ആൽബർട്ട്‌ ലിതൂലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആൽബർട്ട് ലിതൂലി
Albert Lutuli nobel.jpg
President of the African National Congress
ഔദ്യോഗിക കാലം
1952–1967
മുൻഗാമിJames Moroka
പിൻഗാമിOliver Tambo
വ്യക്തിഗത വിവരണം
ജനനംc. 1898
Bulawayo, Southern Rhodesia
മരണം1967 ജൂലൈ 21
Stanger, KwaZulu-Natal, South Africa
രാഷ്ട്രീയ പാർട്ടിAfrican National Congress
പങ്കാളി(കൾ)Nokukhanya Bhengu

ആൽബർട്ട് ജോൺ ലിതൂലി (പൊതുവായി, Luthuli; c. 1898 – 21 ജൂലൈ 1967) ഒരു ദക്ഷിണാഫ്രിക്കൻ അധ്യാപകൻ, ആക്റ്റിവിസ്റ്റ്, നോബൽ സമ്മാന ജേതാവ്, രാഷ്ട്രീയക്കാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു. അംബ്രല്ലാ ഓർഗനൈസേഷൻറെ നേതൃത്വത്തിൽ തെക്കൻ ആഫ്രിക്കയിലെ വെള്ളക്കാരുടെ ന്യൂനപക്ഷ സർക്കാരിന് എതിരായി പ്രവർത്തിച്ചിരുന്ന കാലത്ത്, ആൽബർട്ട് ലിതൂലി 1952 ൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ (ANC) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൻറെ ആകസ്മികമരണം സംഭവിക്കുന്നതുവരെ അദ്ദേഹം ഈ സ്ഥാനത്തു പ്രവർത്തിച്ചിരുന്നു. വർണവിവേചനത്തിനെതിരായ അഹിംസാപരമായ പോരാട്ടത്തിൽ പങ്കുവഹിച്ചതിൻറെ ബഹുമതിയായി 1960 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. നൊബേൽ സമ്മാനത്തിന് അർഹനായ ആദ്യ ആഫ്രിക്കക്കാരൻ, യൂറോപ്പിനും അമേരിക്കകൾക്കും പുറത്ത് നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തി എന്നീ സ്ഥാനങ്ങൾ ആൽബർട്ടി ലിതൂലിയ്ക്ക് അവകാശപ്പെട്ടതാണ്.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആൽബർട്ട്‌_ലിതൂലി&oldid=2924148" എന്ന താളിൽനിന്ന് ശേഖരിച്ചത്