വില്ല്യം ഇ. മോണർ
വില്ല്യം ഇ. മോണർ | |
---|---|
ജനനം | വില്ല്യം എസ്കോ മോണർ ജൂൺ 24, 1953 |
ദേശീയത | അമേരിക്കൻ |
കലാലയം | വാഷിങ്ടൺ യൂണിവേഴ്സിറ്റി ഇൻ സെന്റ്. ലൂയിസ്, കോർണെൽ സർവ്വകലാശാല |
പുരസ്കാരങ്ങൾ | രസതന്ത്രത്തിനുള്ള വൂൾഫ് പ്രൈസ് (2008) Irving Langmuir Award (2009) Peter Debye Award (2013) Nobel Prize in Chemistry (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം, applied physics, biophysics |
സ്ഥാപനങ്ങൾ | സ്റ്റാൻഫോർഡ് സർവ്വകലാശാല |
ഡോക്ടർ ബിരുദ ഉപദേശകൻ | ആൽബെർട്ട് ജെ. സിയെവേഴ്സ് III |
രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ ഗവേഷകനാണ് വില്ല്യം.ഇ.മോണർ (ജ: ജൂൺ 24, 1953). ഒപ്റ്റിക്കൽ സൂക്ഷ്മദർശിനിയുടെ വികസനവുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഇദ്ദേഹത്തിന് ഗവേഷകരായ സ്റ്റെഫാൻ ഹെയ്ൽ, എറിക് ബെറ്റ്സിഗ് എന്നിവർക്കൊപ്പം 2014 ലെ രസതന്ത്രത്തിനുള്ള നൊബൽ പ്രഖ്യാപിക്കപ്പെട്ടു.[1][2] സാധാരണ സൂക്ഷ്മ ദർശനികളുടെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്ന ഫ്ലൂറസെൻസ് മൈക്രോസ്‌കോപ്പി വികസിപ്പിച്ചെടുത്തതിനാണ് പുരസ്‌ക്കാരം. വില്യം മോണറും എറിക് ബെറ്റ്സിഗും സ്വന്തം രീതിയിൽ സ്വതന്ത്രമായാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്.
ഗവേഷണ മേഖല
[തിരുത്തുക]1989-ൽ സാൻ ഹോസേയിലെ ഐ.ബി.എം റിസർച്ച് ലാബിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കേയാണ് തന്മാത്രകൾ ഒറ്റക്കൊറ്റക്ക് പ്രകാശകിരണങ്ങൾ ആഗിരണം ചെയ്യുന്നത് കാണാനാകുമെന്ന് മോണർ പ്രായോഗികതലത്തിൽ തെളിയിച്ചത് .[3]. ആയിടക്കു കണ്ടു പിടിക്കപ്പെട്ട ഗ്രീൻ ഫ്ലൂറസൻസ് പ്രോട്ടീൻ (GFP) മോണരുടെ ശ്രദ്ധയാകർഷിച്ചു. പിന്നീട് യൂണിവഴ്സിറ്റി ഓഫ് കാലിഫോർണിയ(സാൻഡിയാഗോ)യിലേക്കു മാറിയശേഷം ഒരു പ്രത്യേക ഇനം GFP ആവശ്യനുസാരം ഉത്തേജിപ്പിക്കുകയോ നിരുത്തേജിപ്പിക്കുകയോ ചെയ്യാമെന്ന് മോണർ കണ്ടെത്തി.[4].
ഫ്സൂറസൻസ് മൈക്രോസ്കാപ്പിയുടെ വിവിധ വശങ്ങളെക്കുറിച്ച് അദ്ദേഹം സമഗ്രമായ ഗവേഷണം നടത്തി [5].[6].[7],[8]
അവലംബം
[തിരുത്തുക]- ↑ "Eric Betzig, PhD". hhmi.org. Howard Hughes Medical Institute. Retrieved 2014-10-08.
- ↑ "Eric Betzig Wins 2014 Nobel Prize in Chemistry". HHMI News. hhmi.org. 2014-10-08. Retrieved 2014-10-08.
- ↑ Optical detection and spectroscopy of single molecules in a solid.Phys Rev Lett. 1989 May 22;62(21):2535-2538.Moerner WE, Kador L.
- ↑ On/off blinking and switching behaviour of single molecules of green fluorescent protein. Dickson RM, Cubitt AB, Tsien RY, Moerner WE.Nature. 1997 Jul 24;388(6640):355-8.
- ↑ Novel fluorophores for single-molecule imaging. Willets KA, Ostroverkhova O, He M, Twieg RJ, Moerner WE.J Am Chem Soc. 2003 Feb 5;125(5):1174-5.
- ↑ Single-molecule fluorescence spectroscopy and microscopy of biomolecular motors.Peterman EJ, Sosa H, Moerner WE.Annu Rev Phys Chem. 2004;55:79-96. Review.
- ↑ Nonlinear optical chromophores as nanoscale emitters for single-molecule spectroscopy.Willets KA, Nishimura SY, Schuck PJ, Twieg RJ, Moerner WE. Acc Chem Res. 2005 Jul;38(7):549-56. Review.
- ↑ New directions in single-molecule imaging and analysis W. E. Moerner
പുറംകണ്ണികൾ
[തിരുത്തുക]- Faculty Page at Stanford's Chemistry Department
- Moerner Laboratory Homepage
- W. E. Moerner | Stanford University Profiles
- NIH Biosketch for W. E. Moerner
- Google Scholar Profile for W. E. Moerner
- Microsoft Academic Search pagefor W. E. Moerner Archived 2014-05-23 at the Wayback Machine.
- Description of Moerner's work: Alumni Alumni Achievement Award from Washington University
- Pages using infobox scientist with unknown parameters
- Articles with faulty LCCN identifiers
- All articles with faulty authority control information
- Articles with Google Scholar identifiers
- Articles with ORCID identifiers
- Articles with Publons identifiers
- Articles with RID identifiers
- രസതന്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- ജീവിച്ചിരിക്കുന്നവർ
- അമേരിക്കൻ രസതന്ത്രജ്ഞർ
- 1953-ൽ ജനിച്ചവർ
- ജൂൺ 24-ന് ജനിച്ചവർ