Jump to content

കിം ദേയ്‌ ജങ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kim Dae-jung
김대중
金大中
15th President of South Korea
ഓഫീസിൽ
25 February 1998 – 25 February 2003
പ്രധാനമന്ത്രിKim Jong-pil
Park Tae-joon
Lee Han-dong
Chang Sang
Jeon Yun-churl
Chang Dae-whan
Kim Suk-soo
മുൻഗാമിKim Young-Sam
പിൻഗാമിRoh Moo-hyun
വ്യക്തിഗത വിവരങ്ങൾ
ജനനം(1925-12-03)3 ഡിസംബർ 1925
Haui-do, Sinan, Jeollanam-do, Korea
മരണം18 ഓഗസ്റ്റ് 2009(2009-08-18) (പ്രായം 83)
Seoul, South Korea
ദേശീയതദക്ഷിണ കൊറിയ South Korean
രാഷ്ട്രീയ കക്ഷിMillennium Democratic
പങ്കാളിLee Hui-ho
Winner of the 2000 Nobel Peace Prize
Korean name
Hangul
김대중
Hanja
金大中
Revised RomanizationGim Daejung
McCune–ReischauerKim Taejung
Art name
Hangul
후광
Hanja
後廣
Revised RomanizationHugwang[1]
McCune–ReischauerHugwang

ദക്ഷിണകൊറിയയിലെ ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവും ദക്ഷിണകൊറിയയുടെ മുൻ പ്രസിഡന്റുമായിരുന്നു കിം ദേ ജങ്‌. (85) ഉത്തരകൊറിയയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ പേരിൽ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം അദ്ദേഹത്തിനു് രണ്ടായിരത്തിൽ ലഭിച്ചിരുന്നു[2].

ദക്ഷിണകൊറിയ പട്ടാളഭരണത്തിന്‌ കീഴിലായിരുന്ന കാലത്ത്‌ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകിയ കിം പലവട്ടം ജയിലിൽ കിടന്നിട്ടുണ്ട്‌. വധശിക്ഷയ്ക്കു് വിധിക്കപ്പെട്ടെങ്കിലും രാജ്യാന്തര സമ്മർദം മൂലം ശിക്ഷ ഇളവുനേടിയ അദ്ദേഹം ഒട്ടേറെത്തവണ വധശ്രമങ്ങളെയും നേരിട്ടു. കിം ഏഷ്യയുടെ നെൽ‌സൺ മണ്ടേല എന്നു് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹം ഡി ജെ എന്നാണു് അറിയപ്പെട്ടിരുന്നതു്.

തുടക്കം

[തിരുത്തുക]

ജപ്പാൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന കൊറിയയിൽ 1925 ഡിസംബർ മൂന്നിനു് തെക്കുപടിഞ്ഞാറേതീരത്തെ ദ്വീപുകളിലൊന്നിലെ ചെറുഗ്രാമത്തിൽ ജനിച്ചു. ഭാര്യ റീഹീ ഹോ. കിം ദേയ്‌ ജങ്‌ 1954-ൽ രാഷ്ട്രീയത്തിലിറങ്ങി.

ജനാധിപത്യ പ്രസ്ഥാനത്തിന്റെ നേതാവു്

[തിരുത്തുക]

പാർക്ക് ചുങ് ഹീയുടെ പട്ടാളഭരണകൂടം ദീർഘകാലം തടവിൽ പാർപ്പിച്ചിരുന്ന കിമ്മിനെ 1979-ൽ പാർക്ക് ചുങ് ഹീയ്ക്കു ശേഷം വന്ന പട്ടാളഭരണകൂടം മോചിപ്പിച്ചു. പക്ഷെ വീണ്ടുമുണ്ടായ ഭരണമാറ്റത്തെത്തുടർന്നു് വന്ന മറ്റൊരു പട്ടാളഭരണകൂടം കിമ്മിനെ 1980 മെയ് മാസത്തിൽ തടവിലാക്കുകയും നവംബർ മാസത്തിൽ വധശിക്ഷ വിധിയ്ക്കുകയും ചെയ്തു. രാജ്യാന്തര സമ്മർദത്തിനിടെ ശിക്ഷ ഇളവുചെയ്‌ത്‌ ആദ്യം ജീവപര്യന്തം തടവും പിന്നീട് 20 വർഷം തടവുമായിചുരുക്കി. 1982 ഡിസംബറിൽ അമേരിക്കയുടെയും വത്തിക്കാന്റെയും ഇടപെടലിനെത്തുടർന്ന്‌ അമേരിക്കയിലേക്ക്‌ കിമ്മിനെ നാടുകടത്തി. 1985-ൽ തിരിച്ചെത്തിയെങ്കിലും വീട്ടുതടങ്കലിലായി.

സൂര്യപ്രഭാനയം

[തിരുത്തുക]

പട്ടാളഭരണം അവസാനിച്ചശേഷം പട്ടാളപക്ഷത്തു നിന്നല്ലാതെ പ്രസിഡന്റായ ആദ്യത്തെയാളാണ്‌ കിം. മിലെനിയം ഡെമോക്രാറ്റിക്‌ പാർട്ടിയുടെ നേതാവായിരുന്ന കിം 1997-ൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റായി. 2003 വരെ ആ സ്ഥാനത്തു് തുടർന്നു.

ദക്ഷിണ കൊറിയയുമായി ശത്രുതയിൽ കഴിയുന്ന ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കിം ആവിഷ്‌കരിച്ച 'സൂര്യപ്രഭാനയം' അദ്ദേഹത്തിനു് അന്താരാഷ്ട്ര പ്രശസ്‌തി നേടിക്കൊടുത്തു. അനുരഞ്‌ജന ശ്രമങ്ങളുടെ ഭാഗമായി 2000ൽ അദ്ദേഹം ഉത്തരകൊറിയ സന്ദർശിച്ച് ഭരണമേധാവിയായ കിം ജോങ്‌ ഇല്ലുമായി ഉന്നതതല ചർച്ച നടത്തി. ഈ സൗഹൃദ ശ്രമങ്ങ ളുടെ പേരിലാണ്‌ കിമ്മിന്‌ 2000-ൽ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്‌. നൊബേൽ സമ്മാനം നേടിയ ഏക കൊറിയക്കാരൻ എന്ന ബഹുമതിയും അദ്ദേഹത്തിനാണ്‌.

പിൻഗാമിയായി വന്ന റോ മൂഹ്യൂൻ ആത്മഹത്യ ചെയ്‌തു മൂന്നുമാസം കഴിയുമ്പോഴാണ്‌ കിമ്മിന്റെ മരണം. ന്യൂമോണിയയെ തുടർന്ന്‌ സോളിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം 2009 ഓഗസ്റ്റ് 18 പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നു് അന്തരിച്ചു.

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Former South Korean President Kim Dae-jung Dies at 85". Jakarta Globe. 18 August 2009. Archived from the original on 2010-01-14. Retrieved 24 October 2009.
  2. നോബൽ സമ്മാനിതൻ‌


"https://ml.wikipedia.org/w/index.php?title=കിം_ദേയ്‌_ജങ്‌&oldid=3628349" എന്ന താളിൽനിന്ന് ശേഖരിച്ചത്