റാബ്രി ദേവി
റാബ്രി ദേവി | |
---|---|
![]() | |
ബീഹാർ മുഖ്യമന്ത്രി | |
ഓഫീസിൽ 1997-1999, 1999-2000, 2000-2005 | |
ഓഫീസിൽ 11 March 2000 – 6 March 2005 | |
മുൻഗാമി | kamal kishor singh |
പിൻഗാമി | Lakshman prasad |
മണ്ഡലം | രഘോപൂർ |
ഓഫീസിൽ 9 March 1999 – 2 March 2000 | |
മുൻഗാമി | President's rule |
പിൻഗാമി | നിതീഷ് കുമാർ |
ഓഫീസിൽ 25 July 1997 – 11 February 1999 | |
മുൻഗാമി | Lalu Prasad Yadav |
പിൻഗാമി | രാഷ്ട്രപതി ഭരണം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Gopalganj, Bihar | 1 ജനുവരി 1956
രാഷ്ട്രീയ കക്ഷി | RJD |
പങ്കാളി(കൾ) | ലാലു പ്രസാദ് യാദവ് |
വസതി(കൾ) | Patna |
As of 19 മെയ്, 2021 ഉറവിടം: വൺ ഇന്ത്യ |
മൂന്നു തവണ ബീഹാർ മുഖ്യമന്ത്രി, ബീഹാർ നിയമസഭ കൗൺസിലെ പ്രതിപക്ഷ നേതാവ്, എന്നീ നിലകളിൽ പ്രവർത്തിച്ച ആർ.ജെ.ഡിയുടെ നേതാവും ലാലു പ്രസാദ് യാദവിൻ്റെ ഭാര്യയുമാണ് റാബ്രി ദേവി (1956-) [1][2][3]
ജീവിതരേഖ[തിരുത്തുക]
ബീഹാറിലെ ഗോപാൽഗഞ്ചിൽ 1956-ൽ ജനിച്ചു. 1973-ൽ 17-മത്തെ വയസിൽ ലാലു പ്രസാദ് യാദവിനെ വിവാഹം ചെയ്ത റാബ്രി ദേവി 1995-ൽ ബീഹാർ രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും 1997 വരെ ഗൃഹനാഥയായി കഴിഞ്ഞു പോന്നു. കാലിത്തീറ്റ കുംഭകോണ കേസിൽ പ്രതിയായി ചേർക്കപ്പെട്ടതിനെ തുടർന്ന് ഭർത്താവും ബീഹാർ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രി പദം രാജിവച്ചതിനെ തുടർന്നാണ് 1997 ജൂലൈ 25 ന് ആദ്യമായി ബീഹാർ മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നത്. മൂന്നു തവണ ബീഹാർ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട റാബ്രി ദേവി 2018-ൽ നിയമസഭ കൗൺസിലിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു[4][5][6]
പ്രധാന പദവികളിൽ
- 1995 : രാഷ്ട്രീയ പ്രവേശനം
- 1997 : ആർ.ജെ.ഡി പാർട്ടി അംഗം
- 1997-1999 : ബീഹാർ മുഖ്യമന്ത്രി (ഒന്നാം വട്ടം)
- 1999-2000 : ബീഹാർ മുഖ്യമന്ത്രി (രണ്ടാം വട്ടം)
- 2000-2005 : ബീഹാർ മുഖ്യമന്ത്രി (മൂന്നാം വട്ടം)
- 2000-2005, 2005-2010 : ബീഹാർ നിയമസഭാംഗം, രഘോപൂർ
- 2005-2010 : നിയമസഭയിലെ പ്രതിപക്ഷ നേതാവ്
- 1997-2000, 2010-2012, 2012-2018, 2018- : ബീഹാർ നിയമസഭ കൗൺസിൽ അംഗം
- 2010-ലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ രഘോപൂർ, സോൻപൂർ എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
- 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ബി.ജെ.പിയിലെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു.
- 2018-2020 : ബീഹാർ നിയമസഭ കൗൺസിലിലെ പ്രതിപക്ഷ നേതാവ്[7]
- 2020 മുതൽ : ആർ.ജെ.ഡി.യുടെ ദേശീയ ഉപാധ്യക്ഷനാണ്
സ്വകാര്യ ജീവിതം[തിരുത്തുക]
- ഭർത്താവ് : ലാലു പ്രസാദ് യാദവ്
- 1973-ലായിരുന്നു ഇവരുടെ വിവാഹം
- മക്കൾ : ഏഴു പെൺമക്കളും രണ്ട് ആൺകുട്ടികളും[8]
അവലംബം[തിരുത്തുക]
- ↑ https://www.manoramaonline.com/news/latest-news/2020/03/05/rjd-leader-rabri-devi-appointed-as-the-party-s-vice-president.html
- ↑ https://www.indiatoday.in/magazine/cover-story/story/19970811-dragged-from-the-kitchen-to-bihar-assembly-rabri-devi-learns-politics-fast-831912-1997-08-11
- ↑ https://indianexpress.com/article/india/rabri-devi-wishes-lalu-prasad-yadav-on-72nd-birthday-says-his-birth-is-incarnation-5775247/
- ↑ https://www.manoramaonline.com/news/india/2018/05/12/06-cpy-rabri-opposition-leader.html
- ↑ https://www.mathrubhumi.com/mobile/news/india/no-objection-if-nitish-kumar-returns-to-grand-alliance-says-rabri-devi-1.3846888
- ↑ https://indianexpress.com/article/india/rabri-devis-chance-to-become-opposition-leader-in-bihar-legislative-council-brightens-5147226/
- ↑ https://www.manoramaonline.com/news/india/2017/12/02/09-cpy-rabri-devi-questionned.html
- ↑ https://www.newindianexpress.com/nation/2017/feb/24/lalu-prasad-plays-down-rabri-devis-suggestion-of-son-tejaswi-yadav-as-bihar-cm-1574382.html