റോയൽ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Royal Society എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോയൽ സൊസൈറ്റി
Arms of the Royal Society.svg
ആപ്തവാക്യംNullius in verba ("ആരുടെയും വാക്കിനെ ആധാരമാക്കാതെ")
രൂപീകരണം28 നവംബർ 1660
ആസ്ഥാനംലണ്ടൻ, ഇംഗ്ലണ്ട്
അംഗത്വം
5 റോയൽ ഫെലോ
1350 ഫെലോ
140 വിദേശ അംഗങ്ങൾ
പ്രസിഡന്റ്
വെങ്കടരാമൻ രാമകൃഷ്ണൻ
വെബ്സൈറ്റ്www.royalsociety.org

1660-ൽ സ്ഥാപിച്ച് ഇന്നും നിലവിലുള്ള ശാസ്ത്രജ്ഞരുടെ ഒരു സ്ഥാപനമാണു് റോയൽ സൊസൈറ്റി. പ്രകൃതി വിജ്ഞാനത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലണ്ടൻ ആസ്ഥാനമായാണു് ഈ ബ്രിട്ടീഷ് സ്ഥാപനം പ്രവർത്തിക്കുന്നത്. റോയൽ സൊസൈറ്റിയിലെ ഫെലോകൾ പേരിനു ശേഷം FRS (ഫെലോ ഓഫ് ദ റോയൽ സൊസൈറ്റി) എന്ന് ചേർക്കുന്നു.

ലക്ഷ്യം[തിരുത്തുക]

ശാസ്ത്രം, ഗണിതം, എഞ്ചിനീയറിംഗ്, ആരോഗ്യശാസ്ത്രം എന്നിവയുടെ ഉപയോഗത്തിനും വികാസത്തിനും മാർഗ്ഗദർശനം നൽകി, മാനവികതയുടെ ഗുണത്തിനും ഭൂലോകത്തിന്റെ നന്മയ്ക്കും വേണ്ടി വിജ്ഞാനസീമകളെ വികസിപ്പിക്കുകയാണ് ഈ സ്ഥാപനത്തിൻറെ പ്രാഥമിക ലക്ഷ്യം [1].

മുൻഗണനകൾ[തിരുത്തുക]

  • ഭാവിയിലെ ശാസ്ത്രനായകരേയും, പുതുകാഴ്ചപാടുകളേയും വളർത്താൻ പ്രയത്നിക്കുക
  • ഏറ്റവും മികച്ച ശാസ്തോപദേശത്തോടെ നയരൂപീകരണത്തെ സ്വാധീനിക്കുക
  • ശാസ്ത ഗണിത പഠനങ്ങളെ ഉയർന്ന നിലവാരത്തിലെത്തിക്കുക
  • ശാസ്ത്ര കണ്ടുപിടിത്തങ്ങളിൽ ആഹ്ലാദവും, അത്ഭുതവും, ആകാംക്ഷയും പ്രചോദിപ്പിക്കുക.
  • മികച്ച ശാസ്ത്രലഭ്യത ലോകത്തെല്ലാവർക്കും പ്രാപ്യമാക്കുക

ചരിത്രം[തിരുത്തുക]

12 ശാസ്ത്രജ്ഞർ അംഗമായി തുടങ്ങിയതാണു് റോയൽ സൊസൈറ്റി

പ്രവർത്തനങ്ങൾ[തിരുത്തുക]

ആധുനിക ശാസ്ത്രപ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാനായി എഴുന്നൂറോളം ഫെല്ലോഷിപ്പു് വ്യത്യസ്ത പ്രവർത്തനപരിചയമുള്ള ശാസ്ത്രജ്ഞർക്കു് നൽകുന്നുണ്ടു്.

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • ഓപ്പൺ ബയോളജി
  • ബയോളജി ലറ്റേഴ്സു്

അവലംബം[തിരുത്തുക]

പ്രസിഡന്റ്[തിരുത്തുക]

റോയൽ സൊസൈറ്റിയുടെ പ്രസിഡന്റ് എന്നത് ആ സൊസൈറ്റിയുടെയും ഉപദേശകസമിതിയുടെയും തലവൻ ആയിരിക്കും. സൊസൈറ്റി നിലവിൽ വന്നപ്പോൾ പ്രസിഡന്റ്ന് സൊസൈറ്റിയെ സേവിക്കുന്നതിന് പരിധി ഉണ്ടായിരുന്നില്ല. എന്നാൽ നിലവിലുള്ള നിയമമനുസരിച്ച് പ്രസിഡന്റ് 5 വർഷത്തിൽ കൂടുതൽ സൊസൈറ്റിയെ സേവിക്കാൻ പാടില്ല.റോയൽ സൊസൈറ്റിയുടെ നിലവിലിള്ള പ്രസിഡന്റ് വെങ്കടരാമൻ രാമകൃഷ്ണൻ ആണ്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റോയൽ_സൊസൈറ്റി&oldid=3091103" എന്ന താളിൽനിന്ന് ശേഖരിച്ചത്