ഹിരോഷി അമാനോ
ഹിരോഷി അമാനോ | |
---|---|
ജനനം | 11 സെപ്റ്റംബർ 1960 |
അറിയപ്പെടുന്നത് | Blue and white LEDs |
പുരസ്കാരങ്ങൾ | Nobel Prize in Physics (2014) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | Nagoya University |
ജാപ്പനീസ് ഭൗതികശാസ്ത്ര ഗവേഷകനാണ് ഹിരോഷി അമാനോ (ജനനം: സെപ്റ്റംബർ 11, 1960)[1]. കൂടുതൽ ഊർജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകൾ (എൽ ഇ ഡി) വികസിപ്പിച്ചതിനും ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ഹിരോഷി അമാനോ മറ്റു ജാപ്പനീസ് ഗവേഷകരായ ഇസാമു അകസാക്കി, ഷൂജി നകാമുറ എന്നിവരോടൊപ്പം 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനായി.[1].
ജീവിതരേഖ
[തിരുത്തുക]1960-ൽ ജപ്പാനിലെ ഹമാമറ്റ്‌സുവിൽ ജനിച്ച അമാനോ 1982-ൽ ബിരുദവിദ്യാർഥിയായി നഗോയാ സർവകലാശാലയിൽ എത്തി[1]. ഇസാമു അകസാകിയുമായുളള ഗവേഷണക്കൂട്ടായ്മ അവിടന്നാണ് ആരംഭിച്ചത്[1]. 1989-ൽ പിഎച്ച്.ഡി. നേടി അവിടെത്തന്നെ റിസർച്ച് അസിസ്റ്റൻറായി ഗവേഷണം തുടങ്ങി.1992-ൽ മെയ്ജോ യൂണിവഴ്സിറ്റിയിൽ അസിസ്റ്റൻറ് പ്രഫസറായി നിയമിതനായ അമാനോ 2002-ൽ പ്രഫസറായി. അതേ വർഷം തന്നെ നഗോയ സർവകലാശാലയുടെ ക്ഷണം സ്വീകരിച്ച് അങ്ങോട്ടു മാറി.[1] ഇപ്പോഴും തുടരുന്നു. അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ നിരവധിയാണ്.[2]
ഗവേഷണം
[തിരുത്തുക]ചുവപ്പ് , പച്ച നിറങ്ങളിൽ ഉള്ള എൽ ഇ ഡികൾ തൊള്ളായിരത്തി അറുപതുകളിൽ തന്നെ വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞെങ്കിലും നീല ഡയോഡുകൾ നിർമിച്ച് അവയെ സംയോജിപ്പിച്ച് വെള്ള ഡയോഡുകൾ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല [3] അകാസാകിയും അമാനോയും ചേർന്നു നഗോയ സർവകലാശാലയിലും നകാമുറ ജപ്പാനിലെ ടോക്കുഷിമയിലുള്ള നിഷിയ കെമിക്കൽസ് എന്ന കമ്പനിയിലും നടത്തിയ ദീർഘമായ ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് കൂടുതൽ കാര്യക്ഷമമായ വെള്ള വെളിച്ചം തൂവുന്ന എൽ.ഇ.ഡയോഡുകൾ നിർമിച്ചെടുത്തത്.[4]
പ്രാധാന്യം
[തിരുത്തുക]കുറഞ്ഞ വൈദ്യുത/ഊർജ ഉപഭോഗം വഴി കൂടുതൽ ലൂമിനസ് ഫ്ലക്സ് (നിർദിഷ്‌ടദിശയിൽ കിരണം വമിക്കുന്ന പ്രകാശത്തിന്റെ അളവ്) നൽകുന്ന തരം പ്രകാശ സ്രോതസ്സുകൾ ഇതുവഴി സാധ്യമാകും.ഒരു എൽ ഇ ഡി പ്രകാശ സ്രോതസ്സിന്റെ ഊർജ – കാര്യക്ഷമത പതിനാറു സാധാരണ ബൾബുകൾക്കും എഴുപതു ഫ്ലൂറസെന്റ് ബൾബുകൾക്കും തുല്യമാണെന്നാണ് കണക്കാക്കുന്നത്. ലോകത്തെ മുഴുവൻ ഊർജ ഉത്പാദനത്തിൻറെ നാലിലൊന്ന് പ്രകാശ സ്രോതസ്സുകൾക്കായി ഉപയോഗിക്കുന്നതിനാൽ ഭീമമായ ഊർജ ലാഭം ഇതു വഴിയുണ്ടാകും.[5][6]
പുരസ്കാരങ്ങൾ
[തിരുത്തുക]- 2014 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 ഹിറോഷി അമാനോ -നഗോയ യൂണിവഴ്സിറ്റി വെബ്സൈറ്റ്
- ↑ അകസാകി-അമാനോ ഗവേഷണ പ്രബന്ധങ്ങൾ
- ↑ വെളള ഡയോഡുകൾ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം accessdate=8 ഒക്ടോബർ 2014
- ↑ Energy Efficiency of White LEDs
- ↑ "Lifetime of white LEDs" (PDF). Archived from the original (PDF) on 2012-11-22. Retrieved 2014-10-16.