നോർമൻ ബോർലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Norman Borlaug
നോർമർ ബോർലോഗ്
ജൂൺ 2003 ലെ മിനിസ്റ്റീരിയൽ കോൺഫറൻസ് ആൻ‌ഡ് എക്സ്പോ ഓൺ അഗ്രികൾച്ചറൽ സയൻസ് ആൻ‌ഡ് ടെക്നോളജി സമ്മേളനത്തിൽ ബോർലോഗ് സംസാരിക്കുന്നു.
ജനനം1914 മാർച്ച് 25(1914-03-25)
ക്രെസ്കോ, അയോവ
മരണം2009 സെപ്റ്റംബർ 12(2009-09-12) (പ്രായം 95)
ഡള്ളാസ്, ടെക്സാസ്
പൗരത്വംഅമേരിക്ക
ദേശീയതഅമേരിക്കൻ
മേഖലകൾAgronomy
സ്ഥാപനങ്ങൾDuPont
Cooperative Wheat Research and Production Program (Mexico)
International Maize and Wheat Improvement Center
Texas A&M University
ബിരുദംയൂണിവേഴ്സിറ്റി ഓഫ് മിനിസോട്ട
അറിയപ്പെടുന്നത്His role in the Green Revolution, helping develop semi-dwarf, high-yield, disease-resistant wheat varieties, and as a founder of the World Food Prize
പ്രധാന പുരസ്കാരങ്ങൾസമാധാന നോബൽ സമ്മാനം, പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, കോൺഗ്രഷണൽ ഗോൾഡ് മെഡൽ, നാഷണൽ മെഡൽ ഓഫ് സയൻസ്, പത്മവിഭൂഷൻ, റോട്ടറി അന്താരാഷ്ട്ര പുരസ്കാരം

ഇന്ത്യയിലും പാകിസ്താനിലും ഗോതമ്പുപാടങ്ങളിൽ നൂറു മേനി വിളയിച്ച ഹരിത വിപ്ലവത്തിന്റെ പിന്നിൽ പ്രവർത്തിച്ച കൃഷി ശാസ്ത്രജ്ഞനാണ് നോർമൻ ബോർലോഗ് (മാർച്ച് 25, 1914 – സെപ്റ്റംബർ 12, 2009)[1]. 1970ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച കൃഷി ശാസ്ത്രജ്ഞനാണ് അദ്ദേഹം. അദ്ദേഹം ഹരിതവിപ്ലവത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നു.[2]

ജീവിത രേഖ[തിരുത്തുക]

1914 മാർച്ച് 25 ന് അമേരിക്കയിലെ ഐയവയിലുള്ള ക്രെസ്കോയിൽ ജനനം. ഒരു തനി കൃഷിക്കാരനായിട്ടയിരുന്നു അദ്ദേഹം ജീവിതം ആരംഭിച്ചത്. തുടർന്ന് ന്യൂ ഒറിഗോണിലെ ഏകാദ്ധ്യാപക വിദ്യാലയത്തിൽ പഠനം തുടങ്ങിയ ബോർലോഗ് 1942 ൽ പ്ലാന്റ് പതോളജി ആന്റ് ജനിറ്റിക്സിൽ പി.എച് ഡി നേടി.

സംഭാവനകൾ[തിരുത്തുക]

ഉയരം കുറഞ്ഞ അത്യുല്പാദന ശേഷിയുള്ള ഗോതമ്പു ചെടികൾ വികസിപ്പിച്ചെടുത്ത് അദ്ദേഹം മെക്സിക്കോയിലെ പാഴ്ഭൂമിയിൽ വിജയം കൊയ്തു. ഈ ചെടികൾ ഇന്ത്യൻ കാർഷിക ഇൻസ്റ്റിട്യൂട്ട് പരീക്ഷിക്കുകയുണ്ടായി. ഇതിൽ തൃപ്തനായി അന്നത്തെ കാർഷിക ഗവേഷണ ഇൻസ്റ്റിട്യൂട്ട് മെംബർ എം.എസ്. സ്വാമിനാഥൻ ബോർലോഗിനെ ഇന്ത്യയിലേക്കു ക്ഷണിക്കുകയുണ്ടാ‍യി. 1963 ൽ ഇന്ത്യയിലെത്തിയ ബോർലോഗ് അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ നൽകുകയും ഇത് ഇന്ത്യയിൽ ഹരിത വിപ്ലവത്തിനു ഹേതുവായി ഭവിക്കുകയും ചെയ്തു.[3]

അവലംബം[തിരുത്തുക]

  1. "Nobel Prize winner Norman Borlaug dies at 95".
  2. "The father of the 'Green Revolution'". Did You Know?. University of Minnesota. Retrieved 2006-09-24.
  3. മാതൃഭൂമി ഹരിശ്രീ, 2006 ഫെബ്രുവരി.4

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Norman Borlaug എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ചില വീഡിയോകൾ

"https://ml.wikipedia.org/w/index.php?title=നോർമൻ_ബോർലോഗ്&oldid=2786999" എന്ന താളിൽനിന്നു ശേഖരിച്ചത്