വെങ്കടരാമൻ രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വെങ്കടരാമൻ രാമകൃഷ്ണൻ
ജനനം1952
ചിദംബരം, തമിഴ്‌നാട്, ഇന്ത്യ
താമസംയുനൈറ്റഡ് കിങ്ഡം
മേഖലകൾജൈവരസതന്ത്രം Biophysics and Computational Biology
സ്ഥാപനങ്ങൾMRC Laboratory of Molecular Biology, Cambridge, England
അറിയപ്പെടുന്നത്Bio-crystallography
പ്രധാന പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (2009).

ഇന്ത്യൻ വംശജനായ ഒരു അമേരിക്കൻ ജൈവതന്ത്രജ്ഞനാണ് വെങ്കടരാമൻ രാമകൃഷ്ണൻ (ജനനം : 1952 തമിഴ്‌നാട് ഇന്ത്യ). 2009-ൽ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവർക്കൊപ്പം രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം നേടി.[1] അറ്റോമിക തലത്തിൽ കോശങ്ങൾക്കുള്ളിലെ പ്രോട്ടീൻ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബൽ സമ്മാനം[2][3]റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.[4]

ഇദ്ദേഹം കേംബ്രിഡ്ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാർ ബയോളജിയിൽ സ്ട്രക്ചറൽ ബയോളിജസ്റ്റായി പ്രവർത്തിക്കുന്നു.[5] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ ഫെല്ലോ ആയും പ്രവർത്തിക്കുന്നു.[6][7].

ജീവിതരേഖ[തിരുത്തുക]

തമിഴ്‌നാട്ടിലെ ചിദംബരത്ത് 1952-ൽ ജനിച്ച വെങ്കടരാമൻ 1971-ൽ ബറോഡ യൂനിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കൻ പൗരത്വം നേടി.മൂന്നാം വയസ്സിൽ തന്നെ ഗുജറാത്തിലുള്ള ബറോഡയിലേക്ക് താമസം മാറി. 1971-ൽ ഭൗതിക ശാസ്ത്രത്തിൽ ബിരുദമെടുക്കുകയും, ശേഷം അമേരിക്കയിലേക്ക് മാറുകയുംചെയ്തു.ഓഹിയോ യൂനിവേഴ്സിറ്റിയിൽ നിന്ന് ഭൗതിക ശാസ്ത്രത്തിൽത്തന്നെ പി.എച്ച്.ഡി എടുക്കുകയും ചെയ്തു .[8] ഇദ്ദേഹം പിന്നീട് കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ രണ്ടുവർഷം ജീവശാസ്ത്രവിദ്യാർത്ഥി ആയിരുന്നു. ഈ സമയത്താണ് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിൽ നിന്നും ജീവശാസ്ത്രത്തിലേക്ക് പ്രവർത്തനമേഖല മാറ്റിയത്. യേൽ യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഡോക്ട്രൽ ഫെല്ലോ ആയി ജോലിചെയ്തിരുന്നപ്പോളാണ് റൈബോസോമുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. പിന്നീട് 1983-95 കാലഘട്ടത്തിൽ Brookhaven National Laboratory യിൽ ശാസ്ത്രജ്ഞനായപ്പൊഴും റൈബോസോമുകളെക്കുറിച്ചുള്ള പഠനം തുടർന്നു. 1995 ൽ, University of Utah യിൽ ജൈവരസതന്ത്രത്തിൽ പ്രൊഫസ്സറായി. 1999 ൽ കേംബ്രിഡ്ജിലെ Laboratory of Molecular Biology യിലേക്കു മാറി. ഈ സ്ഥാനം ഇപ്പോഴും തുടരുന്നു.

ഹിസ്റ്റോണുകളെക്കുറിച്ചും ക്രൊമാറ്റിൻ ഘടനെയെക്കുറിച്ചുമുള്ള പഠനങ്ങളുടെ പേരിലും പ്രശസ്തനാണ്. രസതന്ത്രത്തിൽ നൽകിയ സം‌ഭാവനകളെ മാനിച്ച 2009-ലെ പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചിട്ടുണ്ട്[9].

റോയൽ സൊസൈറ്റി പ്രസിഡന്റ്[തിരുത്തുക]

റോയൽ സൊസൈറ്റി പ്രസിഡന്റായി 2015 ൽ തെരഞ്ഞെടുക്കപ്പെട്ടു.[10]റോയൽ സൊസൈറ്റി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. റോയൽ സൊസൈറ്റി കൗൺസിലിൽ നടന്ന വോട്ടെടുപ്പിൽ വിജയിച്ചതിനെത്തുടർന്നാണിത്. നൊബേൽ ജേതാവായ സർ പോൾ നഴ്‌സിന്റെ പിൻഗാമിയായാണ് രാമകൃഷ്ണനെ തിരഞ്ഞെടുത്തത്.

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മവിഭൂഷൺ പുരസ്കാരം - 2009
 • രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം - 2009
 • ബ്രിട്ടന്റെ പ്രഭുപദവി (നൈറ്റ്‌ഹുഡ്) (2012)

അവലംബം[തിരുത്തുക]

 1. 2009 Nobel Prize in Chemistry, Nobel Foundation.
 2. മാധ്യമം ഒൺലൈൻ: ഇന്ത്യക്കാരൻ വെങ്കിട്ടരാമൻ രാമകൃഷ്ണനും മറ്റു രണ്ടുപേർക്കും രസതന്ത്രത്തിൽ നോബൽ സമ്മാനം 07/10/2009 ന്‌ ശേഖരിച്ചത്
 3. "രസതന്ത്രത്തിനുള്ള നോബൽ ഇന്ത്യൻ വംശജന്". മാതൃഭൂമി. Retrieved 2009-10-07.
 4. [www.mathrubhumi.com/technology/science/royal-society-venkatraman-ramakrishnan-venki-structural-biology-nobel-prize-chemistry-532377/ "റോയൽ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരൻ"] Check |url= value (help). www.mathrubhumi.com. Retrieved 21 മാർച്ച് 2015. Check date values in: |accessdate= (help)
 5. "Venki Ramakrishnan". Laboratory of Molecular Biology. 2004. Retrieved 2009-10-07.
 6. "New Trinity Fellows" (PDF). The Fountain, Trinity College Newsletter. Retrieved 2009-10-07. |first= missing |last= (help)
 7. "Dr. Venki Ramakrishnan". Trinity College, Cambridge. 2008. Retrieved 2009-10-07.
 8. Press Trust of India (PTI) (7 October 2009). "Venkatraman Ramakrishnan: A profile". Times of India. Retrieved 2009-10-07.
 9. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. Retrieved 28 January 2010.
 10. [www.mathrubhumi.com/technology/science/royal-society-venkatraman-ramakrishnan-venki-structural-biology-nobel-prize-chemistry-532377/ "റോയൽ സൊസൈറ്റിയുടെ തലപ്പത്ത് ആദ്യമായി ഒരു ഇന്ത്യക്കാരൻ"] Check |url= value (help). www.mathrubhumi.com. Retrieved 21 മാർച്ച് 2015. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=വെങ്കടരാമൻ_രാമകൃഷ്ണൻ&oldid=2919683" എന്ന താളിൽനിന്ന് ശേഖരിച്ചത്