ലാലു പ്രസാദ് യാദവ്
Lalu Prasad Yadav | |
---|---|
![]() Lalu Prasad at a political rally in January 2007, at Kesariya, Bihar, India. | |
ബീഹാർ മുഖ്യമന്ത്രി | |
ഔദ്യോഗിക കാലം 1990-1995, 1995-1997 | |
പിൻഗാമി | റാബ്രി ദേവി |
Ex Minister of Railways Government of India MP-Lok Sabha | |
ഔദ്യോഗിക കാലം 2004-2009 | |
മുൻഗാമി | നിതീഷ് കുമാർ |
പിൻഗാമി | മമത ബാനർജി |
മണ്ഡലം | Saran |
വ്യക്തിഗത വിവരണം | |
ജനനം | [1][2][3] Gopalganj, Bihar[4]) | 11 ജൂൺ 1947
രാഷ്ട്രീയ പാർട്ടി | RJD |
പങ്കാളി(കൾ) | Rabri Devi |
മക്കൾ | 2 sons and 7 daughters |
വസതി | Patna |
As of 11'th May, 2021 ഉറവിടം: [Lok Sabha members' biodata [5]] |
കേന്ദ്ര റെയിൽവേ മന്ത്രി, ബീഹാർ മുഖ്യമന്ത്രി എന്നീ പദവികളിലും, ലോക്സഭാംഗം, രാജ്യസഭാംഗം, ബീഹാർ നിയമസഭയിലും നിയമസഭ കൗൺസിലിലും അംഗമായി 2017 വരെ ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന R.J.Dയുടെ സ്ഥാപക നേതാവാണ് ലാലു പ്രസാദ് യാദവ് (ജനനം:11 ജൂൺ 1948)[6]
ജീവിതരേഖ[തിരുത്തുക]
ബീഹാറിലെ ഗോപാൽഗഞ്ചിലെ ഫുൽവാരിയയിൽ കണ്ടൻ റായിയുടേയും മരാചിയ ദേവിയുടെയും ആറു മക്കളിൽ രണ്ടാമനായി 1948 ജൂൺ 11 ന് ജനിച്ചു. പട്ന യൂണിവേസിറ്റിയിലെ വിദ്യാഭ്യാസത്തിനു ശേഷം വിദ്യാർത്ഥി നേതാവായി രാഷ്ട്രീയത്തിലിറങ്ങി.
പ്രധാന പദവികളിൽ
- 1970 : പട്ന യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ, ജനറൽ സെക്രട്ടറി
- 1973 : പട്ന യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ, പ്രസിഡൻറ്
- 1973 : ജയപ്രകാശ് നാരായണൻ്റെ കൂടെ ചേർന്നു
- 1974 : ജനതാ പാർട്ടി അംഗം
- 1977 : ലോക്സഭാംഗം (1) ചപ്ര
- 1980 : ലോക്സഭയിലേക്ക് ചപ്രയിൽ നിന്ന് മത്സരിച്ച് തോറ്റു
- 1980-1989 : ബീഹാർ നിയമസഭ അംഗം
- 1989 : ബീഹാർ നിയമസഭ പ്രതിപക്ഷ നേതാവ്
- 1989 : ലോക്സഭാംഗം(2), ചപ്ര
- 1990-1995 : ബീഹാർ നിയമസഭ കൗൺസിൽ അംഗം
- 1990-1997 : ബീഹാർ മുഖ്യമന്ത്രി
- 1995-1998 : ബീഹാർ നിയമസഭാംഗം
- 1996 : കാലിത്തീറ്റ കുംഭകോണ കേസ്
- 1997 : ആർ.ജെ.ഡി രൂപീകരിച്ചു
- 1997 മുതൽ സ്ഥാപക പ്രസിഡൻറ്
- 1998 : ലോക്സഭാംഗം(3), മാധേപുര
- 1999 : ലോക്സഭയിലേക്ക് മാധേപുരയിൽ നിന്ന് മത്സരിച്ച് തോറ്റു
- 2000 : ബീഹാർ നിയമസഭയിലേക്ക് രണ്ട് സീറ്റിൽ നിന്നും വിജയിച്ചു. ധൻപുര നിലനിർത്തി. രാഘവ്പൂര് ഭാര്യ റാബ്രി ദേവിക്ക് വേണ്ടി ഒഴിഞ്ഞു.
- 2002-2004 : രാജ്യസഭാംഗം, ബീഹാർ നിയമസഭാ അംഗത്വം രാജിവച്ചു
- 2004 : ലോക്സഭാംഗം(4), മധേപുരയിൽ നിന്നും ചപ്രയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും മധേപുര ഒഴിഞ്ഞു. ചപ്ര നിലനിർത്തി
- 2004-2009 : കേന്ദ്ര റെയിൽവേ മന്ത്രി
- 2005 : റെയിൽവേ ടെണ്ടർ അഴിമതി, അനധികൃത സ്വത്ത് സമ്പാദനം എന്നിവയിൽ ആദായ നികുതി വകുപ്പിന് പരാതി
- 2009 : ലോക്സഭയിലേക്ക് പാടലിപുത്രയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
- 2009 : സരൺ മണ്ഡലത്തിൽ നിന്ന് ലോക്സഭാംഗമായി (5).
- 2013 : കാലിത്തീറ്റ കുംഭകോണ കേസിൽ കോടതി കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ലോക്സഭ അംഗത്വത്തിൽ നിന്നും അയോഗ്യനാക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 6 വർഷത്തെ വിലക്ക് ഏർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
- 2017 : അഴിമതി കേസുകളിൽ വിചാരണ പൂർത്തിയായി.
- 2017 മുതൽ ജയിലിൽ[7][8]
- 2021 ഏപ്രിൽ 16ന് ലാലുവിന് 4 കാലിത്തീറ്റ കുംഭകോണ കേസുകളിൽ കോടതി ജാമ്യം അനുവദിച്ചു [9]
- 2022 ഫെബ്രുവരി 21ന് കോടതി കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിൽ ലാലുവിന് 5 വർഷം തടവ് വിധിച്ചു[10]
ബീഹാർ മുഖ്യമന്ത്രി[തിരുത്തുക]
ലാലു പ്രസാദ് യാദവ് ബീഹാർ മുഖ്യമന്ത്രിയായിരുന്ന ഏഴ് വർഷം 1990 മുതൽ 1997 വരെ ബീഹാറിൽ ക്രമസമാധാനം കുത്തഴിഞ്ഞ നിലയിലായിരുന്നു. ജംഗിൾ രാജ് അഥവാ കാട്ടുഭരണം എന്ന് വിളിക്കാവുന്ന തരത്തിൽ തട്ടിക്കൊണ്ട് പോയി വിലപേശുന്നതും, സംഘം ചേർന്ന് കൊള്ളയടിക്കുന്നതും സർവസാധാരണമായ സംഭവമായി മാറി ബീഹാറിൽ. ലാലുവിനു ശേഷം അധികാരമേറ്റ ഭാര്യ റാബ്രിദേവി ഭരിച്ച 8 വർഷവും 1997 മുതൽ 2005 വരെയും ഇതിന് ഒരുമാറ്റവുമുണ്ടായില്ല[11].
അഴിമതി കേസുകൾ[തിരുത്തുക]
അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കണം എന്ന സുപ്രീം കോടതി ഉത്തരവ് പ്രകാരം ലോക്സഭാംഗത്വം നഷ്ടപ്പെട്ട ആദ്യ രാഷ്ട്രീയ നേതാവാണ് ലാലു പ്രസാദ് യാദവ്.[12]
- 1996 : കാലിത്തീറ്റ കുംഭകോണം
- 1996'ൽ ബീഹാറിൽ നടന്ന അഴിമതിയാണ് കാലിത്തീറ്റ കുംഭകോണം എന്ന പേരിൽ അറിയപ്പെടുന്നത്. കാലിത്തീറ്റ, മരുന്നുകൾ, ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങിയതിന്റെ വ്യാജ കണക്കുകൾ ഹാജരാക്കി സംസ്ഥാനത്തെ ട്രഷറികളിൽ നിന്നായി 940 കോടിയിലേറെ രൂപ പിൻവലിച്ചതായിട്ടാണ് കണ്ടുപിടിച്ചത്.
- ഒന്നാം കേസ്
- രണ്ടാം കേസ്
- മൂന്നാം കേസ്
- നാലാം കേസ്
- അഞ്ചാം കേസ്
- 1998 : അനധികൃത സ്വത്ത് സമ്പാദനം
- 2005 : റെയിൽവേ ടെണ്ടർ അഴിമതി കേസ്
- 2017 : അനധികൃത വസ്തു ഇടപാട് കേസ്
- 2017 : എ.ബി. കയറ്റുമതി കമ്പനി കേസ്[13]
സ്വകാര്യ ജീവിതം[തിരുത്തുക]
- ഭാര്യ : ബീഹാർ മുൻ മുഖ്യമന്ത്രിയായിരുന്ന റാബ്രി ദേവി
- മക്കൾ
- തേജസ്വി യാദവ്
- തേജ് പ്രതാപ് യാദവ്
- മിസ ഭാരതി
- രോഹിണി യാദവ്
- ചന്ദ യാദവ്
- രാജലക്ഷ്മി യാദവ്
- രാഗിണി യാദവ്
- ധന്നു യാദവ്
- ഹേമ യാദവ്
- അനുഷ്ക യാദവ്
ആത്മകഥ[തിരുത്തുക]
ഗോപാൽഗഞ്ച് ടു റെയ്സിന റോഡ്[14]
അവലംബം[തിരുത്തുക]
- ↑ "കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവ്, 60 ലക്ഷം പിഴ" https://www.manoramaonline.com/news/latest-news/2022/02/21/fodder-scam-case-rjd-leader-lalu-yadav-sentenced-to-5-years-in-jail.amp.html
- ↑ "കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു കുറ്റക്കാരൻ; ഫെബ്രുവരി 21-ന് ശിക്ഷ വിധിക്കും | Malayalam News | Lalu Prasad Yadav | Bihar fodder scam | doranda treasury scam case" https://www.mathrubhumi.com/mobile/news/india/rjd-supremo-lalu-prasad-yadav-convicted-in-fifth-fodder-scam-case-1.6449902
- ↑ While the Indian media was unsure as to the spelling of Mr. Yadav's name, in June 2004, he issued a clarification to the media to endure that his name was spelt as Lalu and not Laloo.ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)[പ്രവർത്തിക്കാത്ത കണ്ണി]
- ↑ [1]
- ↑ https://www.manoramaonline.com/news/latest-news/2021/04/19/lalu-prasad-yadav-gets-bail-re-enter-to-politics.html
- ↑ https://www.mathrubhumi.com/print-edition/india/article-1.3672454
- ↑ https://www.manoramaonline.com/news/india/2018/01/06/06-yadav-the-go-man.html
- ↑ https://www.manoramaonline.com/news/latest-news/2021/04/17/lalu-yadav-gets-bail-in-case-linked-to-fodder-scam.html
- ↑ "കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിൽ ലാലുവിന് 5 വർഷം തടവ് , Malayalam News,Lalu Prasad Yadav,Bihar fodder scam,doranda treasury scam case,Bihar,Jharkhand" https://www.mathrubhumi.com/news/india/lalu-prasad-yadav-sentenced-to-five-years-in-jail-in-doranda-treasury-case-1.7280773
- ↑ http://www.catchnews.com/patna-news/why-lalu-rabri-era-is-known-as-jungle-raaj-in-bihar-1443412576.html
- ↑ https://www.manoramaonline.com/news/latest-news/2022/02/14/what-is-fodder-scam-and-what-is-the-future-of-lalu-prasad-yadav-and-rjd.html
- ↑ https://www.manoramaonline.com/news/latest-news/2018/01/06/lalu-prasad-yadav-fodder-scam-profile.html
- ↑ https://www.amazon.in/Gopalganj-Raisina-Road-PRASAD-YADAV/dp/9353333202#immersive-view_1620758775300
- Articles with dead external links from സെപ്റ്റംബർ 2021
- ഭാരതവുമായി ബന്ധപ്പെട്ട അഴിമതികൾ
- 1948-ൽ ജനിച്ചവർ
- ജൂൺ 11-ന് ജനിച്ചവർ
- ബീഹാറിലെ മുഖ്യമന്ത്രിമാർ
- ഇന്ത്യയുടെ റെയിൽവെ മന്ത്രിമാർ
- ബീഹാറിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ഒൻപതാം ലോക്സഭയിലെ അംഗങ്ങൾ
- കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട ഇന്ത്യൻ രാഷ്ട്രീയ നേതാക്കൾ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- പന്ത്രണ്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഒന്നിലധികം മണ്ഡലങ്ങളിൽ ഒരേ സമയം മൽസരിച്ചവർ
- ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകർ - അപൂർണ്ണലേഖനങ്ങൾ