ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ
ദൃശ്യരൂപം
(Secretary-General of the United Nations എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെക്രട്ടറി-ജനറൽ ഐക്യരാഷ്ട്ര സഭ | |
---|---|
ഔദ്യോഗിക വസതി | Sutton Place, മാൻഹാട്ടൻ, ന്യൂയോർക്ക്, അമേരിക്ക |
കാലാവധി | അഞ്ചു വർഷം, അനിശ്ചിതകാലത്തേക്കു പുതുക്കാം |
പ്രഥമവ്യക്തി |
|
അടിസ്ഥാനം | United Nations Charter, 26 ജൂൺ 1945 |
വെബ്സൈറ്റ് | www |
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്സ്. 2017 ജനുവരി 1-ന് ബാൻ കി മൂണിൻറെ പിൻഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു.
സെക്രട്ടറി ജനറൽമാർ
[തിരുത്തുക]നം. | പേര് | രാജ്യം | മുതൽ | വരെ | കുറിപ്പ് |
---|---|---|---|---|---|
1 | ട്രിഗ്വെ ലീ | നോർവെ | 2 ഫെബ്രുവരി 1946 | 10 നവംബർ 1952 | രാജി വച്ചു |
2 | ഡാഗ് ഹാമർഷോൾഡ് | സ്വീഡൻ | 10 ഏപ്രിൽ1953 | 18 സെപ്റ്റംബർ 1961 | പദവിയിലിരിക്കെ മരണപ്പെട്ടു |
3 | ഊതാൻറ് | ബർമ | 30 നവംബർ 1961 | 31 ഡിസംബർ 1971 | ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ |
4 | ഡോ. കുൾട്ട് വാൾസ് ഹൈം | ഓസ്ട്രിയ | 1 ജനുവരി 1972 | 31 ഡിസംബർ 1981 | |
5 | ജാമിയർ പരസ് ഡിക്വയർ | പെറു | ജനുവരി 1982 | 31 ഡിസംബർ 1991 | അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ |
6 | ഡോ. ബുത്രോസ് ബുത്രോസ് ഘാലി | ഈജിപ്ത് | 1 ജനുവരി 1992 | 31 ഡിസംബർ 1996 | ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ |
7 | കോഫി അന്നാൻ | ഘാന | 1 ജനുവരി 1997 | 31 ഡിസംബർ 2006 | |
8 | ബാൻ കി മൂൺ | ദക്ഷിണ കൊറിയ | 1 ജനുവരി 2007 | 31 ഡിസംബർ 2016 | |
9 | അന്റോണിയോ ഗുട്ടറസ്സ് | പോർച്ചുഗൽ | 1 ജനുവരി 2017 | 31 ഡിസംബർ 2022 |