ഈലി വീസൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Elie Wiesel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈലീ വീസൽ
Elie Wiesel 2012 Shankbone.JPG
Wiesel at the 2012 Time 100
ജനനം (1928-09-30) സെപ്റ്റംബർ 30, 1928 (വയസ്സ് 89)
Sighet, Maramureş County, Romania
ദേശീയത അമേരിക്ക
തൊഴിൽ Political activist, professor, novelist
പുരസ്കാര(ങ്ങൾ) നോബൽ സമാധാന പുരസ്ക്കാരം
Presidential Medal of Freedom
Congressional Gold Medal
Legion of Honour

1928 സെപ്തംബർ 30 നു റുമാനിയയിൽ ജനിച്ച ‘ഈലീസർ വീസൽ’ എന്ന ഈലീ വീസൽ നാസി പാളയത്തിൽ തടങ്കലിലാക്കപ്പെട്ടിരുന്ന എഴുത്തുകാരനാണ്.അദ്ദേഹത്തിന്റെ മിക്ക പുസ്തകങ്ങളും നാസി പാളയത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നവയാണ്.1986 ൽ ഈലീ വീസലിനു സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരം നൽകപ്പെട്ടു. ഓഷ്വിറ്റ്സ്,ബ്യുണ,ബുഷൻവാൾട് എന്നീ നാസീക്യാമ്പുകളിലാണ് അദ്ദേഹത്തിനു തടവിൽ കഴിയേണ്ടി വന്നത്.[1]

വീസൽ അന്തേവാസിയായിരുന്ന തടങ്കൽ ക്യാമ്പിൽ ഇടതു കയ്യിൽ "A-7713" എന്ന നമ്പർ മുദ്രകുത്തിയിരുന്നു[2].[3] 1945 ഏപ്രിൽ 11 നു യുഎസ് മൂന്നാം ആർമി ബുഷൻവാൾടിൽ നിന്ന് വീസലടക്കമുള്ള തടവുകാരെരെ മോചിപ്പിച്ചു[4].

അദ്ധ്യാപനരംഗത്ത്[തിരുത്തുക]

1976 മുതൽ ബോസ്റ്റൺ സർവ്വകലാശാലയിലെ ആൻഡ്രൂ മെല്ലൻ പ്രൊഫസ്സർ ഓഫ് ഹ്യുമാനിറ്റീസ് എന്ന പദവിയിൽ മാനവികവിഷയങ്ങൾ കൈകാര്യം ചെയ്തിരുന്നു[5]. മതവും തത്ത്വചിന്തയും ഇതിൽ ഉൾപ്പെട്ടു.[6]

ബുഷൻവാൾട് തടങ്കൽ പാളയം, 1945. മദ്ധ്യനിരയിൽ ഇടതുനിന്നും ഏഴാമതായി വീസലിനെക്കാണാം

അവലംബം[തിരുത്തുക]

  1. "Elie Wiesel". Encyclopædia Britannica. ശേഖരിച്ചത് 17 May 2011. 
  2. "Eliezer Wiesel, 1986: Not caring is the worst evil" (PDF). Nobel Peace Laureates. 
  3. Kanfer, Stefan (June 24, 2001). "Author, Teacher, Witness". TIME. Retrieved May 17, 2011. 
  4. See the film Elie Wiesel Goes Home, directed by Judit Elek, narrated by William Hurt. ISBN 1-930545-63-0. 
  5. "Fond memories of Elie Wiesel in Boston", Boston Globe, July 2, 2016. 
  6. Distinguished Speaker Series, March 3, 2003. 
"https://ml.wikipedia.org/w/index.php?title=ഈലി_വീസൽ&oldid=2754683" എന്ന താളിൽനിന്നു ശേഖരിച്ചത്