ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ്
ജേക്കബ്സ് ഹെൻറിക്കസ് വാൻ ടി ഹോഫ്, ജൂനിയർ | |
|---|---|
| ജനനം | 30 ഓഗസ്റ്റ് 1852 റോട്ടർഡാം, നെതർലൻഡ്സ് |
| മരണം | 1 മാർച്ച് 1911 (58 വയസ്സ്) ബർളിനടുത്തുള്ള സ്റ്റെഗ്ലിറ്റ്സ്, ജർമൻ സാമ്രാജ്യം |
| അൽമ മേറ്റർ | Delft University of Technology University of Leiden University of Bonn University of Paris University of Utrecht |
| അറിയപ്പെടുന്നത് | Chemical kinetics, Stereochemistry |
| അവാർഡുകൾ | ഡേവി മെഡൽ (1893) രസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1901) |
| Scientific career | |
| Fields | ഭൗതിക രസതന്ത്രം Organic chemistry |
| Institutions | Veterinary College in Utrecht University of Amsterdam University of Berlin |
| Doctoral advisor | Eduard Mulder |
| ഗവേഷണ വിദ്യാർത്ഥികൾ | Ernst Cohen |
| മറ്റ് ശ്രദ്ധേയരായ വിദ്യാർത്ഥികൾ | Frederick G. Donnan |
രസതന്ത്രത്തിനുള്ള ആദ്യ നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ ആണ് ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് (Jacobus Henricus van 't Hoff, Jr.) (30 ഓഗസ്റ്റ് 1852 – 1 മാർച്ച് 1911). ഭൗതികരസതന്ത്രജ്ഞനും, ഓർഗാനിക് രസരസതന്ത്രജ്ഞനും ആയിരുന്ന വാൻ ഹോഫ് ഡച്ചുകാരൻ ആയിരുന്നു.[1]
ജീവിതരേഖ
[തിരുത്തുക]മാതാപിതാക്കളുടെ ഏഴ് മക്കളിൽ മൂന്നാമനായി വാൻ'ടി ഹോഫ് 1852 ഓഗസ്റ്റ് 30 ന് നെതർലാൻഡ്‌സിലെ റോട്ടർഡാമിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ജേക്കബ്സ് ഹെൻറിക്കസ് വാൻ'ടി ഹോഫ് സീനിയർ എന്ന ഒരു വൈദ്യനും അമ്മ അലിഡ കോൾഫ് വാൻ'ടി ഹോഫും ആയിരുന്നു.[2] ചെറുപ്പം മുതലേ ശാസ്ത്രത്തിലും പ്രകൃതിയിലും താൽപ്പര്യമുണ്ടായിരുന്ന അദ്ദേഹം,പതിവായി സസ്യശാസ്ത്ര സംബന്ധമായ വിനോദയാത്രകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സ്കൂൾ ജീവിതത്തിലെ ആദ്യകാലങ്ങളിൽ, കവിതയിലും തത്ത്വചിന്തയിലും അദ്ദേഹം ശക്തമായ താല്പര്യം പ്രകടിപ്പിച്ചു. ബൈറൺ പ്രഭുവിനെ തന്റെ ആരാധനാപാത്രമായി അദ്ദേഹം കണക്കാക്കി.
പിതാവിന്റെ താൽപര്യത്തിന് വിരുദ്ധമായി, വാൻ'ട്ട് ഹോഫ് രസതന്ത്രം പഠിക്കാൻ തീരുമാനിച്ചു. ആദ്യം, 1869 സെപ്റ്റംബറിൽ ഡെൽഫ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ ചേർന്ന അദ്ദേഹം 1871 വരെ അവിടെ പഠിക്കുകയും ജൂലൈ 8 ന് അവസാന പരീക്ഷ പാസായി കെമിക്കൽ ടെക്നോളജിസ്റ്റ് ബിരുദം നേടുകയു ചെയ്തു.[3][4][5] പഠനത്തിന് അനുവദിച്ചിരുന്ന സമയം മൂന്ന് വർഷമാണെങ്കിലും, അദ്ദേഹം തന്റെ എല്ലാ കോഴ്സുകളും രണ്ട് വർഷത്തിനുള്ളിൽ പാസായി.[6][7][8] തുടർന്ന് അദ്ദേഹം ലൈഡൻ സർവകലാശാലയിൽ രസതന്ത്രം പഠിക്കാൻ ചേർന്നു. പിന്നീട് അദ്ദേഹം ജർമ്മനിയിലെ ബോണിൽ ഓഗസ്റ്റ് കെകുലെയോടൊപ്പവും പാരീസിൽ അഡോൾഫ് വുർട്ട്സിനൊപ്പവും പഠിച്ചു. 1874-ൽ ഉട്രെക്റ്റ് സർവകലാശാലയിൽ നിന്ന് എഡ്വേർഡ് മൾഡറുടെ കീഴിൽ ഡോക്ടറേറ്റ് നേടി.[9]
1878-ൽ വാൻ'ട് ഹോഫ് ജോഹന്ന ഫ്രാൻസിന മീസിനെ വിവാഹം കഴിച്ചു. അവർക്ക് ജോഹന്ന ഫ്രാൻസിന (1880–1964), അലീഡ ജേക്കബ (1882–1971) എന്നീ രണ്ട് പെൺമക്കളും ജേക്കബ്സ് ഹെൻറിക്കസ് വാൻ'ട് ഹോഫ് മൂന്നാമൻ (1883–1943), ഗോവർട്ട് ജേക്കബ് (1889–1918) എന്നീ രണ്ട് ആൺമക്കളുമുണ്ടായിരുന്നു. 1911 മാർച്ച് 1-ന് ബെർലിനിനടുത്തുള്ള സ്റ്റെഗ്ലിറ്റ്സിൽ 58-ാം വയസ്സിൽ വാൻ'ട് ഹോഫ് ക്ഷയരോഗബാധിതനായി മരിച്ചു.
അവലംബം
[തിരുത്തുക]- ↑ http://www.nobelprize.org/nobel_prizes/chemistry/laureates/1901/index.html
- ↑ ജേക്കബ്സ് ഹെൻറിക്കസ് വാൻ ഹോഫ് on Nobelprize.org
- ↑ H.A.M., Snelders (1993). De geschiedenis van de scheikunde in Nederland. Deel 1: Van alchemie tot chemie en chemische industrie rond 1900. Delftse Universitaire Pers.
- ↑ Cordfunke, E. H. P. (2001). Een romantisch geleerde: Jacobus Henricus van 't Hoff (1852–1911). Vossiuspers UvA.
- ↑ Cohen, E. (1899). Jacobus Henricus van 't Hoff. Verlag von Wilhelm Engelmann.
- ↑ H.A.M., Snelders (1993). De geschiedenis van de scheikunde in Nederland. Deel 1: Van alchemie tot chemie en chemische industrie rond 1900. Delftse Universitaire Pers.
- ↑ Cordfunke, E. H. P. (2001). Een romantisch geleerde: Jacobus Henricus van 't Hoff (1852–1911). Vossiuspers UvA.
- ↑ Cohen, E. (1899). Jacobus Henricus van 't Hoff. Verlag von Wilhelm Engelmann.
- ↑ Entry in Digital Album Promotorum Archived 24 ജൂലൈ 2011 at the Wayback Machine of Utrecht University