മുഹമ്മദ് എൽബറാദി
മുഹമ്മദ് എൽബറാദി محمد البرادعي | |
| |
4th Director General of the International Atomic Energy Agency
| |
നിലവിൽ | |
അധികാരമേറ്റത് December 1, 1997 | |
മുൻഗാമി | Hans Blix |
---|---|
പിൻഗാമി | Incumbent |
ജനനം | Cairo, Egypt | ജൂൺ 17, 1942
മതം | Islam |
മുഹമ്മദ് എൽബറാദി (ജനനം:ജൂൺ 17, 1942, ഈജിപ്റ്റ്) രാജ്യാന്തര ആണവോർജ ഏജൻസി (ഐ. എ. ഇ. എ)യുടെ ഡയറക്ടർ ജനറൽ ആണ്. ആണവായുധ നിർവ്യാപന ശ്രമങ്ങളെ മുൻനിർത്തി എൽബറാദിയും ഐ. എ. ഇ. എയും 2005ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹമായി. 2011-ലെ ഈജിപ്ഷ്യൻ പ്രക്ഷോഭത്തിലെ ഒരു മുഖ്യ നേതാവാണ് എൽബറാദി.
ജീവിതരേഖ
[തിരുത്തുക]1942 ഈജിപ്തിലെ കൈറോയിലാണു മുഹമ്മദ് ബറാദിയുടെ ജനനം. അച്ഛൻ മുസ്‌തഫ അൽബറാദി,1962 കൈറോ യുണിവേഴ്സിറ്റിയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും തുടർന്ന് 1974 ന്യൂയോർക്ക് നിയമ സ്കൂളിൽ നിന്നും ഡോക്ടറേറ്റ് നേടുകയും ചെയ്തു . ഡിസംബർ, 1, 1997 മുതൽ രാജ്യാന്തര ആണവോർജ്ജ സംഘടനയുടെ തലവനായി പ്രവർത്തിച്ചുവരുന്നു. ആണവോർജജം സമാധാന ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഉറപ്പാക്കിയതിനും സൈനിക മേഖലയിൽ ഉപയോഗിക്കുന്നത് തടയാൻ പ്രയത്നിച്ചതിനും മുൻ നിർത്തി 2005 സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനർഹനായി.