റിഗോബെർതാ മെൻചു തും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിഗോബെർതാ മെൻചു തുംPremio Nobel
Rigoberta Menchu in 2009.
ജനനം
Rigoberta Menchú Tum

(1959-01-09) 9 ജനുവരി 1959  (65 വയസ്സ്)
ദേശീയതGuatemalan
തൊഴിൽactivist, politician
മാതാപിതാക്ക(ൾ)Juana Tum Kótoja
Vicente Menchú Pérez
പുരസ്കാരങ്ങൾNobel Peace Prize in 1992
Prince of Asturias in 1998
Order of the Aztec Eagle in 2010.
വെബ്സൈറ്റ്Rigoberta Menchú Tum

1992-ലെ സമാധാന പ്രവർത്തനങ്ങൾക്കുളള നോബൽ സമ്മാനം നേടിയ വനിതയാണ് റിഗോബെർതാ മെൻചു തും. വിവിധ ഗോത്ര വർഗ്ഗക്കാരെ സാംസ്കാരികതലത്തിൽ അനുരഞ്ജിപ്പിക്കുന്നതിനും സാമൂഹ്യനീതിക്കും വേണ്ടി നടത്തിയ പ്രവർത്തനങ്ങളാണ് ഗ്വാട്ടിമാലക്കാരിയായ റിഗോബെർതയെ ഈ സമ്മാനത്തിന് അർഹയാക്കിയത്.

ജീവിതരേഖ[തിരുത്തുക]

മധ്യ അമേരിക്കയിലെ ഗ്വാട്ടിമാലയിൽ 1959 ജനവരി 9ന് ദരിദ്ര കാർഷിക കുടുംബത്തിലാണ് റിഗോബെർത ജനിച്ചത്. മാതാപിതാക്കൾ മായൻ സംസ്കാരമുറകൾ അനുസരിച്ചു പോന്ന റെഡ്‌ ഇന്ത്യൻവംശജരായിരുന്നു. കൗമാരപ്രായത്തിൽത്തന്നെ റിഗോബെർത കത്തോലിക്ക ക്രൈസ്തവ സഭയുടെ നേതൃത്വത്തിൽ നടന്നു വന്നിരുന്ന സാമുഹ്യ പ്രവത്തനങ്ങളിൽ സജീവമായി പങ്കെടുത്തു.സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനൊപ്പം പല പരിഷ്കരണങ്ങളും നടപ്പിലാക്കാൻ മുൻകൈയെടുത്തു. ഇതു കാരണം റിഗോബെർതക്കും കുടുംബത്തിനും നിരവധി പീഡനങ്ങൾ സഹിക്കേണ്ടി വന്നു. 1981-ൽ റിഗോബെർതക്ക് ഒളിവിൽ പോകേണ്ടിവന്നു, പിന്നീട് അതിർത്തി കടന്ന് മെക്സിക്കോയിലേക്ക് രക്ഷപ്പെട്ടുവെങ്കിലും ഗ്വാട്ടിമാലക്ക് സവിശേഷമായും ഇന്ത്യ വംശജർക്കുപൊതുവായുമുളള തന്റെ സംഘർഷങ്ങൾ തുടർന്നുകൊണ്ടുപോയി.[1]. [2]

ഭൂവുടമകളുമായും ഭരണാധികാരികളുമായും ആശയവിനിമയം നടത്തുന്നതിന് സ്പാനിഷ് പഠിച്ചു. My Name is Rigoberta Menchu and this is how my Conscience was Born( "Me llamo Rigoberta Menchú y así me nació la conciencia"), ഞാൻ റിഗോബെർതമെഞ്ചു: ഗ്വാട്ടിമാലയിലെ അമേരിന്ത്യൻ പോരാളി എന്ന പേരിൽ അവരുടെ ആത്മഭാഷണങ്ങൾ വെനസ്വേലൻ സാമൂഹ്യശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ എലിസബത്ത് ബർഗോസ് ദിബ്രെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ ഞാൻ റിഗോബെർതമെഞ്ചു: ഗ്വാട്ടിമാലയിലെ അമേരിന്ത്യൻ പോരാളി എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗ്രന്ഥത്തിൽ വികസനത്തിന്റെപേരിൽ ഭരണാധികാരികൾ ഗോത്രവർഗത്തെ ഉന്മൂലനംചെയ്യുന്നതിനെക്കുറിച്ചു റിഗോബെർത വിവരിക്കുന്നു.

അവലംബം[തിരുത്തുക]

  1. റിഗോബെർതാ മെൻചു തും
  2. Rigoberta Menchu (2010). I, Rigoberta Menchu: An Indian Woman in Guatemala (2 ed.). Verso. ISBN 978-1844674183.
"https://ml.wikipedia.org/w/index.php?title=റിഗോബെർതാ_മെൻചു_തും&oldid=3202753" എന്ന താളിൽനിന്ന് ശേഖരിച്ചത്