Jump to content

ആൽവാ മൈർഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alva Myrdal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആൽവാ മൈർഡൽ 1966

1982-ലെ സമാധാനത്തിനുളള നോബൽ സമ്മാനം നേടിയ നയതന്ത്രവിദഗ്ദ്ധയാണ് ആൽവാ മൈർഡൽ (31 ജനവരി 1902- 1 ഫെബ്രുവരി 1986). അൽഫോൺസോ ഗാർഷിയ റോബ്ലെസുമായി ഈ പരസ്കാരം പങ്കിട്ടെടുത്തു. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിൽ നടന്ന നിരായുധീകരണത്തിനും ആണവായുധരഹിത മേഖലകൾ സ്ഥാപിക്കുന്നതിനും വേണ്ടിയുളള പ്രവർത്തനങ്ങളിൽ സജീവ പങ്കു വഹിച്ചതിനാണ് ഇവരിരുവരും ഈ സമ്മാനത്തിന് അർഹരായത്. [1]

ജീവിതരേഖ

[തിരുത്തുക]

ആൽവാ മൈർഡലിന്റെ ജനനവും വിദ്യാഭ്യാസവും സ്വീഡനിലെ ഉപ്സാലയിലായാരുന്നു. രാഷ്ട്രീയ പ്രവത്തകയായി പൊതുരംഗത്തെത്തിയ ആൽവാ , പിന്നീട് ഐക്യരാഷ്ട്രസഭയുടെ പൊതുക്ഷേമ നയപരിപാടികൾക്ക് നേതൃത്വം നല്കി. 1955- അവർ ഇന്ത്യയിലെ സ്വീഡിഷ് അംബാസിഡറായി പദവിയേറ്റു. 1962- ജനീവാ നിരായുധീകരണ കൌൺസിലിൽ സ്വീഡനെ പ്രതിനിധീകരിച്ചു. നിഷ്പക്ഷ രാഷ്ട്രങ്ങളുടെ വക്താവെന്ന നിലക്ക് നിരായുധീകരണത്തിനായി പ്രയത്നിച്ചു.[2]

അവലംബം

[തിരുത്തുക]
  1. നോബൽ സമ്മാനം 1982
  2. ആൽവാ മൈർഡൽ ജീവചരിത്രം
"https://ml.wikipedia.org/w/index.php?title=ആൽവാ_മൈർഡൽ&oldid=3089667" എന്ന താളിൽനിന്ന് ശേഖരിച്ചത്