ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സെക്രട്ടറി-ജനറൽ ഐക്യരാഷ്ട്ര സഭ |
|
|---|---|
| ഔദ്യോഗിക വസതി | Sutton Place, മാൻഹാട്ടൻ, ന്യൂയോർക്ക്, അമേരിക്ക |
| കാലാവധി | അഞ്ചു വർഷം, അനിശ്ചിതകാലത്തേക്കു പുതുക്കാം |
| പ്രഥമവ്യക്തി |
|
| അടിസ്ഥാനം | United Nations Charter, 26 ജൂൺ 1945 |
| വെബ്സൈറ്റ് | www |
ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ തലവനാണ് സെക്രട്ടറി ജനറൽ. രക്ഷാസമിതിയുടെ ശുപാർശയനുസരിച്ച് പൊതുസഭയാണ് സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ ബാൻ കി മൂണാണ്. 2007 ജനുവരി 1-ന് കോഫി അന്നാന്റെ പിൻഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു. 2011ൽ അദ്ദേഹം രണ്ടാമതും സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടു.
സെക്രട്ടറി ജനറൽമാർ[തിരുത്തുക]
| നം. | പേര് | രാജ്യം | മുതൽ | വരെ | കുറിപ്പ് |
|---|---|---|---|---|---|
| 1 | ട്രിഗ്വെ ലീ | 2 ഫെബ്രുവരി 1946 | 10 നവംബർ 1952 | രാജി വച്ചു | |
| 2 | ഡാഗ് ഹാമർഷോൾഡ് | 10 ഏപ്രിൽ1953 | 18 സെപ്റ്റംബർ 1961 | പദവിയിലിരിക്കെ മരണപ്പെട്ടു | |
| 3 | ഊതാൻറ് | 30 നവംബർ 1961 | 31 ഡിസംബർ 1971 | ഏഷ്യയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ | |
| 4 | ഡോ. കുൾട്ട് വാൾസ് ഹൈം | 1 ജനുവരി 1972 | 31 ഡിസംബർ 1981 | ||
| 5 | ജാമിയർ പരസ് ഡിക്വയർ | ജനുവരി 1982 | 31 ഡിസംബർ 1991 | അമേരിക്കാനായിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ | |
| 6 | ഡോ. ബുത്രോസ് ബുത്രോസ് ഘാലി | 1 ജനുവരി 1992 | 31 ഡിസംബർ 1996 | ആഫ്രിക്കയിൽ നിന്നുള്ള ആദ്യ സെക്രട്ടറി ജനറൽ | |
| 7 | കോഫി അന്നാൻ | 1 ജനുവരി 1997 | 31 ഡിസംബർ 2006 | ||
| 8 | ബാൻ കി മൂൺ | 1 ജനുവരി 2007 | തുടരുന്നു |
അവലംബം[തിരുത്തുക]
|
||||||||||||||||||||||||||