ഹെൻ‌റി ബെക്വറൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Antoine Henri Becquerel
ജനനം(1852-12-15)15 ഡിസംബർ 1852
മരണം25 ഓഗസ്റ്റ് 1908(1908-08-25) (പ്രായം 55)
ദേശീയതഫ്രാൻസ്
കലാലയംÉcole Polytechnique
École des Ponts et Chaussées
അറിയപ്പെടുന്നത്റേഡിയോ ആക്ടീവത
പുരസ്കാരങ്ങൾനോബൽ സമ്മാനം (1903)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഭൗതിക ശാസ്ത്രം, രസതന്ത്രം
സ്ഥാപനങ്ങൾConservatoire des Arts et Metiers
École Polytechnique
Muséum National d'Histoire Naturelle
ഡോക്ടറൽ വിദ്യാർത്ഥികൾമേരി ക്യൂരി
കുറിപ്പുകൾ
Note that he is the father of Jean Becquerel, the son of A. E. Becquerel, and the grandson of Antoine César Becquerel.

മേശയിൽ ഭദ്രമായി അടച്ചുവെച്ച ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റും യുറേനിയം ലവണവുമാണ് മനുഷ്യനെ ആണവ യുഗത്തിലേക്ക് നയിച്ച നിർണായക കണ്ടുപിടിത്തം. തുടർന്നു റേഡിയോ ആക്ടീവത എന്ന ഈ പ്രതിഭാസം കണ്ടുപിടിച്ച മഹാനായ ശാസ്ത്രജ്ഞനാണ് അന്ത്വാൻ ഹെൻറി ബെക്വൽ.

കുടുംബം[തിരുത്തുക]

1852 ഡിസംബർ 15-ന് പാരീസിൽ വിശ്രുത ശാസ്ത്രജ്ഞരുടെ കുടുംബത്തിലാണ് അന്ത്വാൻ ഹെൻറി ബെക്വറൽ ജനിച്ചത്. ഭൗതികശാസ്ത്ര പ്രൊഫസറായിരുന്ന അച്ഛൻ അലക്സാൻഡർ എഡ്മഡ് ബെക്വറൽ , സൗരവികിരണത്തെയും (Solar radiation) വസ്തുക്കളുടെ സ്വയം പ്രകാശ പ്രതിഭാസത്തെയും (Phosphorescence) പറ്റി ഗവേഷണം നടത്തിയയാളാണ്. ഹെൻറിയുടെ മുത്തച്ഛൻ അന്ത്വാൻ സെസർ അയിരിൽനിന്ന് ലോഹം വേർതിരിച്ചെടുക്കുന്നതിനുള്ള ഒരു ഇലക്ട്രോലൈറ്റിക് രീതിയുടെ (Electrolytic) ഉപജ്ഞാതാവാണ്.

വിദ്യാഭ്യാസം[തിരുത്തുക]

ലൈസീ ലൂയിസ് ലേ ഗ്രാന്റെ സ്കൂൾ, ഇലകോൾ പോളിടെൿനിക്, ബ്രിഡ്ജസ് ആൻഡ് ഹൈവേ സ്കൂൾ എന്നി സ്കൂളുകളിൽ നിന്നാണ് ഹൈൻറി ബെക്വറൽ വിദ്യഭ്യാസം നേടിയത്.

ഉദ്യോഗങ്ങൾ[തിരുത്തുക]

ഹൈൻറി ബെക്വറൽ പോളിടെൿനിക് അദ്ധ്യാപകനായും, സർക്കാരിന്റെ ബ്രിഡ്ജസ് ആൻഡ് ഹൈവേ വകുപ്പിൽ വർഷങ്ങളോറ്റം ജോലിനോക്കി. പിന്നീട് 1892-ൽ പാരീസ് മ്യുസ്യത്തിലെ നാച്ചുറൽ ഹിസ്റ്ററി വകുപ്പിൽ അപ്ലൈഡ് ഫിസിക്സ് പ്രൊഫസറായും 1895-ൽ ഇകോൾ പോളിടെൿനിക് ഭൗതിക ശാസ്ത്രമേധാവിയായും ചുമതലയേറ്റു.

കണ്ടുപിടിത്തങ്ങൾ[തിരുത്തുക]

ഭൂമിയുടെ കാന്തികമണ്ഡലത്തെയും ഇൻഫ്രാറെഡ് വികിരണത്തെപറ്റിയും അദ്ദേഹം ശ്രദ്ധേയമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മർമ്മ പ്രദാനമായ കണ്ടുപിടിത്തമാണ് റേഡിയോ ആക്ടീവത.

പുരസ്കാരങ്ങൾ[തിരുത്തുക]

ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം (1903) ക്യൂറി ദമ്പതികൽക്കൊപ്പമാണ് ബെക്വറൽ പങ്കിട്ടത്.

പുറത്തുനിന്നുള്ള വിവരങ്ങൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഹെൻ‌റി_ബെക്വറൽ&oldid=3622167" എന്ന താളിൽനിന്ന് ശേഖരിച്ചത്