നിതീഷ് കുമാർ
നിതീഷ് കുമാർ | |
|---|---|
| ബീഹാർ മുഖ്യമന്ത്രി | |
| പദവിയിൽ 2025 - 2026
| |
| മുൻഗാമി | റാബ്രി ദേവി, ജിതിൻ റാം മഞ്ചി |
| പിൻഗാമി | സാമ്രാട്ട് ചൗധരി |
| കേന്ദ്ര, റെയിൽവേ മന്ത്രി | |
| പദവിയിൽ 2001-2004, 1998-1999 | |
| മുൻഗാമി | മമത ബാനർജി |
| പിൻഗാമി | ലാലു പ്രസാദ് യാദവ് |
| കേന്ദ്ര, കൃഷി വകുപ്പ് മന്ത്രി | |
| പദവിയിൽ 2000-2001, 1999-2000 | |
| മുൻഗാമി | എ.ബി.വാജ്പേയി |
| പിൻഗാമി | സുന്ദർലാൽ പട്വ |
| കേന്ദ്ര, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി | |
| പദവിയിൽ 1999, 1998-1999 | |
| മുൻഗാമി | തമ്പിദുരൈ |
| പിൻഗാമി | ജസ്വന്ത് സിംഗ് |
| ലോക്സഭാംഗം | |
| പദവിയിൽ 2004, 1999, 1998, 1996, 1991, 1989 | |
| മണ്ഡലം |
|
| ബീഹാർ നിയമസഭ കൗൺസിൽ അംഗം | |
| പദവിയിൽ 2024-2026, 2018-2024, 2012-2018, 2006-2012 | |
| മണ്ഡലം | ബീഹാർ |
| രാജ്യസഭാംഗം | |
| പദവിയിൽ 2026 ഏപ്രിൽ 10 - | |
| മണ്ഡലം | ബീഹാർ |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1 മാർച്ച് 1951 വയസ്സ്) ഭക്തിയാർപ്പൂർ, ബീഹാർ |
| രാഷ്ട്രീയ കക്ഷി |
|
| മറ്റ് രാഷ്ട്രീയ അംഗത്വം |
|
| പങ്കാളി | മഞ്ജു സിൻഹ |
| കുട്ടികൾ | നിശാന്ത് കുമാർ |
As of ഏപ്രിൽ 14, 2026 ഉറവിടം: സ്റ്റാർസ് അൺഫോൾഡഡ് | |
2005 മുതൽ 2026 വരെ തുടർച്ചയായി 21 വർഷം (ചെറിയ ഇടവേളകളിലൊഴിച്ച്) ബീഹാറിലെ മുഖ്യമന്ത്രിയായിരുന്ന ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ മുതിർന്ന നേതാവാണ് നിതീഷ് കുമാർ.[1] (ജനനം: 1 മാർച്ച് 1951) 1990 മുതൽ പതിനഞ്ച് വർഷം നീണ്ട ആർ.ജെ.ഡിയുടെ ഭരണത്തിനു ശേഷം 2005 മുതൽ 2026 വരെ ബീഹാറിൻ്റെ ഭരണാധികാരിയായിരുന്നു നിതീഷ് കുമാർ. ഏറ്റവും കൂടുതൽ തവണ ബീഹാർ മുഖ്യമന്ത്രിയായ റെക്കോർഡും നിതീഷിൻ്റെ പേരിലാണ്. 2025 നവംബർ 20ന് മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2026 മാർച്ച് 16ന് ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മാർച്ച് 30ന് നിയമസഭ കൗൺസിൽ അംഗത്വവും ഏപ്രിൽ 14 ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനവും രാജി വെച്ചു.[2][3][4] 1990 മുതൽ 2005 വരെയുള്ള ആർ.ജെ.ഡി ഭരണത്തിലെ ജംഗിൾരാജും ക്രമസമാധാനത്തിലെ തകർച്ചയും മൂലം ദാരിദ്ര്യ സംസ്ഥാനമായി മാറിക്കഴിഞ്ഞ ബീഹാറിൽ 2005 മുതൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റായിരുന്നു നിതീഷ് കുമാർ. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പ്രവർത്തന ശൈലി നിതീഷിനെ ഏറെ ജനപ്രിയനാക്കി. ഗ്രാമങ്ങളിൽ വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ വികസനം എന്നിവയിലൂടെ ബീഹാറിനെ മുന്നോട്ട് നയിച്ചു. 2016-ൽ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കി. ക്രിമിനലുകളെ അമർച്ച ചെയ്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഇല്ലാതാക്കി. ഭരണതലത്തിൽ സ്ത്രീ ശാക്തീകരണം നടപ്പിലാക്കി[5][6][7]
ജീവിതരേഖ
[തിരുത്തുക]ബീഹാറിലെ പട്ന ജില്ലയിലെ ഭക്ത്യാർപൂരിൽ ആയൂർവേദ ഡോക്ടറായിരുന്ന കവിരാജ് റാം ലക്ഷൻ സിംഗിൻ്റെയും പരമേശ്വരി ദേവിയുടേയും മകനായി 1951 മാർച്ച് ഒന്നിന് ജനിച്ചു. പട്ന എഞ്ചിനീറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീറിംഗ് പാസായ നിതീഷ് ബീഹാറിലെ കാർഷിക വിഭാഗമായ കുർമി സമുദായത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ നേതാവാണ്. ബീഹാറിലെ സംസ്ഥാന വൈദ്യുത വകുപ്പിൽ ജോലിക്ക് ചേർന്നെങ്കിലും പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായി[8]
രാഷ്ട്രീയ ജീവിതം
[തിരുത്തുക]1974 മുതൽ 1977 വരെ ജയപ്രകാശ് നാരായണൻ്റെ കൂടെ സോഷ്യലിസ്റ്റ് മൂവ്മെൻറിൽ പ്രവർത്തിച്ചാണ് തുടക്കം. പിന്നീട് 1977-ൽ ജനതാ പാർട്ടിയിൽ അംഗമായ നിതീഷ് രാം മനോഹർ ലോഹ്യ, എസ്.എൻ.സിൻഹ, കർപ്പൂരി ഠാക്കൂർ, വി.പി.സിംഗ് എന്നിവരുടെ കൂടെ പ്രവർത്തിച്ച് സോഷ്യലിസ്റ്റ് നേതാവായി മാറി.
1989-ൽ ബാർഹ് മണ്ഡലത്തിൽ നിന്നും വിജയിച്ച് ആദ്യമായി ലോക്സഭാംഗമായ നിതീഷ് കുമാർ 1991, 1996, 1998, 1999 എന്നീ വർഷങ്ങളിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1994-ൽ ജനതാദൾ പിളർന്നപ്പോൾ നിതീഷ് കുമാർ സമതാ പാർട്ടി രൂപികരിച്ചു.
1995-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ഹർനോട്ട് മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് വിജയിച്ചു എങ്കിലും 1996-ൽ ലോക്സഭയിലേക്ക് വീണ്ടും ജയിച്ചതിനെ തുടർന്ന് നിയമസഭാംഗത്വം 1996-ൽ തന്നെ രാജി വെച്ചു പാർലമെൻ്റംഗമായി തുടർന്ന നിതീഷ് കുമാർ ആദ്യമായി കേന്ദ്രമന്ത്രിയാവുന്നത് 1998-ലെ രണ്ടാം വാജ്പേയി മന്ത്രിസഭയിലാണ്.
1998-1999 കാലഘട്ടത്തിൽ റെയിൽവേ മന്ത്രിയായാണ് ആദ്യമായി ചുമതലയേറ്റത്. പിന്നീട് കൃഷി വകുപ്പിൻ്റെ മന്ത്രിയായി. 2001 മുതൽ 2004 വരെ വീണ്ടും റെയിൽവേ മന്ത്രി സ്ഥാനം വഹിച്ച നിതീഷിൻ്റെ സമതാ പാർട്ടി 2003-ൽ ജനതാദൾ യുണൈറ്റഡ് പാർട്ടിയുമായി ലയിച്ചു.
2004-ൽ നളന്ദ മണ്ഡലത്തിൽ നിന്നും ആറാം തവണയും ലോക്സഭാംഗമായെങ്കിലും 2005-ൽ ദേശീയ രാഷ്ട്രീയം വിട്ട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കളം മാറി. 2005-ൽ ആദ്യമായി മുഖ്യമന്ത്രിയായെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാൽ എട്ടാം ദിവസം മുഖ്യമന്ത്രി പദം രാജിവക്കേണ്ടി വന്ന നിതീഷ് 2005 ഫെബ്രുവരിയിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ 2005 നവംബറിൽ നടന്ന രണ്ടാമത്തെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിൽ(143/243)(JDU 88, BJP 55) മത്സരിച്ച് വിജയിച്ചു. 2005-ൽ ആദ്യമായി ബി.ജെ.പി - ജെ.ഡി.യു സഖ്യത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റു. പിന്നീട് 2010-ലെ നിയമസഭ തിരഞ്ഞെടുപ്പിലും എൻ.ഡി.എ സഖ്യത്തിൻ്റെ (206/243)(JDU 115, BJP 91)മുഖ്യമന്ത്രിയായി തുടർന്നു.
1996 വരെ സോഷ്യലിസ്റ്റ് ചേരിയിൽ നിന്ന നിതീഷ് 1996 മുതൽ 2013 വരെ എൻ.ഡി.എ മുന്നണിയിൽ അംഗമായിരുന്നു. 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യപിച്ചതിനെ തുടർന്ന് 2013-ൽ എൻ.ഡി.എ വിട്ട് യു.പി.എയിൽ ചേർന്നു.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ യു.പി.എ സഖ്യത്തിൽ ചേർന്ന് മത്സരിച്ച നിതീഷിൻ്റെ പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടു. 2014-ൽ ഒറ്റക്ക് മത്സരിച്ച് ബിജെപി ബീഹാറിൽ 22 സീറ്റുകൾ വിജയിച്ചപ്പോൾ ജനതാദൾ യുണൈറ്റഡിന് ആകെ രണ്ടു സീറ്റാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പ് തിരിച്ചടിയെ തുടർന്ന് 2015-ൽ മുഖ്യമന്ത്രി സ്ഥാനം രാജി വച്ച നിതീഷിന് പകരം ജിതിൻ റാം മാഞ്ചി മുഖ്യമന്ത്രിയായി. പാർട്ടിയിൽ ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിശ്വാസ വോട്ടെടുപ്പിന് നിൽക്കാതെ ജിതിൻ റാം മാഞ്ചി മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ജനതാദൾ യുണൈറ്റഡ് പാർട്ടിയിൽ നിന്നും രാജിവച്ചു പുതിയ പാർട്ടി രൂപികരിച്ചു. തുടർന്ന് 2015-ൽ തന്നെ വീണ്ടും മുഖ്യമന്ത്രിയായ നിതീഷിന് ആർജെഡിയും കോൺഗ്രസും പിന്തുണ നൽകി.
2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവുമായി മഹാഗഡ്ബന്ധൻ സഖ്യമുണ്ടാക്കി (RJD 80, JDU 71, INC 27)അധികാരത്തിലേറി എങ്കിലും 2017-ൽ മഹാഗഡ്ബന്ധൻ വിട്ട് വീണ്ടും എൻ.ഡി.എ. മുന്നണിയിൽ ചേർന്നു.
2020-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം(125/243)(BJP 74, JDU 43, HAM 4, VIP 4)വീണ്ടും വിജയിച്ചു. നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി.
എൻ.ഡി.എയിൽ അഭിപ്രായം വ്യത്യാസം രൂക്ഷമായതോടെ 2022 ഓഗസ്റ്റ് 9ന് മുഖ്യമന്ത്രിപദം രാജിവച്ച് എൻ.ഡി.എ സഖ്യം വിട്ടു. ഓഗസ്റ്റ് പത്തിന് മഹാഗഡ്ബന്ധൻ സഖ്യത്തിൽ വീണ്ടും ചേർന്ന് ആർ.ജെ.ഡി പിന്തുണയിൽ എട്ടാം പ്രാവശ്യവും ബീഹാർ മുഖ്യമന്ത്രിയായി.
2024-ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനം ആർ.ജെ.ഡിക്ക് കൈമാറണമെന്നും ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആർ.ജെ.ഡി, കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണി സഖ്യത്തിന് വേണ്ടി ബീഹാറിൽ മത്സരിക്കുന്ന സീറ്റുകളിൽ ജെ.ഡി.യു വിലപേശരുതെന്നും ഉള്ള ആർ.ജെ.ഡിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് 2024 ജനുവരി 28ന് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഇന്ത്യ മുന്നണി വിട്ട് എൻ.ഡി.എയിൽ ചേർന്നു. അതേ ദിവസം തന്നെ ബി.ജെ.പി പിന്തുണയിൽ ഒൻപതാം തവണയും ബീഹാർ മുഖ്യമന്ത്രിയായി അധികാരമേറ്റു.[9]
2025 നവംബറിൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം വൻ വിജയം 202/243 (BJP 89, JDU 85, LJP 19, HAM 5, RLM 4)നേടിയതിനെ തുടർന്ന് 2025 നവംബർ 20ന് പത്താം തവണയും ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.[10]
2026 മാർച്ച് 16ന് ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.[11] 2026 ഏപ്രിൽ 14-ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.[12]
പ്രധാന പദവികളിൽ
- 1977, 1980 : ഹർനോട്ട് മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു
- 1985-1989 : ഹർനോട്ടിൽ നിന്ന് ആദ്യമായി നിയമസഭാംഗം(1)
- 1987-1988 : പ്രസിഡൻറ്, യുവ ലോക്ദൾ, ബീഹാർ
- 1989 : ലോക്സഭാംഗം, (1) ബാർഹ്
- 1990 : കേന്ദ്ര കൃഷി സഹകരണ വകുപ്പ് മന്ത്രി
- 1991-1995 : ലോക്സഭാംഗം, (2) ബാർഹ്
- 1991-1993 : ജനറൽ സെക്രട്ടറി, ജനതാദൾ, ഡെപ്യൂട്ടി ലീഡർ ലോക്സഭ ജനതാദൾ
- 1994 : ജനതാദൾ പിളർന്നു നിതീഷ് കുമാർ സമതാ പാർട്ടി രൂപീകരിച്ചു
- 1995-1996 : നിയമസഭാംഗം, ഹർനോട്ട്(2)
- 1996 : സമതാ പാർട്ടി ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ.മുന്നണിയിൽ ചേർന്നു
- 1996 : ലോക്സഭാംഗം, (3) ബാർഹ്
- 1998 : ലോക്സഭാംഗം, (4) ബാർഹ്
- 1998-1999 : കേന്ദ്ര റെയിൽവേ മന്ത്രി, ഉപരിതല ഗതാഗത വകുപ്പിൻ്റെ അധിക ചുമതല
- 1999 : ലോക്സഭാംഗം, (5) ബാർഹ്
- 1999-2000 : കേന്ദ്ര കാബിനറ്റ് മന്ത്രി, കൃഷി വകുപ്പ്
- 2000 : ബീഹാർ മുഖ്യമന്ത്രി (ഏഴു ദിവസം മാർച്ച് 3 മുതൽ 10 വരെ)
- 2000-2001 : കേന്ദ്ര കാബിനറ്റ് മന്ത്രി, കൃഷി വകുപ്പ്
- 2001-2004 : കേന്ദ്ര റെയിൽവേ മന്ത്രി
- 2003 : ജനതാദൾ യുണൈറ്റഡിൽ നിതീഷ് കുമാറിൻ്റെ സമതാ പാർട്ടി ലയിച്ചു
- 2004 : ലോക്സഭ തിരഞ്ഞെടുപ്പിൽ ബാർഹ് മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു [13]
- 2004 : ലോക്സഭാംഗം, (6) നളന്ദ, ജെ.ഡി.യു പാർലമെൻററി പാർട്ടി ലീഡർ
- 2005-2010 : ബീഹാർ മുഖ്യമന്ത്രി
- 2006-2012 : ബീഹാർ നിയമസഭ കൗൺസിൽ അംഗം (1)
- 2010-2015 : ബീഹാർ മുഖ്യമന്ത്രി
- 2012-2018 : ബീഹാർ നിയമസഭ കൗൺസിൽ അംഗം (2)
- 2013 : എൻ.ഡി.എ വിട്ടു യു.പി.എ മുന്നണിയിൽ ചേർന്നു
- 2015 : യു.പി.എ. നയിച്ച മഹാഗഡ്ബന്ധൻ മുന്നണി (ജെ.ഡി.യു + ആർ.ജെ.ഡി + കോൺഗ്രസ്) ബീഹാറിൽ അധികാരത്തിൽ
- 2015-2017 : ബീഹാർ മുഖ്യമന്ത്രി,
- മഹാ ഗഡ്ബന്ധൻ സഖ്യത്തിൽ അംഗം
- 2017 : മഹാഗഡ്ബന്ധൻ പിളർന്നു, നിതീഷ് എൻ.ഡി.എ മുന്നണിയിൽ ചേർന്നു
- 2017-2020 : ബീഹാർ മുഖ്യമന്ത്രി
- 2018-2024 : ബീഹാർ നിയമസഭ കൗൺസിൽ അംഗം (3)
- 2020 : ബീഹാറിൽ എൻ.ഡി.എ. വീണ്ടും അധികാരത്തിൽ, നിതീഷ് മുഖ്യമന്ത്രിയായി (ഏഴാം വട്ടം)[14] [15]
- 2022 : എൻ.ഡി.എ സഖ്യം വിട്ട് വീണ്ടും മഹാഗഡ്ബന്ധനിൽ ചേർന്നു.
- 2022 : ആർ.ജെ.ഡിയുടെ പിന്തുണയോടെ എട്ടാം പ്രാവശ്യവും ബീഹാർ മുഖ്യമന്ത്രി[16]
- 2023 : ജനതാദൾ യുണൈറ്റഡ്, ദേശീയ അധ്യക്ഷൻ[17]
- 2024 : ഇന്ത്യ മുന്നണി വിട്ട് വീണ്ടും എൻ.ഡി.എയിൽ. ബി.ജെ.പി പിന്തുണയിൽ ഒൻപതാം തവണയും ബീഹാർ മുഖ്യമന്ത്രി[18]
- 2024-2026 : ബീഹാർ നിയമസഭ കൗൺസിൽ അംഗം (4)[19]
- 2025-2026 : നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് ബീഹാർ മുഖ്യമന്ത്രിയായി പത്താം തവണയും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.[20]
- 2026 : ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗം[21]
- 2026 : രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു[22]
ബീഹാർ മുഖ്യമന്ത്രി
[തിരുത്തുക]2000 ആണ്ടിലാണ് നിതീഷ് ആദ്യമായി ബീഹാർ മുഖ്യമന്ത്രിയാവുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയാതെ വന്നതോടെ എട്ടാം ദിവസം മുഖ്യമന്ത്രി പദം രാജിവച്ചൊഴിഞ്ഞു. 2000-ൽ ആദ്യമായി മുഖ്യമന്ത്രിയാവുകയും 2003-ൽ ജനതദൾ യുണൈറ്റഡുമായി സമത പാർട്ടി ലയിച്ചതോടെ ബീഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ കരുത്തനായി മാറി.
പിന്നീട് 2005-ലാണ് രണ്ടാം വട്ടം മുഖ്യമന്ത്രിയാവുന്നത്. 2005-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നയിച്ച എൻ.ഡി.എ. സഖ്യം ബീഹാറിൽ അധികാരത്തിൽ എത്തിയതോടെയാണ് നിതീഷിന് 5 വർഷം കാലാവധി തികച്ച് ഭരിക്കാനായത്.
2005-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പ് മുതലാണ് ജെ.ഡി.യു നിതീഷ് കുമാറിൻ്റെ പ്രതിഛായയെ മാത്രം ആശ്രയിച്ച് ദേശീയ രാഷ്ട്രീയത്തിൽ ഇന്നും നിലനിന്നു പോരുന്നത്. ഒരു ഭരണാധികാരി എന്ന നിലയിൽ നിതീഷിൻ്റെ യോഗ്യത ബീഹാർ രാഷ്ട്രീയത്തിൽ ചോദ്യം ചെയ്യപ്പെടാത്തതാണ്.
ജംഗിൾ രാജിൻ്റെ പിടിയിൽ നിന്നും ബീഹാറിനെ പൂർണമായും മോചിപ്പിച്ചതോടെ 2010-ൽ എൻ.ഡി.എ.സഖ്യം വീണ്ടും ബീഹാറിൽ ജയിച്ചു. നിതീഷ് കുമാർ മൂന്നാം തവണയും മുഖ്യമന്ത്രിയായി. 2005 മുതൽ 2015 വരെയുള്ള ആദ്യ പത്ത് വർഷങ്ങളിലെ ഭരണകാലം വികസന നായകനെന്നുള്ള പ്രതിഛായയുണ്ടാക്കാൻ നിതീഷിന് സഹായകരമായി തീർന്നു. ബീഹാറിലെ സാമൂഹിക-സാംസ്കാരിക അവസ്ഥയിൽ വലിയ മാറ്റങ്ങളുണ്ടായ കാലഘട്ടം കൂടിയായിരുന്നു അത്.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുമായി അകന്നു. 2013-ൽ എൻ.ഡി.എ. സഖ്യം വിട്ട് യു.പി.എയിൽ ചേർന്നു. അക്കാലത്ത് മോദിയുടെ കടുത്ത വിമർശകൻ കൂടിയായിരുന്നു നിതീഷ്.
2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ജെ.ഡി.യുവിൻ്റെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം 2015-ൽ രാജിവെച്ചെങ്കിലും 2015-ൽ പാർട്ടി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിൽ തന്നെ വിശ്വാസമർപ്പിച്ചതിനെ തുടർന്ന് നാലാം തവണയും മുഖ്യമന്ത്രിയായി.
ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറിയ നിതീഷ് 2015-ൽ മഹാഗഡ്ബന്ധൻ സഖ്യം രൂപീകരിച്ചു. രാഷ്ട്രീയ എതിരാളിയായിരുന്ന ലാലു പ്രസാദ് യാദവിൻ്റെ ആർ.ജെ.ഡിയുമായി കൈകോർത്തു കൊണ്ടായിരുന്നു ഈ നീക്കം. 2015-ലെ ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ മഹാഗഡ്ബന്ധൻ സഖ്യം (ജെ.ഡി.യു + ആർ.ജെ.ഡി + കോൺഗ്രസ്) അധികാരം പിടിച്ചതിനെ തുടർന്ന് നിതീഷ് മുഖ്യമന്ത്രിയായി അഞ്ചാം തവണ സ്ഥാനമേറ്റു.
2017-ൽ മഹാഗഡ്ബന്ധൻ പിളർന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലാലുവിനെയും കോൺഗ്രസിനെയും വിട്ട് നിതീഷ് വീണ്ടും എൻ.ഡി.എ മുന്നണിയിൽ ചേർന്നു.
2017-ൽ ബി.ജെ.പിയുടെ പിന്തുണയിൽ വീണ്ടും മുഖ്യമന്ത്രിയായി അറാം തവണ അധികാരമേറ്റു.
2020-ൽ നടന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ 77 സീറ്റ് നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം 43 സീറ്റ് നേടിയ എൻ.ഡി.എ സഖ്യ കക്ഷിയായ ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് നൽകി. അങ്ങനെ ഏഴാമത്തെ തവണയും ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സ്ഥാനമേറ്റു.[23]
2022 ഓഗസ്റ്റ് 9ന് സഖ്യകക്ഷിയായ ബി.ജെ.പി ജെ.ഡി.യുവിനെ പിളർത്താൻ ശ്രമിക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രി പദം രാജിവച്ച് എൻ.ഡി.എ വിട്ടു. സ്വന്തം പ്രതിഛായയും അധികാരവും എന്നും നിലനിർത്താൻ ഏത് രാഷ്ട്രീയ തന്ത്രങ്ങൾ പയറ്റാനും മടിയില്ലാത്ത നിതീഷ് കുമാർ 2022 ഓഗസ്റ്റ് പത്തിന് 80 സീറ്റുള്ള ആർ.ജെ.ഡിയുടേയും 19 സീറ്റുള്ള കോൺഗ്രസിൻ്റെയും മറ്റ് സഖ്യകക്ഷികളുടേയും പിന്തുണയോടെ നിയമസഭയിൽ ഭൂരിപക്ഷമുറപ്പിച്ച് രണ്ടാമത്തെ മഹാഗഡ് ബന്ധൻ സർക്കാരിൽ എട്ടാം വട്ടവും ബീഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[24][25][26]
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി സ്ഥാനം ആർ.ജെ.ഡിക്ക് വിട്ടുനൽകി നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്നും ആർ.ജെ.ഡിക്ക് 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി നിതീഷിന്റെ പാർട്ടിയായ ജെ.ഡി.യു പരമാവധി സീറ്റുകളിൽ വിട്ടുവീഴ്ച ചെയ്യണമെന്നും ഉള്ള ഇന്ത്യ മുന്നണി നിലപാടുകളിൽ പ്രതിഷേധിച്ച് 2024 ജനുവരി 28ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയിൽ ചേർന്ന നിതീഷ് കുമാർ അതേ ദിവസം തന്നെ ഒൻപതാം തവണയും ബി.ജെ.പിയുടെ പിന്തുണയോടെ ബീഹാറിൻ്റെ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.[27]
2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബീഹാറിലെ 40 സീറ്റുകളിൽ 39 ഇടത്തും എൻ.ഡി.എ സഖ്യമായി മത്സരിച്ചപ്പോൾ വിജയിച്ചതും (ബി.ജെ.പി = 17, ജെ.ഡി.യു = 16, എൽ.ജെ.പി = 6) 2014 മുതൽ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ ദേശീയ രാഷ്ട്രീയത്തിലെ ഉയർച്ച പിന്നീട് ബീഹാറിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ നിതീഷിൻ്റെ പാർട്ടിയായ ജെ.ഡി.യുവിന് കൂടുതൽ നേട്ടങ്ങൾ നൽകി എന്നതും ഇന്ത്യ മുന്നണി വിട്ട് എൻ.ഡി.എ സഖ്യത്തിലേക്ക് തിരിച്ചെത്താൻ നിതീഷിനെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്നാണ്.[28]
2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിൽ തന്നെ ബീഹാറിൽ വീണ്ടും മത്സരിച്ച ജെ.ഡി.യു - ബിജെപി സഖ്യം മോശമല്ലാത്ത പ്രകടനം നടത്തി. (ബി.ജെ.പി = 12, ജെ.ഡി.യു = 12,എൽ.ജെ.പി = 5, എച്ച്എഎം = 1) ബീഹാറിൽ ആകെയുള്ള 40 സീറ്റുകളിൽ 30 എണ്ണവും എൻ.ഡി.എ സഖ്യം വിജയിച്ചു. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇതാദ്യമായി കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ കേന്ദ്രത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി മന്ത്രിസഭയാണ് നിലവിലുള്ളത്.[29]
2024-ൽ നിലവിൽ വന്ന പതിനെട്ടാം ലോക്‌സഭയിൽ 16 സീറ്റുള്ള തെലുഗുദേശം പാർട്ടിയും 12 സീറ്റുള്ള നിതീഷ് കുമാറിൻ്റെ ജെ.ഡി.യുവും 240 സീറ്റുകൾ നേടിയ ബി.ജെ.പിയെ പ്രതിനിധീകരിച്ച് തുടർച്ചയായി മൂന്നാം പ്രാവശ്യവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്ര മോദിക്ക് കേന്ദ്രത്തിൽ ഉറച്ച പിന്തുണ നൽകി വരുന്നു.[30]
7 എം.പിമാരുള്ള ഏകനാഥ് ഷിൻഡേയുടെ ശിവസേനയുടേയും 5 എംപിമാരുള്ള ചിരാഗ് പാസ്വാൻ്റെ ലോക് ജനശക്തി പാർട്ടിയുടേയും പിന്തുണയോടെ പതിനെട്ടാം ലോക്‌സഭയിൽ എൻ.ഡി.എ സഖ്യം കേവല ഭൂരിപക്ഷം മറികടന്ന് ബിജെപിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ സർക്കാർ രൂപികരിച്ചു. 543 അംഗ ലോക്സഭയിൽ എൻ.ഡി.എ സഖ്യത്തിന് നിലവിൽ 293 പേരുടെ പിന്തുണയാണ് ഉള്ളത്. [31][32]
2025-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബീഹാറിൽ ബി.ജെ.പി നേതൃത്വം നൽകിയ എൻ.ഡി.എ സഖ്യം വൻ വിജയം നേടിയതിനെ തുടർന്ന് തുടർച്ചയായി പത്താം തവണയും മുഖ്യമന്ത്രിയായി സ്ഥാനമേറ്റ നിതീഷ് കുമാർ 2026 മാർച്ച് 16ന് ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 2026 ഏപ്രിൽ 14 ന് ബീഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.[33]
ആത്മകഥ
[തിരുത്തുക]സ്വകാര്യ ജീവിതം
[തിരുത്തുക]- ഭാര്യ : മഞ്ജു കുമാരി സിൻഹ[36]1973-ലായിരുന്നു ഇവരുടെ വിവാഹം.
- ഏകമകൻ : നിഷാന്ത് കുമാർ
പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]
- http://cm.bihar.gov.in/users/cmprofile.aspx Archived 2021-05-14 at the Wayback Machine
- Biography on Bihar Govt. web site Archived 2011-09-06 at the Wayback Machine
- Biography on website of Lok Sabha Archived 2007-12-17 at the Wayback Machine
- Vice-President CONDOLES THE DEATH OF SATYENDRA NARAYAN SINHA
- Bihar CM paid homage to Bihar Vibhuti Dr Anugrah Narayan Sinha Archived 2009-06-22 at the Wayback Machine
അവലംബം
[തിരുത്തുക]- ↑ https://www.mathrubhumi.com/in-depth/features/bihar-political-crisis-nitish-kumar-1.7770982
- ↑ https://www.jagranjosh.com/general-knowledge/nitish-kumar-1605036925-1
- ↑ https://www.thehindu.com/news/national/nitish-kumar-political-career-timeline/article19368968.ece
- ↑ https://www.mathrubhumi.com/mobile/news/india/nitish-kumar-clarifies-about-his-last-poll-remark-1.5204742[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://www.manoramaonline.com/news/latest-news/2020/11/15/bihar-election-2020-nitish-kumar-bjp-nda.html
- ↑ https://www.manoramaonline.com/tag-results.mo~politics@leaders@nitishkumar.4.html
- ↑ https://www.manoramaonline.com/news/india/2020/10/20/nitish-kumar-will-be-bihar-cm-amit-shah.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-14. Retrieved 2021-05-14.
- ↑ https://www.manoramanews.com/news/india/2024/01/26/history-of-nitish-kumar-s-flip-flops-on-alliances-with-bjp-and-rjd-india-alliance-bihar.html
- ↑ https://malayalam.indianexpress.com/news/nitish-kumar-takes-oath-as-bihar-cm-10791504
- ↑ https://www.indiatoday.in/india-today-insight/story/bihar-without-nitish-kumar-why-the-real-churn-unfolds-after-2882744-2026-03-16
- ↑ https://www.twentyfournews.com/2026/04/14/nitish-kumar-resigns-as-bihar-chief-minister-submits-resignation-letter-to-governor.html
- ↑ https://resultuniversity.com/election/barh-lok-sabha
- ↑ http://loksabhaph.nic.in/Members/memberbioprofile.aspx?mpsno=277&lastls=14
- ↑ https://www.manoramaonline.com/news/latest-news/2020/10/22/nitish-kumar-has-not-contested-bihar-assembly-election-in-35-years.html
- ↑ https://www.manoramaonline.com/news/latest-news/2022/08/10/nitish-kumar-tejashwi-yadav-oath-taking.html
- ↑ https://www.mathrubhumi.com/news/india/nitish-kumar-takes-over-as-jd-u-chief-after-lalan-singh-quits-top-party-post-1.9194418
- ↑ https://www.manoramanews.com/india/latest/2024/01/28/bihar-nitish-kumar-takes-oath-cm.html
- ↑ https://www.thehindu.com/news/national/nitish-rabri-among-11-elected-unopposed-to-bihar-legislative-council/article67950467.ece
- ↑ https://www.manoramanews.com/india/politics/2025/11/20/nitishs-tenth-term-takes-charge-again-as-bihar-chief-minister.html
- ↑ https://indianexpress.com/article/india/nitish-kumar-rajya-sabha-nda-sweeps-bihar-polls-opposition-betrayal-10585243/
- ↑ https://www.reporterlive.com/topnews/national/2026/04/14/nitish-kumar-resigns-as-chief-minister-reaches-lok-bhavan-and-submits-resignation-letter
- ↑ https://www.manoramaonline.com/news/latest-news/2020/11/10/bihar-election-future-of-nitish-kumar.html
- ↑ https://www.manoramaonline.com/news/editorial/2022/08/11/nitish-kumar-ends-ties-with-bjp-again.html
- ↑ https://www.manoramaonline.com/news/india/2022/08/16/bihar-cabinet-expansion-mahagathbandhan-grand-allaiance.html
- ↑ https://www.manoramaonline.com/news/india/2022/08/19/nitish-kumar-attempt-to-unite-opposition-parties-for-2024-loksabha-election.html
- ↑ https://www.mathrubhumi.com/news/india/bihar-sworn-nitish-kumar-chief-minister-1.9276461
- ↑ https://www.mathrubhumi.com/news/india/nitish-kumar-reaction-after-taking-oath-1.9276532
- ↑ https://timesofindia.indiatimes.com/india/committed-mistake-twice-in-presence-of-amit-shah-nitish-kumar-says-he-will-never-again-leave-nda/articleshow/119749274.cms
- ↑ https://www.ndtv.com/india-news/pm-modi-to-stake-claim-to-form-government-after-nda-meeting-today-5823912
- ↑ https://ddnews.gov.in/en/lok-sabha-results-2024-nda-secures-absolute-majority-with-bjp-emerging-single-largest-party-with-240-seats/
- ↑ https://www.manoramanews.com/india/politics/2025/11/15/nitish-kumar-the-political-engineer-set-for-10th-term-as-bihar-cm.html
- ↑ https://malayalam.indianexpress.com/news/nitish-kumar-resigns-as-bihar-chief-minister-samrat-choudhary-to-be-first-bjp-cm-11725522
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-14. Retrieved 2021-05-14.
- ↑ https://www.amazon.in/Nitish-Kumar-Rise-Bihar-Sinha/dp/067008459X
- ↑ https://www.hindustantimes.com/india/nitish-kumar-s-wife-passes-away-in-delhi/story-W6jz9FvoNtuKkb772mo5zH.html
