ജ്യോതിരാദിത്യ സിന്ധ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jyotiraditya Madhavrao Scindia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജ്യോതിരാദിത്യ മാധവ്റാവു സിന്ധ്യ

ജെ. സിന്ധ്യ (2012)

(സ്വതന്ത്രചുമതലയുള്ള) സഹമന്ത്രി – ഊർജ്ജവകുപ്പ്
നിലവിൽ
പദവിയിൽ 
28 ഒക്ടോബർ 2012
പ്രധാനമന്ത്രി മൻമോഹൻസിങ്
മുൻ‌ഗാമി വീരപ്പമൊയ്ലി
നിയോജക മണ്ഡലം ഗുണ
ജനനം (1971-01-01) 1 ജനുവരി 1971 (പ്രായം 48 വയസ്സ്)
മുംബൈ, മഹാരാഷ്ട്ര
ഭവനംജയ് വിലാസ് മഹൽ, ഗ്വാളിയർ
പഠിച്ച സ്ഥാപനങ്ങൾഹാർവാർഡ് സർവ്വകലാശാല (ബി.എ.)
സ്റ്റാൻഫോർഡ് സർവ്വകലാശാല (എം.ബി.എ.)
രാഷ്ട്രീയപ്പാർട്ടി
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ജീവിത പങ്കാളി(കൾ)പ്രിയദർശിനി രാജസിന്ധ്യ
കുട്ടി(കൾ)1 മകനും 1 മകളും
വെബ്സൈറ്റ്[1]

ജ്യോതിരാദിത്യ മാധവ്റാവു സിന്ധ്യ. 1971 ജനുവരി 1നു മഹാരാഷ്ട്രയിലെ മുംബൈയിൽ ജനിച്ചു. ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് അംഗമാണ്. പതിനഞ്ചാം ലോകസഭയിൽ അംഗമായ ഇദ്ദേഹം സഭയിൽ മധ്യപ്രദേശിലെ ഗുണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. പ്രമുഖ കോൺഗ്രസ് നേതാവ് മാധവ്റാവു സിന്ധ്യയുടെ മകനാണ്. നിലവിൽ പശ്ചിമ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമാണ് . 2014 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ലോക്സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പാണ് ജ്യോതിരാദിത്യ . നിലവിലെ ഗ്വാളിയോർ മഹാരാജാവ് സ്‌ഥാനിയാൻ കൂടിയാണ് സിന്ധ്യ .. നെഹ്റു കുടുംബവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നു .


2002 ൽ പിതാവിന്റെ മരണശേഷം പാർലെമെന്റിലെത്തിയ ജ്യോതിരാദിത്യ 2004,2009,2014 തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു . 2007 ൽ ഒന്നാം മൻമോഹൻ സിംഗ് സർക്കാരിൽ ടെലികോം വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി . 2009 ൽ രണ്ടാം മൻമോഹൻ സിംഗ് സർക്കാരിലും സഹമന്ത്രിയായ സിന്ധ്യ 2012 ഒക്ടോബറിൽ ഊർജ വകുപ്പിന്റെ സ്വത്രത്ര ചുമതലയുള്ള സഹമന്ത്രിയായി ഉയർത്തപ്പെട്ടു . മികച്ച ക്രിക്കറ്റ് കളിക്കാരൻ കൂടിയായ സിന്ധ്യ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ചെയര്മാന് കൂടി ആണ്


"https://ml.wikipedia.org/w/index.php?title=ജ്യോതിരാദിത്യ_സിന്ധ്യ&oldid=3064859" എന്ന താളിൽനിന്ന് ശേഖരിച്ചത്