ഉള്ളടക്കത്തിലേക്ക് പോവുക

ഡേവിഡ് വൈൻലൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിഡ് വൈൻലൻഡ്
ഡേവിഡ് വൈൻലൻഡ്2008 ൽ
ജനനം
ഡേവിഡ് വൈൻലൻഡ്

(1944-02-24) ഫെബ്രുവരി 24, 1944  (81 വയസ്സ്)
ദേശീയതയുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഐക്യനാടുകൾ
കലാലയംUniversity of California, Berkeley
Harvard University
അവാർഡുകൾNobel Prize in Physics (2012)
National Medal of Science (2007)
Schawlow Prize (2001)
Scientific career
Fieldsഭൗതികശാസ്ത്രം
InstitutionsNational Institute of Standards and Technology
University of Colorado, Boulder
University of Washington
Doctoral advisorNorman Foster Ramsey, Jr.

അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്‌നോളജിയിലെ (NIST)ക്വാണ്ടം ഒപ്റ്റിക്സ് ഗവേഷകസംഘത്തലവൻ. ഇദ്ദേഹം ഫ്രഞ്ച് ഗവേഷകനായ സെർജി ഹരോഷേയോടൊപ്പം 2012 ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടു. ഇവരുടെ ഗവേഷണങ്ങളുടെ തുടര്ഫലമായി സൂക്ഷ്മ കണങ്ങളുടെ ഗുണധർമങ്ങൾ പഠിക്കുന്ന ക്വാണ്ടം ഭൗതികത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരികയുണ്ടായി.ക്വാണ്ടം പ്രകാശശാസ്ത്ര മേഖലയിൽ കൈവന്ന മുന്നേറ്റം, വാർത്താവിനിമയത്തിന്റെയും കമ്പ്യൂട്ടിങ്ങിന്റെയും അത്യന്താധുനിക യുഗത്തിന് ഗതിവേഗം പകരുമെന്നാണ് നൊബേൽ സമിതിയുടെ നിരീക്ഷണം.

സംഭാവനകൾ

[തിരുത്തുക]

കൊളറാഡോയിലെ തൻറെ പരീക്ഷണശാലയിൽ വൈദ്യുത ചാർജ് ചെയ്ത കണങ്ങളെയും അയോണുകളെയും വലയിലാക്കിയ (trapping) ശേഷം, അവയെ പ്രകാശകണങ്ങളായ ഫോട്ടോണുകൾകൊണ്ട് നിരീക്ഷണ വിധേയമാക്കുന്ന സംവിധാനം വൈൻലൻഡും സഹപ്രവർത്തകരും ആവിഷ്‌കരിച്ചു. അത്യന്തം താഴ്ന്ന താപനിലകളിലും വായുരഹിതാവസ്ഥയിലും കണങ്ങളെ നില നിർത്തുന്നത് കൊണ്ട് വികിരണങ്ങളിൽ നിന്നും താപവ്യതിയാനങ്ങളിൽ നിന്നും അവ മുക്തരായിരിക്കും. ലേസർ ബീമുകൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഇവയുടെ പ്രയോഗത്തിൽ വിദഗ്ദ്ധനാണ് ഡേവിഡ്‌. ഈ അവസ്ഥയിൽ അയോണുകൾ അവയുടെ ഏറ്റവും താഴ്ന്ന ഊര്ജാവസ്ഥയിൽ ആയിരിക്കുകയും തൽഫലമായി അവയുടെ ക്വാണ്ടം അവസ്ഥാവിശേഷങ്ങൾ കൃത്യമായ്‌ നിരീക്ഷിച്ചു ബോധ്യപ്പെടുവാനും സാധിക്കും.

വൈൻലാൻഡും കൂട്ടരും ഈ രീതിയിൽ ആവിഷ്കരിച്ച മറ്റൊരു സംഗതിയാണ് ക്വാണ്ടം ഒപ്റ്റിക്കൽ ക്ലോക്കുകൾ. ക്വാണ്ടം കണങ്ങൾ ഉപയോഗിച്ച് നിലവിലെ ഏറ്റവും ക്ലിപ്തമായ സീസിയം-അറ്റോമിക ക്ലോക്കുകളെക്കാൾ നൂറു മടങ്ങ്‌ കൃത്യതയാർന്ന സമയം കണ്ടെത്താൻ കഴിയുന്നവയാണിവ.സീസിയം ക്ലോക്കുകൾ മൈക്രോവേവ്‌ റേഞ്ചിൽ പ്രവർത്തിക്കുമ്പോൾ ക്വാണ്ടം അയോൺ ക്ലോക്കുകൾ ദൃശ്യ പരിധിയിൽ ഉള്ള പ്രകാശമാണ് സൂക്ഷ്മതയ്ക്കായി ഉപയോഗിക്കുക. അതിനാൽ തന്നെ അവ ഒപ്ടിക്കൽ ക്ലോക്കുകൾ എന്നാണു അറിയപ്പെടുന്നത്.ഇത്രയും സൂക്ഷ്മതയാർന്ന സമയം അളക്കാൻ കഴിയുന്നതിലൂടെ സ്പേസ് – ടൈം അളവു കോലിൽ ഉള്ള ഏറ്റവും ചെറിയ വ്യതിയാനങ്ങൾ പോലും കൃത്യമായി മനസ്സിലാക്കാൻ കഴിയും.

ഊർജ്ജം – ദ്രവ്യം (Matter & Energy) തുടങ്ങിയവയുടെ മൗലിക കണങ്ങളുടേതും അതുമായി ബന്ധപ്പെട്ട അടിസ്ഥാന ക്വാണ്ടം സാഹചര്യങ്ങളെയും പരീക്ഷണ വിധേയമായി നിരീക്ഷിക്കുന്നത് ഏതാണ്ട് പൂർണമായി അസാധ്യം തന്നെ എന്നു കരുതിയിരുന്നതാണ്. ഇത്തരം കണങ്ങൾ നിരീക്ഷണവേളയിൽ ബാഹ്യലോകവുമായി സമ്പർക്കത്തിലാകുന്നതോടെ അവയുടെ സ്വഭാവവിശേഷങ്ങൾക്ക് മാറ്റം വരും. എന്നാൽ ഇത്തരം കണങ്ങളെ അവയുടെ തനത് അവസ്ഥയിൽ നിലനിർത്തിക്കൊണ്ടു തന്നെ നിരീക്ഷിക്കുകയും അവയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയെടുക്കുവാൻ സാധ്യമാണെന്നും ഹരോഷെ തൻറെ പരീക്ഷണങ്ങൾ വഴി തെളിയിച്ചു. ഈ തരത്തിൽ നേരിട്ടു നിരീക്ഷിച്ചു ബോധ്യപ്പെടാൻ സാധിക്കില്ലെന്നു കരുതിയിരുന്ന ക്വാണ്ടം അവസ്ഥകളെ പരീക്ഷണശാലയിൽ സൃഷ്ടിക്കാനും അവയെ പഠനങ്ങൾക്ക് വിധേയമാക്കി പല പ്രതിഭാസങ്ങളെയും സംബന്ധിച്ചുള്ള അതിശയിപ്പിക്കുന്ന അറിവുകളിലേക്കുള്ള വഴികൾ തുറക്കുവാനും കഴിയും.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

നോബൽ സമ്മാനം വെബ്സൈറ്റ്

"https://ml.wikipedia.org/w/index.php?title=ഡേവിഡ്_വൈൻലൻഡ്&oldid=2785253" എന്ന താളിൽനിന്ന് ശേഖരിച്ചത്