എഡ്വാർഡ് വിക്ടർ ആപ്പിൾടൺ
Edward Appleton എഡ്വാർഡ് വിക്ടർ ആപ്പിൾടൺ | |
---|---|
ജനനം | Edward Victor Appleton 6 സെപ്റ്റംബർ 1892 |
മരണം | 21 ഏപ്രിൽ 1965 | (പ്രായം 72)
ദേശീയത | English |
കലാലയം | Cambridge University |
അറിയപ്പെടുന്നത് | Ionospheric Physics Appleton layer |
പുരസ്കാരങ്ങൾ | Nobel Prize in Physics (1947) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Cambridge University King's College London Edinburgh University |
അക്കാദമിക് ഉപദേശകർ | J. J. Thomson Ernest Rutherford |
ശ്രദ്ധേയരായ വിദ്യാർത്ഥികൾ | J. A. Ratcliffe Charles Oatley |
പ്രമുഖനായ യുണൈറ്റഡ് കിങ്ഡം ഭൗതിക ശാസ്ത്രഞ്ജനാണ് എഡ്വാർഡ് വിക്ടർ ആപ്പിൾടൺ (6 സെപ്റ്റംബർ ജനുവരി 1892 – 21 ഏപ്രിൽ 1965)[1].
ജീവിതരേഖ
[തിരുത്തുക]1892 സെപ്തംബർ 6-ന് ഇംഗ്ളണ്ടിലെ ബ്രാഡ്ഫോർഡിൽ ജനിച്ചു. പശ്ചിമ യോർക്ക്ഷെയറിലെ ഹാൻസൺ ഗ്രാമർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹം പിന്നീട് നാച്ചുറൽ സയൻസിൽ ഫസ്റ്റ്ക്ളാസ്സോടെ ബിരുദം കരസ്ഥമാക്കി. ഒന്നാം ലോകയുദ്ധകാലത്ത് പട്ടാളത്തിൽ ചേരുകയും 1920-കളിൽ കാവൻഡിഷ് ലബോറട്ടറിയിൽ ഭൌതികശാസ്ത്ര പരീക്ഷണങ്ങളുടെ ഡെമോൺസ്ട്രേറ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ലണ്ടനിലെ കിങ്സ് കോളജിൽ ഭൌതികശാസ്ത്രത്തിലും കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രകൃതിശാസ്ത്രത്തിലും പ്രൊഫസറായിരുന്നു. 1939-49 കാലയളവിൽ ശാസ്ത്രീയ വ്യാവസായിക ഗവേഷണ വിഭാഗത്തിന്റെ സെക്രട്ടറിയായി നിയമിതനായി. അയണോസ്ഫിയറിനെക്കുറിച്ചുളള പഠന ഗവേഷണങ്ങളെ മാനിച്ച് 1947-ൽ ഭൌതികശാസ്ത്രത്തിൽ ഇദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. ഇദ്ദേഹം നടത്തിയ അയണമണ്ഡലത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ഗവേഷണങ്ങൾ റഡാറുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾക്ക് തുടക്കം കുറിക്കുന്നതിന് ഇദ്ദേഹത്തെ സഹായിച്ചു. 1949-65 വരെ ഇദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രിൻസിപ്പലും വൈസ്ചാൻസലറുമായി സേവനമനുഷ്ഠിച്ചു. 1965 ഏപ്രിൽ 21-ന് ഇദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആപ്പിൾടൺ,_എഡ്വാർഡ്_വിക്ടർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |