2008 വരെ ജമ്മു & കാശ്മീരിൻ്റെ മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു.[6][7][8][9][10][11][12]
ജീവിതരേഖ
[തിരുത്തുക]ജമ്മു & കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയിൽ റഹ്മത്തുള്ള ഭട്ടിൻ്റെയും ബസ ബീവിയുടേയും മകനായി 1949 മാർച്ച് ഏഴിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭദർവയിലുള്ള ഗവ. കോളേജിൽ നിന്ന് ബിരുദവും ജമ്മുവിലുള്ള ജി.ജി.എം സയൻസ് കോളേജിൽ നിന്ന് ബി.എസ്.സി ബിരുദവും കാശ്മീർ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബിരുദവും നേടി പഠനം പൂർത്തിയാക്കി.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1973-ൽ ഭലീസയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിട്ടാണ് പൊതുരംഗപ്രവേശനം. പിന്നീട് യൂത്ത് കോൺഗ്രസ് നേതാവായി മാറിയ അസാദ് 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ വഷീം മണ്ഡലത്തിൽ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ച് 1982-ൽ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
1990-ൽ ആദ്യമായി രാജ്യസഭാംഗമായ ആസാദ് പിന്നീട് നാല് തവണ കൂടി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോൾ രണ്ടാം ടേമിൽ 2005-ൽ ആദ്യമായി ജമ്മു & കാശ്മീർ മുഖ്യമന്ത്രിയായി. 2006-ലെ നിയമസഭ ഉപ-തിരഞ്ഞെടുപ്പിൽ ദദേർവ മണ്ഡലത്തിൽ നിന്നും നിയമസഭാംഗമായ ആസാദ് 2008-ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഭദേർവ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
2008-ൽ സഖ്യകക്ഷിയായ പി.ഡി.പി പിന്തുണ പിൻവലിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ ആസാദ് 2009-ൽ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ചു.
2009 മുതൽ 2014 വരെ രണ്ടാം മൻമോഹൻ സിംഗ് സർക്കാരിൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവർത്തിച്ചു. 2015-ൽ അഞ്ചാം വട്ടം രാജ്യസഭയിലെത്തിയ ആസാദ് 2014 മുതൽ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2022 ഫെബ്രുവരിയിൽ രാജ്യസഭ കാലാവധി പൂർത്തിയായതിനെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
2022 ഓഗസ്റ്റ് 26ന് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു.[13] 2022 സെപ്റ്റംബർ 26ന് പുതിയ രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ചു.[14]2022 ഡിസംബർ 27-ന് അദ്ദേഹം തന്റെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നാക്കി മാറ്റി.
പ്രധാന പദവികളിൽ
- 1973 : സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, ഭലീസ
- 1975 : സംസ്ഥാന പ്രസിഡൻറ്, യൂത്ത് കോൺഗ്രസ്
- 1980 : ദേശീയ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ്
- 1980 : ലോക്സഭാംഗം, വഷീം (1)
- 1982 : കേന്ദ്രമന്ത്രി
- 1984 : ലോക്സഭാംഗം, വഷീം (2)
- 1990-1996 : രാജ്യസഭാംഗം, (1)
- 1991-1996 : കേന്ദ്രമന്ത്രി
- 1996-2002 : രാജ്യസഭാംഗം, (2)
- 2002-2006 : രാജ്യസഭാംഗം, (3)
- 2004-2005 : കേന്ദ്രമന്ത്രി
- 2005-2008 : ജമ്മു & കാശ്മീർ മുഖ്യമന്ത്രി
- 2006-2008 : നിയമസഭാംഗം,ഭദേർവ (1)
- 2008-2009 : നിയമസഭാംഗം,ഭദേർവ (2)
- 2009-2015 : രാജ്യസഭാംഗം, (4)
- 2009-2014 : കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രി
- 2014-2021 : രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്
- 2015-2021 : രാജ്യസഭാംഗം, (5)
- 2022 : കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചു[15]പുതിയ രാഷ്ട്രീയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിച്ചു.[16]2022 ഡിസംബർ 27-ന് അദ്ദേഹം തന്റെ പാർട്ടിയുടെ പേര് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി എന്നാക്കി മാറ്റി.
അവലംബം
[തിരുത്തുക]- ↑ "‘നിർദേശങ്ങൾ ചവറ്റുകുട്ടയിൽ’: കോൺഗ്രസിന് രൂക്ഷ വിമർശനം: രാജിവച്ച് ഗുലാം നബി ആസാദ്" https://www.manoramaonline.com/news/latest-news/2022/08/26/ghulam-nabi-azad-quits-congress.amp.html
- ↑ "ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചു, Congress leader Ghulam Nabi Azad resigns from all positions including primary membership of Congress" https://www.mathrubhumi.com/news/india/congress-leader-ghulam-nabi-azad-resigns-from-all-positions-including-primary-membership-of-congress-1.7819594
- ↑ "പ്രതിപക്ഷ നിരയിലെ പ്രധാനികളായ ഗുലാം നബി ആസാദിനും ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൻ, Padma Awards, Ghulam Nabi Azad, Buddhadeb Bhattacharjee" https://www.mathrubhumi.com/news/india/padma-awards-for-opposition-s-ghulam-nabi-azad-buddhadeb-bhattacharjee-1.6391356
- ↑ "'രാഷ്ട്രീയം വൃത്തികെട്ടു'; വിരമിക്കാനൊരുങ്ങി ഗുലാംനബി ആസാദ്, Ghulam Nabi Azad hints at ‘retirement’ from politics" https://www.mathrubhumi.com/amp/news/india/ghulam-nabi-azad-hints-at-retirement-from-politics-1.7362776
- ↑ "'ഞാൻ 24 കാരറ്റ് കോൺഗ്രസുകാരൻ, പാർട്ടിയുമായി പ്രശ്‌നങ്ങളില്ല'- ഗുലാം നബി ആസാദ്, ghulam nabi azad, congress, jammu kashmir, g 23 leaders" https://www.mathrubhumi.com/news/india/i-am-24-carat-congressman-not-upset-with-party-says-ghulam-nabi-azad-1.6303003
- ↑ "‘രാഷ്ട്രീയ പാർട്ടികൾ ഭിന്നിപ്പുണ്ടാക്കുന്നു’; വിരമിക്കൽ സൂചന നൽകി ഗുലാം നബി ആസാദ് | Ghulam Nabi Azad | Manorama News" https://www.manoramaonline.com/news/latest-news/2022/03/21/ghulam-nabi-azad-hints-at-retirement-from-politics.html
- ↑ "കടന്നുവന്ന വഴി മറക്കാത്തയാൾ; മോദിയെക്കുറിച്ച് അഭിമാനം: ഗുലാം നബി ആസാദ് | Narendra Modi | Gulam Nabi Azad | Manorama News" https://www.manoramaonline.com/news/latest-news/2021/02/28/proud-of-leaders-like-our-pm-says-congress-ghulam-nabi-azad.html
- ↑ "ബിജെപി പ്രവേശം തള്ളി ഗുലാം നബി ആസാദ് | Ghulam Nabi Azad | Manorama News" https://www.manoramaonline.com/news/india/2021/02/14/ghulam-nabi-azad-denies-rumours-regarding-joining-bjp.html
- ↑ "ഹിന്ദുസ്ഥാനി മുസ്‌ലിം ആയതിൽ അഭിമാനം: ഗുലാം നബി ആസാദ് | Ghulam Nabi Azad Retires from Rajyasabha | Manorama News" https://www.manoramaonline.com/news/latest-news/2021/02/09/i-feel-proud-to-be-a-hindustani-muslim-says-ghulam-nabi-azad-as-he-retires-from-rajya-sabha.html
- ↑ "ഗുലാം നബി ആസാദ് ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്ത്; കോൺഗ്രസിൽ വൻ അഴിച്ചുപണി | Congress | Manorama Online" https://www.manoramaonline.com/news/latest-news/2020/09/11/congress-reshuffle-ghulam-nabi-azad-randeep-surjewala-rahul-gandhi-high-command.html
- ↑ "ഗുലാം നബി ആസാദടക്കം 4 അംഗങ്ങൾ വിരമിക്കുന്നു; രാജ്യസഭയിൽ പ്രതിനിധികളില്ലാതെ കശ്മീർ | Rajya Sabha | Jammu Kashmir | Manorama News" https://www.manoramaonline.com/news/latest-news/2021/02/08/jammu-and-kashmir-set-to-lose-representation-in-rajya-sabha.html
- ↑ "ഗുലാം നബി പടിയിറങ്ങുന്നു; വിതുമ്പലോടെ മോദി | Ghulam Nabi Azad | Malayalam News | Manorama Online" https://www.manoramaonline.com/news/india/2021/02/09/pm-narendra-modi-gets-emotional-in-farewell-speech-for-ghulam-nabi-azad.html
- ↑ "രാഹുൽ ഗാന്ധിയുടെ കുട്ടിക്കളി പാർട്ടിയെ നശിപ്പിച്ചു: ഗുലാം നബി ആസാദ് - Ghulam Nabi Azad | Manorama Online" https://www.manoramaonline.com/news/latest-news/2022/08/26/ghulam-nabi-azad-slams-rahul-gandhi.html
- ↑ "‘ഡെമോക്രാറ്റിക് ആസാദ് പാർട്ടി’; പുതിയ പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ് - Ghulam Nabi Azad | Manorama Online | Manorama News" https://www.manoramaonline.com/news/latest-news/2022/09/26/azad-launches-democractic-azad-force-party-enemies-opponents-politics.html
- ↑ "ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടു; പ്രാഥമിക അംഗത്വം രാജിവച്ചു | Congress leader Ghulam Nabi Azad | Congress leader Ghulam Nabi Azad Quits | INC | Manorama News | Breaking News | Manorama News" https://www.manoramanews.com/news/breaking-news/2022/08/26/ghulam-nabi-azad-quits-congress.amp.html
- ↑ "'ഡെമോക്രാറ്റിക് ആസാദ് പാർട്ടി' പാർട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്, Ghulam Nabi Azad announces the name of his new party as 'Democratic Azad Party'" https://www.mathrubhumi.com/amp/news/india/ghulam-nabi-azad-announces-the-name-of-his-new-party-as-democratic-azad-party-1.7907242
- 1949-ൽ ജനിച്ചവർ
- മാർച്ച് 7-ന് ജനിച്ചവർ
- പതിനഞ്ചാം ലോക്സഭയിലെ അംഗങ്ങൾ
- കേന്ദ്ര കാബിനറ്റ് മന്ത്രിമാർ
- രാജ്യസഭയിലെ പ്രതിപക്ഷനേതാക്കൾ
- ഇന്ത്യയുടെ ആരോഗ്യമന്ത്രിമാർ
- മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- മഹാരാഷ്ട്രയിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുഖ്യമന്ത്രിമാർ
- ജമ്മു-കശ്മീരിലെ മുഖ്യമന്ത്രിമാർ