എലൻ ജോൺസൺ സർലീഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എലെൻ ജോൺസൺ സർലീഫ്
ലൈബീരിയൻ പ്രസിഡണ്ടു്
In office
പദവിയിൽ വന്നത്
16 ജനുവരി 2006
വൈസ് പ്രസിഡന്റ്ജോസഫ് ബോകായ്
മുൻഗാമിഗയുധെ ബ്രയന്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1938-10-29) ഒക്ടോബർ 29, 1938  (85 വയസ്സ്)
മൺറോവിയ, ലൈബീരിയ
രാഷ്ട്രീയ കക്ഷിയുണിറ്റി കക്ഷി
അൽമ മേറ്റർകൊളറാഡോ സർവ്വകലാശാല, ബൌൾഡെർ
വിൻക്കോൺസിൻ സർവ്വകലാശാല, മാഡിസൺ
ഹാർവാർഡ് യൂണിവേഴ്സിറ്റി
തൊഴിൽധനതത്വശാസ്ത്രജ്ഞ
ബിസിനസ്
ആക്റ്റിവിസ്റ്റ്

എലൻ ജോൺസൺ സർലീഫ് (ജനനം 29 ഒക്ടോബർ 1938) ലൈബീരിയയുടെ പ്രസിഡണ്ടാണു്.

ലൈബീരിയയുടെ ഇരുപത്തി നാലാമത്തെ രാഷ്ട്രപതിയാണു് സർലീഫ്. 1979ൽ പ്രസിഡണ്ട് വില്യം ടോൾബെർട്ടിന്റെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായി ചുമതലയേറ്റിരുന്നെങ്കിലും 1980ലെ അട്ടിമറി ഭരണമാറ്റത്തെത്തുടർന്നു് ലൈബീരിയയിൽ നിന്നു് നാടുവിടുകയും പല അന്താരാഷ്‌ട്രധനകാര്യസ്ഥാപനങ്ങളിലും ഉയർന്ന പദവിയിൽ ഉദ്യോഗസ്ഥയായി തുടരുകയും ചെയ്തു. 1997ലെ ലൈബീരിയൻ രാഷ്‌ട്രപതിസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വളരെ പിന്നിൽ രണ്ടാംസ്ഥാനത്തെത്തി പരാജയപ്പെട്ടു. എങ്കിലും 2005ലെ തെരഞ്ഞെടുപ്പിൽ വിജയിക്കുകയും 2006 ജനുവരി 16നു് പ്രസിഡണ്ടായി അധികാരമേറ്റെടുക്കുകയും ചെയ്തു. [[[ആഫ്രിക്ക]]ൻ ഭൂഖണ്ഡത്തിലെ ആദ്യവനിതാഭരണാധികാരിയാണു് സർലീഫ്.

സമാധാനത്തിനുള്ള 2011ലെ നോബൽ സമ്മാനം എലൻ ജോൺസൺ സർലീഫ് ലൈബീരിയയിലെത്തന്നെ ലെയ്മാ ഗ്ബോവീയും യെമനിലെ തവക്കുൽ കർമാനുമായി പങ്കിട്ടു നേടി. “സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻ‌നിർത്തിയാണു് അവർക്കു മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "സമാധാനത്തിനുള്ള 2011ലെ നോബൽ സമ്മാനം" - പത്രവാർത്ത". ശേഖരിച്ചത് 2011-10-07. {{cite web}}: Cite has empty unknown parameter: |തീയതി= (help); Unknown parameter |പ്രസാധകർ= ignored (help)
  2. "ഇന്ദിരാഗാന്ധിപുരസ്‌കാരം ലൈബീരിയൻ പ്രസിഡന്റിന് സമ്മാനിച്ചു". മാതൃഭൂമി. 2013 സെപ്റ്റംബർ 13. മൂലതാളിൽ നിന്നും 2013-09-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013 സെപ്റ്റംബർ 13. {{cite news}}: Check date values in: |accessdate= and |date= (help)
Persondata
NAME Sirleaf, Ellen Johnson
ALTERNATIVE NAMES
SHORT DESCRIPTION President of Liberia
DATE OF BIRTH 29 October 1938
PLACE OF BIRTH Monrovia, Liberia
DATE OF DEATH
PLACE OF DEATH

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Speeches

Profiles and interviews

പദവികൾ
മുൻഗാമി President of Liberia
2006–2018
പിൻഗാമി
നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി Laureate of the Nobel Peace Prize
2011
With: Leymah Gbowee and Tawakkol Karman
പിൻഗാമി
"https://ml.wikipedia.org/w/index.php?title=എലൻ_ജോൺസൺ_സർലീഫ്&oldid=3991299" എന്ന താളിൽനിന്ന് ശേഖരിച്ചത്