ഗ്രാമീൺ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രാമീൺ ബാങ്ക് (GB)
ബാങ്ക്
വ്യവസായംബാങ്ക്
സ്ഥാപിതം1983
ആസ്ഥാനംധാക്ക, ബംഗ്ലാദേശ്
സേവന മേഖല(കൾ)ബംഗ്ലാദേശ്
പ്രധാന വ്യക്തി
മുഹമ്മദ് യൂനുസ്, സ്ഥാപകൻ
ഉത്പന്നങ്ങൾസാമ്പത്തിക സേവനങ്ങൾ
മൈക്രോക്രെഡിറ്റ്
വരുമാനം 6,335,566,324 ടാക്ക (92.3 million $) (2006)[1]
5,959,675,013 ടാക്ക (86.9 million $) (2006)[1]
1,398,155,030 ടാക്ക (20.3 million $) (2006)[1]
മൊത്ത ആസ്തികൾ59,383,621,728 ടാക്ക (2006)[2]
ജീവനക്കാരുടെ എണ്ണം
24,703 (Oct 2007)
വെബ്സൈറ്റ്www.grameen-info.org

ദരിദ്രരായ ജനങ്ങൾക്ക് ജാമ്യവസ്തു ഇല്ലാതെ തന്നെ ചെറുകിട വായ്പകൾ നൽകി അതിലൂടെ അവരെ സാമ്പത്തിക സ്വയം പര്യാപ്തത നേടാൻ സഹായിക്കുന്ന ബംഗ്ലാദേശിലെ ഒരു ധനകാര്യസ്ഥാപനമാണ് ഗ്രാമീൺ ബാങ്ക് (Bengali: গ্রামীণ বাংক). ഗ്രാമത്തിലെ ബാങ്ക് എന്നാണ് ഗ്രാമീൺ ബാങ്ക് എന്ന പേരിന്റെ അർഥം.1998-ൽ ഗ്രാമീൺ ബാങ്കിന്റെ ചെലവു കുറഞ്ഞ ഭവന നിർമ്മാണ പദ്ധതി വേൾഡ് ഹാബിറ്റാറ്റ് അവാർഡ് നേടുകയും 2006-ൽ ഗ്രാമീൺ ബാങ്കിനും സ്ഥാപകനായ മുഹമ്മദ് യൂനുസിനും സംയോജിതമായി സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം ലഭിക്കുകയുമുണ്ടായി.

ദരിദ്രരായ ജനങ്ങളുടെ മാനവശേഷി പ്രത്യുൽപ്പാദന മേഖലകളിലേക്ക് തിരിച്ചുവിടുകയും അവർക്ക് അതിനാവശ്യമായ സഹായങ്ങൾ ചെയ്യുകയുമാണ് ഈ ബാങ്ക് ചെയ്യുന്നത്. വായ്പകൾ വ്യക്തികൾക്കു നൽകുന്നതിനു പകരം അവരെ ചെറുസംഘങ്ങളായി തിരിച്ച് അവർക്കാവശ്യമായ വായ്പകൾ നൽകുന്നതിനാൽ നൽകപ്പെടുന്ന വായ്പകൾ നിർദ്ദേശിക്കപ്പെടുന്ന മേഖലയിൽ തന്നെ ചിലവഴിക്കപ്പെടുന്നതിനും അതുവഴി ബാങ്കിലേക്കുള്ള തിരിച്ചടവ് ഉറപ്പുവരുത്താനും സാധിക്കുന്നു. ചെറുകിട വായ്പകൾ കൊടുക്കുന്നതിനു പുറമേ ഗ്രാമീൺ ബാങ്ക് നിക്ഷേപങ്ങൾ സ്വീകരിക്കുകയും, വസ്ത്രനിർമ്മാണം, ടെലഫോൺ സേവനം, ഊർജ്ജം തുടങ്ങിയ മേഖലകളിലും പ്രവർത്തിക്കുന്നു. മറ്റൊരു പ്രധാനപ്പെട്ട സവിശേഷത ഗ്രാമീൺ ബാങ്ക് വായ്പ നൽകിയിട്ടുള്ളവരിൽ 98%-വും സ്ത്രീകളാണ് എന്നതാണ്.

അമേരിക്കയിലെ വാണ്ടെർ ബിൽറ്റ് സർവ്വകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയ മുഹമ്മദ് യൂനുസ് ചിറ്റഗോംഗ് സർവ്വകലാശാലയിൽ പ്രൊഫസർ ആയി സേവനമനുഷ്ടിക്കുന്ന്തിനിടെ 1976-ൽ രൂപകൽപ്പന ചെയ്ത ഗ്രാമീണ വായ്പാ പദ്ധതിയായ ഗ്രാമീൺ ബാങ്ക് നിയമത്തിലൂടെ 1983-ൽ ഒരു സ്വതന്ത്ര ബാങ്ക് ആയി രൂപാന്തരപ്പെട്ടു.

ചരിത്രം[തിരുത്തുക]

മുഹമ്മദ് യൂനുസ് , ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകൻ

1976-ൽ ബംഗ്ലാദേശിലെ ചിറ്റഗോംഗ് സർവ്വകലാശാലക്കടുത്തുള്ള ജോബ്ര ഗ്രാമം സന്ദർശിക്കുമ്പോൾ ദരിദ്രരായ ഗ്രാമവാസികളുടെ ഉന്നതിക്കായി എന്ത് ചെയ്യാൻ കഴിയുമെന്ന് ചിന്തിച്ച യൂനുസിന് മൂള കൊണ്ട് അകസാമാനങ്ങൾ പണിയുന്ന ജോബ്രയിലെ വനിതകൾക്ക് ചെറുകിട വായ്പകൾ ലഭിക്കുകയാണെങ്കിൽ അത് അവരുടെ ജീവിത സാഹചര്യങ്ങളിൽ അഭൂതമായ പുരോഗതി ഉണ്ടാക്കുമെന്ന് മനസ്സിലായി. എന്നാൽ തീരെ ദരിദ്രരായ ജോബ്രയിലെ ഗ്രാമീണ വനിതകൾക്ക് ജാമ്യവസ്തു നൽകാൻ ഇല്ലാത്തതിനാൽ അന്ന് നിലവിലുണ്ടായിരുന്ന ബാങ്കുകളെ സമീപിക്കാൻ കഴിയുമായിരുന്നില്ല. ജാമ്യവസ്തു ഇല്ലാതെ വായ്പ നൽകിയിരുന്നവർ അവരിൽ നിന്നും കൊള്ളപ്പലിശ ഈടാക്കിയിരുന്നതിനാൽ ദിനം മുഴുവനും കഠിനാധ്വാനം ചെയ്താലും ആ ദരിദ്ര ഗ്രാമീണ വനിതകളുടെ കയ്യിൽ കാര്യമായൊന്നും അവശേഷിച്ചിരുന്നില്ല. ആ അവസ്ഥയിൽ അവരെ സഹായിക്കാൻ വേണ്ടി യൂനുസ് തന്റെ കൈയിൽ നിന്നും 27 അമേരിക്കൻ ഡോളറിനു തുല്യമായ തുക വായ്പയായി നൽകി. ഗ്രാമീൺ ബാങ്ക് എന്ന പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു ഇത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Ahmed & Ahmed (Chartered Accountants) (2007-08-01). "GRAMEEN BANK Profit and Loss Account, for the year ended 31 December 2006" (PDF). Auditors’ Report and Financial Statements OF Grameen Bank. Grameen Communications. Archived from the original (PDF) on 2008-02-26. Retrieved 2008-01-17.
  2. Ahmed & Ahmed (Chartered Accountants) (2007-08-01). "GRAMEEN BANK Balance Sheet, As at 31 December 2006" (PDF). Auditors’ Report and Financial Statements OF Grameen Bank. Grameen Communications. Archived from the original (PDF) on 2008-02-26. Retrieved 2008-01-17.

കൂടുതൽ വായനക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രാമീൺ_ബാങ്ക്&oldid=3796912" എന്ന താളിൽനിന്ന് ശേഖരിച്ചത്