ജായ്ക്ക് കിൽബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jack Kilby
പ്രമാണം:Jack Kilby.jpg
ജനനം(1923-11-08)നവംബർ 8, 1923
മരണംജൂൺ 20, 2005(2005-06-20) (പ്രായം 81)
ദേശീയതUnited States
കലാലയംUniversity of Illinois at Urbana–Champaign
University of Wisconsin–Milwaukee
പുരസ്കാരങ്ങൾNobel Prize in Physics (2000)
National Medal of Science (1969)
IEEE Medal of Honor (1986)
Charles Stark Draper Prize (1989)
Computer Pioneer Award (1993)
Kyoto Prize (1993)
Harold Pender Award (2000)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics, electrical engineering
സ്ഥാപനങ്ങൾTexas Instruments

1958-ൽ ടെക്സാസ് ഇൻസ്ട്രുമെന്റ്സിൽ ജോലി ചെയ്തിരുന്ന അവസരത്തിൽ ഇന്റഗ്രേറ്റഡ് സർക്യൂട്ട് കണ്ടുപിടിച്ചതിന്‌ രണ്ടായിരാമാണ്ടിലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ ‍സമ്മാനം‌ നേടിയ വ്യക്തിയാണ്‌ ജായ്ക്ക് സെയ്ന്റ് ക്ലെയർ കിൽബി (നവംബർ 8, 1923ജൂൺ 20, 2005). ഇദ്ദേഹം കൈയിൽവച്ചുപയോഗിക്കുന്ന കാർക്കുലേറ്ററിന്റെയും തെർമൽ പ്രിന്ററിന്റെയും ഉപജ്ഞാതാവുകൂടിയാണ്‌.

ജീവചരിത്രം[തിരുത്തുക]

കിൽബിയുടെ ജീവിതം ആരംഭിച്ചത് മിസൂറിയിലെ ജഫേഴ്സൺ നഗരത്തിലായിരുന്നു. തന്റെ ബാല്യകാലം ഏറെയും കൻസാസിലെ ഗ്രെയ്റ്റ് ബെൻഡിൽ ചിലവഴിച്ച അദ്ദേഹം ഗ്രേറ്റ് ബെൻഡ് സ്കൂളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. ഇന്ന്, ഈ പട്ടണത്തിലേക്കുള്ള റോഡുകളുടെ തുടക്കത്തിൽ അദ്ദേഹം അവിടെ സമയം ചിലവഴിച്ച കാര്യം ആദരവോടെ അനുസ്മരിക്കുന്ന ഫലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

കിൽബി അദ്ദേഹത്തിന്റെ ആദ്യത്തെ കോളേജ് ബിരുദം അർബാനാ-ഷാമ്പെയിനിലുള്ള ഇല്ലിനോയി സർ‌വ്വകലാശാലയിൽനിന്നും ശാസ്ത്രത്തിൽ നേടി. തുടർന്ന് 1947-ൽ അദ്ദേഹത്തിന്‌ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും സമ്പാദിച്ചു. 1950-ൽ മിൽ‌വൗക്കീയിലെ സെന്റ്‌റാലാബിൽ പ്രവർത്തിക്കുന്നതിനോടൊപ്പംതന്നെ അദ്ദേഹം മിൽ‌വൗക്കിയിലെ വിസ്കോൺസിൽ സർ‌വ്വകലാശാലയിൽനിന്നു ഇലക്ട്രിക്കൽ എഞ്ജിനീയറിങ്ങിൽ ബിരുദാനന്തരബിരുദവും നേടി.

1958-ലെ വേനൽക്കാലത്ത് ടെക്സാസ് ഇൻസ്ട്രുമെന്റ്സിലെ പുതിയ ജോലിക്കാരനായ എഞ്ജിനീയറായിരുന്നതിനാൽ കിൽബിക്ക് വേനൽക്കാലഅവധി എടുക്കാൻ അവകാശമുണ്ടായിരുന്നില്ല. അദ്ദേഹം പ്രസ്തുത വേനൽക്കാലം, സർക്യൂട്ട് രൂപകൽ‌പ്പനയിൽ സാധാരണയായി "tyranny of numbers"(സംഖ്യകളുടെ നിഷ്ഠൂരത) എന്നറിയപ്പെട്ടിരുന്ന പ്രശ്നത്തിന്റെ ഗവേഷണത്തിൽ മുഴുകയും, ഒടുവിൽ സർക്യൂട്ട് ഘടകങ്ങൾ ഒറ്റ അർദ്ധചാലക വസ്തുവിൽ ഉണ്ടാക്കിയെടുക്കുകയാണ്‌ ഈ പ്രശ്നത്തിനു പരിഹാരമെന്നും കണ്ടത്തി. സെപ്റ്റംബർ 12-ന്‌ അദ്ദേഹം തന്റെ കണ്ടുപിടിത്തം ടെക്സാസ് ഇൻസ്ട്രുമെന്റ്സിന്റെ മാനേജ്മെന്റിനു മുമ്പിൽ അവതരിപ്പിച്ചു: ജർമേനിയംകൊണ്ടുള്ള ഒരു കഷണത്തിൽ ഓസിലോസ്കോപ്പ് ഘടിപ്പിച്ചു; പിന്നീട് , ഒരു സ്വിച്ച് അമർത്തിയപ്പോൾ ഇടമുറിയാത്ത സൈൻ‌വേവ് പ്രസ്തുത ഓസിലോസ്കോപ്പിൽ വ്യക്തമായി തെളിയുകയും അങ്ങനെ ഇന്റഗ്രേറ്റഡ് സർക്യൂട്ട് പ്രവർത്തനക്ഷമമാണെന്നും താൽ പ്രശ്നത്തിനുള്ള പരിഹാരം കണ്ടുപിടിച്ചെന്നും അദ്ദേഹം തെളിയിച്ചു. "Solid Circuit made of Germanium", ആദ്യത്തെ ഇന്റഗ്രേറ്റഡ് സർക്യൂട്ടിനുള്ള പേറ്റന്റ് 1959 ഫെബ്രുവരി 6-ന്‌ അങ്ങനെ സമർപ്പിക്കപ്പെട്ടു. ഇന്റഗ്രേറ്റഡ് സർക്യൂട്ട് കണ്ടുപിടിച്ച വ്യക്തി എന്ന നിലയിൽ മാത്രമല്ല, കൈയിൽവച്ചുപയോഗിക്കുന്ന കാർക്കുലേറ്ററിന്റെയും ഡേറ്റാ ടെർമിനലുകളിൽ സാധാരണയായി ഉപയോഗിക്കുന്ന തെർമൽ പ്രിന്ററിന്റെയും ഉപജ്ഞാതാവ് എന്ന നിലയിലും കിൽബി ശ്രദ്ധേയനാണ്‌. അദ്ദേഹം ആകെ ഏതാണ്ട് 60-ഓളം പേറ്റന്റുകൾക്ക് ഉടമയാണ്‌.

1978-നും 1985-നും ഇടയ്ക്ക് അദ്ദേഹം ടെക്സാസ് എ&എം സർ‌വ്വകലാശാലയിലെ ഡിസ്റ്റിങ്യൂഷ്ഡ് പ്രഫസർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1983-ൽ കിൽബി ടെക്സാസ് ഇൻസ്ട്രുമെന്റ്സിൽനിന്നും വിരമിച്ചു.

2005, ജൂൺ 20-ന്‌ 81-ആം വയസ്സിൽ കാൻസർ ബാധിതനായി അദ്ദേഹം അന്തരിച്ചു.

ബഹുമതികളും പുരസ്കാരങ്ങളും[തിരുത്തുക]

അനുസ്മരണം[തിരുത്തുക]

ജായ്ക്ക് കിൽബിയുടെ അനുസ്മരണാർത്ഥം ഇന്ത്യയിൽ ടെക്സാസ് ഇൻസ്ട്രുമെന്റ്സ് കിൽബി അനുസ്മരണ ദേശീയ ശാസ്ത്രസാങ്കേതിക ക്വിസ് മത്സരം 2003 മുതൽ വർഷംതോറും സംഘടിപ്പിക്കാറുണ്ട്.[1][2] പ്രസ്തുത ക്വിസ് മത്സരം വർഷംതോറും വളരെ ദേശീയ ശ്രദ്ധ ആകർഷിച്ചുകൊണ്ടും പോരുന്നു.[3][4]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ABOUT TEXAS INSTRUMENTS JACK KILBY SCIENCE AND TECHNOLOGY QUIZ". Archived from the original on 2007-10-28. Retrieved 2007-11-17.
  2. Jack Kilby Quiz - ഇംഗ്ലീഷ് വിക്കിപീഡിയയിൽനിന്ന്
  3. City students win Jack Kilby quiz Archived 2007-12-01 at the Wayback Machine. - 2007, നവംബർ 15-ന് ഹിന്ദുവിൽ വന്ന ലേഖനം
  4. A quizzing tryst with TI - 2006 ഒക്ടോബർ 19-ന്‌ ഹിന്ദുവിൽ വന്ന ലേഖനം


"https://ml.wikipedia.org/w/index.php?title=ജായ്ക്ക്_കിൽബി&oldid=3969257" എന്ന താളിൽനിന്ന് ശേഖരിച്ചത്