ഉള്ളടക്കത്തിലേക്ക് പോവുക

പീറ്റർ ഹിഗ്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പീറ്റർ ഹിഗ്‌സ്
പീറ്റർ ഹിഗ്‌സ്, ഏപ്രിൽ 2009
ജനനം (1929-05-29) 29 മേയ് 1929  (95 വയസ്സ്)
ദേശീയതBritish
കലാലയംKing's College London
അറിയപ്പെടുന്നത്Broken symmetry in electroweak theory
അവാർഡുകൾWolf Prize in Physics (2004)
Sakurai Prize (2010)
Dirac Medal (1997)
Scientific career
FieldsPhysics
InstitutionsUniversity of Edinburgh
Imperial College London
University College London
Doctoral advisorCharles Coulson
ഗവേഷണ വിദ്യാർത്ഥികൾChristopher Bishop
Lewis Ryder
David Wallace

പ്രമുഖനായ ബ്രിട്ടീഷ് സൈദ്ധാന്തിക ഭൗതിക ശാസ്ത്രഞ്ജനാണ് പീറ്റർ ഹിഗ്‌സ് .(ജനനം : 29 മേയ് 1929). ഹിഗ്സ് ബോസോൺ സംവിധാനം ആവിഷ്കരിച്ചതിനു 2013-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഫ്രാങ്കോയ്സ് ഇംഗ്ലർട്ടുമായി ഇദ്ദേഹം പങ്കിട്ടു[1].

ജീവിതരേഖ

[തിരുത്തുക]

പീറ്റർഹിഗ്‌സ് ഇപ്പോൾ സ്‌കോട്ട്‌ലൻഡിന്റെ തലസ്ഥാനമായ എഡിൻബറോയിൽ വിശ്രമ ജീവിതത്തിലാണ്. ഹിഗ്‌സ് ബോസോൺ കണത്തെ ദൈവകണമെന്ന് വിളിക്കുന്നത് നിരീശ്വരവാദിയായ അദ്ദേഹത്തിന് ഇഷ്ടമല്ല.[2]

ഹിഗ്സ് ബോസോൺ

[തിരുത്തുക]

1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്ത, ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ചത്. സംഘത്തിലുണ്ടായിരുന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ പീറ്റർ ഹിഗ്സിന്റെ പേരിലെ "ഹിഗ്സും", ആൽബർട്ട് ഐൻസ്റ്റീന്റെ സഹപ്രവർത്തകനായിരുന്ന ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ് ബോസിന്റെ പേരിൽനിന്നും "ബോസും" ചേർത്താണ് ആദികണത്തിന് "ഹിഗ്സ് ബോസോൺ" എന്ന് പേരിട്ടത്.[3] "
സേണിൽ 'ദൈവകണ'ത്തിന്റ പ്രാഥമികരൂപം കണ്ടെത്തിയപ്രഖ്യാപനം നടക്കുമ്പോൾ ഹിഗ്‌സ് ബോസോണിന് ആ പേരു ലഭിക്കാൻ കാരണക്കാരിലൊരാളായ പീറ്റർ ഹിഗ്‌സും സദസ്സിലുണ്ടായിരുന്നു. മൗലികകണം കണ്ടെത്തിയെന്ന പ്രഖ്യാപനത്തെ കണ്ണീരോടെയാണ് അദ്ദേഹം വരവേറ്റത്. 'അസാധാരണമായ നേട്ടംതന്നെയാണിത്. എന്റെ ജീവിതകാലത്തിനുള്ളിൽത്തന്നെ അത് കണ്ടെത്താൻ കഴിഞ്ഞു.[4]

രാഷ്ട്രീയ നിലപാടുകൾ

[തിരുത്തുക]

2004 ൽ ഭൗതിക ശാസ്ത്രത്തിനുള്ള വുൾഫ് പ്രൈസ് നിരസിച്ചു. ഇസ്രയേലിന്റെ പലസ്തീൻ നിലപാടുകളോട് പ്രതിഷേധിച്ചും ചടങ്ങിൽ അന്നത്തെ ഇസ്രയേൽ പ്രസിഡന്റ് മൊഷെ കാറ്റ്സാവിന്റെ സാന്നിദ്ധ്യത്തിലും പ്രതിഷേധിച്ചാണ് ജെറുസലേമിൽ നടന്ന ചടങ്ങ് ഹിഗ്ഗ്സ് ബഹിഷ്കരിച്ചത്.
യുക്തിവാദിയായ ഹിഗ്ഗ്സ്, ഹിഗ്സ് ബോസോൺ കണികയെ ദൈവകണികയെന്നു വിളിക്കുന്നതിലെ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.[5]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • നോബൽ സമ്മാനം (2013) [1]
  • എഡിൻബർഗ്ഗ് അവാർഡ് (2011)
  • വുൾഫ് പ്രൈസ് (2004) നിരസിച്ചു

അവലംബം

[തിരുത്തുക]
  1. 1.0 1.1 http://www.nobelprize.org/nobel_prizes/physics/laureates/2013/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-04. Retrieved 2012-07-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-07-05.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-05. Retrieved 2012-07-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-10. Retrieved 2012-07-05.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പീറ്റർ_ഹിഗ്‌സ്&oldid=4439897" എന്ന താളിൽനിന്ന് ശേഖരിച്ചത്