അന്തർദേശീയ ക്രിമിനൽ കോടതി
ദൃശ്യരൂപം
(International Criminal Court എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐക്യരാഷ്ട്രസഭയുടെ 1998-ൽ റോമിൽ നടന്ന സമ്മേളനത്തിൽ രൂപം നൽകിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് അന്തർദേശീയ ക്രിമിനൽ കോടതി (International Criminal Court - I.C.C) സ്ഥാപിതമായത്. ഇതു സംബന്ധിച്ച റോം പ്രമാണത്തിൽ (Rome Statute) 140-ഓളം രാജ്യങ്ങൾ ഒപ്പ് വച്ചിട്ടുണ്ട്. 2002 ജൂലായ് - 1ന് ഹേഗ് ആസ്ഥാനമായി ഈ കോടതി പ്രവർത്തനം ആരംഭിച്ചു. വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ നടത്തുന്ന കുറ്റവാളികളെ വിചാരണ ചെയ്യുക എന്നതാണ് ഈ കോടതിയുടെ പ്രധാന ദൗത്യം. ന്യൂറംബർഗ് ട്രിബ്യൂണലിന്റേയും വംശഹത്യകൾ കൈകാര്യം ചെയ്ത യു. എൻ. ട്രിബ്യൂണലുകളിടേയും പരിഷ്കരിച്ച രൂപമാണ് - അന്താരാഷ്ട്ര ക്രിമിനൽ കോടതി.