ഡെസ്മണ്ട് ടുട്ടു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ മോസ്റ്റ് റവറണ്ട് ഡെസ്മണ്ട് ടുട്ടു
കേപ്പ് ടൗൺ ആർച്ച് ബിഷപ്പ്
പ്രദേശംആംഗ്ലിക്കൻ സഭ, ദക്ഷിണാഫ്രിക്ക
സ്ഥാനാരോഹണം1986
ഭരണം അവസാനിച്ചത്1996
മുൻഗാമിഫിലിപ്പ് വെൽസ്ഫോർഡ് റിച്ച്മോണ്ട് റസൽ
പിൻഗാമിദുങ്കാനെ
പട്ടത്ത്വം1960 (ഡീക്കൻ)
1961 (വൈദികൻ)
മറ്റുള്ളവലെസോതോയിലെ ബിഷപ്പ്
ജോഹന്നാസ്ബർഗിലെ ബിഷപ്പ്
കേപ്ടൗൺ ആർച്ച്ബിഷപ്പ്
വ്യക്തി വിവരങ്ങൾ
ജനന നാമംഡെസ്മണ്ട് എംപിലോ ടുട്ടു
ജനനം (1931-10-07) 7 ഒക്ടോബർ 1931  (90 വയസ്സ്)
ക്ലെർക്ക്സ്ദോർപ്, ട്രാൻസ്വാൾ, ദക്ഷിണാഫ്രിക്ക
മരണം26 ഡിസംബർ 2021
മാതാപിതാക്കൾസഖറിയ സിലിലോ ടുട്ടു
അലെറ്റോ
പങ്കാളിനൊമാലിയോ ലിയ
ഒപ്പ്ഡെസ്മണ്ട് ടുട്ടു's signature

തെക്കേ ആഫ്രിക്കക്കാരനായ ഒരു ആംഗ്ലിക്കൻ ബിഷപ്പും സന്നദ്ധപ്രവർത്തകനുമായിരുന്നു ഡെസ്മണ്ട് ടുട്ടു എന്ന ഡെസ്മണ്ട് പിലൊ ടുട്ടു (ഇംഗ്ലീഷ്:Desmond Tutu)(7 ഒക്ടോബർ 1931 - 26 ഡിസംബർ 2021). 1980-കളിൽ വർണ്ണവിവേചനത്തിനെതിരെയുള്ള പോരാട്ടത്തിലൂടെയാണ്‌ അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. 1984-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാനജേതാവാണ്‌ അദ്ദേഹം.

കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആഫ്രിക്കൻ ആംഗ്ലിക്കൻ ആർച്ച്ബിഷപ്പാണ് ടുട്ടു. മനുഷ്യാവകാശത്തിനായി പോരാടുന്ന അദ്ദേഹം, അടിച്ചമർത്തപെട്ടവർക്കായി ശബ്ദമുയർത്താനും തന്റെ ഉന്നതപദവി ഉപയോഗപ്പെടുത്തുന്നു. ദാരിദ്ര്യം,എയ്‌ഡ്‌സ്‌, വംശീയത, ഹോമോഫോബിയ എന്നിവക്കെതിരെയും പ്രചാരണരംഗത്തുണ്ട്. നോബൽ സമ്മാനത്തെ കൂടാതെ മാനുഷികസേവന പ്രവർത്തനത്തിനുള്ള ആൽബർട്ട് ഷ്വിറ്റ്സർ സമ്മാനം,ഗാന്ധി സമാധാന സമ്മാനം(2005),പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2009) എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

1931 ഒക്ടോബർ 7ന് ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിലാണ് ഡെസ്മണ്ട് ടുട്ടു ജനിച്ചത്. സഖറിയ സിലിലിയോ ടുട്ടുവിന്റേയും, ഭാര്യ അലെറ്റായുടേയും മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ഡെസ്മണ്ട്.[1] ജീവിതം എന്നർത്ഥം വരുന്ന എംപിലോ എന്ന മധ്യനാമം നൽകിയത് മുത്തശ്ശിയാണ്. പിതാവ് സഖറിയ ഒരു അധ്യാപകനായിരുന്നു, മാതാവ് അലെറ്റാ ഒരു അന്ധവിദ്യാലയത്തിലെ പാചകക്കാരിയും ആയിരുന്നു.[2] ഡെസ്മണ്ടിന് 12 വയസ്സുള്ളപ്പോൾ ഈ കുടുംബം ജോഹന്നാസ്ബർഗിലേക്ക് താമസം മാറി. ചെറുപ്പത്തിൽ ഒരു പാതിരിയായി തീരുന്നതിനെക്കുറിച്ച് ഡെസ്മണ്ട് ചിന്തിച്ചിരുന്നു. റൂഡേപോർട്ടിലുള്ള സ്കൂളിലായിരുന്നു ഡെസ്മണ്ടിന്റെ പ്രാഥമിക വിദ്യാഭ്യാസം, ട്രാൻസ്വാളിൽ നിന്ന് പിതാവിന്റെ ജോലി സംബന്ധമായി റൂഡേപോർട്ടിലേക്കും താമസം മാറിയതുകൊണ്ടായിരുന്നു ഇത്. ട്രാൻസ്വാളിനേക്കാൾ മോശം ജീവിതസാഹചര്യങ്ങളായിരുന്നു റൂഡേപോർട്ടിലേത്, വെള്ളവും, വൈദ്യുതിയും തീരെ എത്താത്ത സ്ഥലങ്ങളിലൊന്നായിരുന്നു ഇത്. വീടുകൾ എല്ലാം തീരെ ചെറുതും, ഒരു കുടുംബത്തിനു ജീവിക്കാൻ പറ്റാത്ത തരത്തിലുള്ളതുമായിരുന്നു.[3]

വിദ്യാഭ്യാസകാലത്ത് ഒരു ഡോക്ടറായിതീരനായിരുന്നു ഡെസ്മണ്ട് ആഗ്രഹിച്ചിരുന്നതെങ്കിലും, കുടുംബത്തിലെ സാഹചര്യങ്ങൾ അതിന് അനുകൂലമായിരുന്നില്ല. വൈദ്യവിഭാഗത്തിനു പഠിക്കുന്നതിന് അന്നത്തെ കാലത്ത് നല പണചെലവുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ ഡെസ്മണ്ട് പിതാവിന്റെ പാത പിന്തുടർന്ന് ഒരു അധ്യാപകനായി തീരാൻ തീരുമാനിച്ചു. വർണ്ണവിവേചനത്തിന്റെ എല്ലാ ദൂഷ്യവശങ്ങളുടേയും നടുവിലായിരുന്നു ഡെസ്മണ്ടിന്റേയും ജീവിതം. എന്നാൽ വെള്ളക്കാരനായ ഒരു പുരോഹിതൻ കറുത്തവർഗ്ഗക്കാരായ ഡെസ്മണ്ടിനും, മാതാവിനും ആശംസകൾ അർപ്പിച്ചത് അദ്ദേഹത്തിന് വല്ലാത്ത സന്തോഷം ഉളവാക്കി. ഡെസ്മണ്ടിന്റെ ആദ്യത്തെ മാതൃകാപുരുഷനായിരുന്നു ഈ പാതിരി.[4][5]

പ്രിട്ടോറിയ ബന്ദു കോളേജിലാണ് ഡെസ്മണ്ട് ഉപരിപഠനത്തിനായി ചേർന്നത്. അതോടൊപ്പം തന്നെ ജോഹന്നസ്ബർഗിലുള്ള ഒരു ബന്ദു സ്കൂളിൽ അധ്യാപകനായും ജോലിക്കുചേർന്നു.എന്നാൽ ഈ ബന്ദു വിദ്യാഭ്യാസരീതിയോടു പൊരുത്തപ്പെടാൻ ഡെസ്മണ്ടിനായില്ല, അദ്ദേഹം അധ്യാപകജോലി രാജിവെക്കുകയും പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. 1960 ൽ ജോഹന്നസ്ബർഗിലെ സെന്റ് പീറ്റേഴ്സ് കോളേജിൽ നിന്നും ദൈവികശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം, ഒരു പുരോഹിതനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.[6]

1962 ൽ ഡെസ്മണ്ട് കിങ്സ് കോളേജ് ലണ്ടനിൽ നിന്നും, ദൈവികശാസ്ത്രത്തിൽ ബിരുദവും,ബിരുദാനന്തബിരുദവും കരസ്ഥമാക്കി.ഇക്കാലയളവിൽ ലണ്ടനിൽ തന്നെയുള്ള വിവിധ പള്ളികളിൽ ഡെസ്മണ്ട് പകുതി സമയ പുരോഹിതനായി സേവനമനുഷ്ഠിച്ചിരുന്നു. വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലേക്കു തന്നെ തിരിച്ചുവന്നു.

വർണ്ണവിവേചനം[തിരുത്തുക]

1976 ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന സൊവേറ്റോ കലാപത്തോടെയാണ് വർണ്ണവിവേചനത്തിനെതിരേയുള്ള സമരത്തിൽ പങ്കാളിയാവാൻ ഡെസ്മണ്ട് തീരുമാനിച്ചത്. 1976 മുതൽ 1978 വരെ സൗത്ത് ആഫ്രിക്കൻ കൗൺസിൽ ഓഫ് ചർച്ചസിന്റെ സെക്രട്ടറി ജനറലായി ഡെസ്മണ്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രൈസ്തവദേവാലയങ്ങളുടെ ഈ കൗൺസിലിന്റെ സെക്രട്ടറി ജനറൽ എന്ന സ്ഥാനം ഉപയോഗിച്ച് അദ്ദേഹം വർണ്ണവിവേചനത്തിനെതിരേ പോരാടാൻ തീരുമാനിച്ചു. തന്റെ പ്രസംഗങ്ങളിലൂടെയും, രചനകളിലൂടേയും ഡെസ്മണ്ട് ഈ ദേശീയവിപത്തിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. വർണ്ണവിവേചനത്തിനായുള്ള പോരാട്ടാത്തിൽ ഒരുമിച്ചു പങ്കാളികളാകാൻ ഡെസ്മണ്ട് ദക്ഷിണാഫ്രിക്കയിലെ എല്ലാ രാഷ്ട്രീയപാർട്ടികളോടും ഡെസ്മണ്ട് ആഹ്വാനം ചെയ്യുമായിരുന്നു.

അവലംബം[തിരുത്തുക]

  • സ്റ്റീവൻ, ഗിഷ് (2004). ഡെസ്മണ്ട് ടുട്ടു. ഗ്രീൻവുഡ്. ISBN 978-0313328602.
  1. ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004 ജീവിതരേഖ
  2. "അവാർഡ് സെറിമണി സ്പീച്ച്". നോബൽ ഫൗണ്ടേഷൻ. ശേഖരിച്ചത് 08-ജനുവരി-2014. Cite has empty unknown parameter: |1= (help); Check date values in: |accessdate= (help)
  3. ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004 പുറം 5
  4. ഷെർലി, ബുലേ (1989). ടുട്ടു, വോയ്സ് ഓഫ് വോയ്സ്ലെസ്സ്. പെൻഗ്വിൻ. ISBN 978-0140117691.
  5. ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004 പുറം 6
  6. ഡെസ്മണ്ട്ടുട്ടു എ ബയോഗ്രഫി - ഗിഷ് 2004 ജീവിതരേഖ

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡെസ്മണ്ട്_ടുട്ടു&oldid=3704195" എന്ന താളിൽനിന്ന് ശേഖരിച്ചത്