സ്വാന്തെ അറീനിയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Svante Arrhenius
ജനനം(1859-02-19)19 ഫെബ്രുവരി 1859
Wik Castle, സ്വീഡൻ
മരണം2 ഒക്ടോബർ 1927(1927-10-02) (പ്രായം 68)
Stockholm, Sweden
ദേശീയതSwedish
മേഖലകൾഭൌതികശാസ്ത്രം, രസതന്ത്രം
സ്ഥാപനങ്ങൾRoyal Institute of Technology
ബിരുദംUppsala University
Stockholm University
ഡോക്ടറേറ്റിനുള്ള ഉപദേശകൻPer Teodor Cleve, Erik Edlund
ഗവേഷണവിദ്യാർത്ഥികൾOskar Benjamin Klein
അറിയപ്പെടുന്നത്Arrhenius equation
Theory of ionic dissociation
Acid-base theory
പ്രധാന പുരസ്കാരങ്ങൾDavy Medal (1902)
Nobel Prize for Chemistry (1903)
Willard Gibbs Award (1911)
Franklin Medal (1920)

സ്വീഡിഷ് ശാസ്ത്രജ്ഞൻ ആയിരുന്നു സ്വാൻറെ ആഗസ്റ്റ്‌ അരീനിയസ് (19 ഫെബ്രുവരി 1859 – 2 ഒക്ടോബർ 1927). ആദ്യകാലത്ത് ഊർജ്ജതന്ത്രജ്ഞൻ ആയി അറിയപ്പെട്ടിരുന്ന ഇദ്ദേഹം പിന്നീട് രസതന്ത്ര ശാസ്‌ത്രജ്ഞൻ ആയി അറിയപ്പെട്ടു. 1859 ഫെബ്രുവരി 19-ന് സ്വീഡനിലെ ഉപ്സലയിൽ ജനിച്ചു. ഉപ്സല സർവകലാശാലയിലും സ്റ്റോക്ക്ഹോം സർവകലാശാലയിലുമായി പഠനം പൂർത്തിയാക്കിയ അറീനിയസ് രസതന്ത്രത്തിലാണ് തന്റെ ഗവേഷണം പ്രധാനമായും കേന്ദ്രീകരിച്ചത്

'വിദ്യുദപഘടനം' (electrolysis) എന്നതായിരുന്നു അരീനിയസ്സിന്റെ പ്രത്യേക ഗവേഷണമേഖല. ഈ പ്രതിഭാസത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു സിദ്ധാന്തം തന്നെ ഉണ്ട്. 'അരീനിയസ് തിയറി ഒഫ് ഇലക്ട്രോലിറ്റിക് ഡിസോസ്യേഷൻ (Arrhenius theory of eletrolytic dissociation) എന്നാണ് അത് ശാസ്ത്രലോകത്ത് അറിയപ്പെടുന്നത്. വിദ്യുദപഘടനം അഥവാ വിദ്യുദ്വിയോജനം രാസപ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല എന്നും അനേകം ആന്തരികപ്രതിഭാസങ്ങളിലും അത് ദൃശ്യമാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

ഭൗതികരസതന്ത്രത്തിന്റെ സ്ഥാപകരിൽ ഒരാളായി അരീനിയസ് അറിയപ്പെടുന്നു. 1903-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ഇദ്ദേഹത്തിനു ലഭിച്ചു. 1905 മുതൽ മരണം വരെ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയരക്ടർ ആയിരുന്നു അരീനിയസ് [1] . അരീനിയസ് സമവാക്യം,അമ്ലത്തെകുറിച്ചുള്ള അരീനിയസ് നിർവചനം , സ്ടോക്ക്ഹോം സർവ്വകലാശാലയിലെ അരീനിയസ് ലാബ് , അരീനിയസ് ചന്ദ്ര ഗർത്തം തുടങ്ങിയവ അരീനിയസ്സിന്റെ പേരിൽ അറിയപ്പെടുന്നു.

ഗവേഷണങ്ങൾ[തിരുത്തുക]

ഇദ്ദേഹം ഭൂമിയിൽ ജീവന്റെ ഉദ്ഭവത്തെ സംബന്ധിക്കുന്ന പാൻസ്പെർമിയ സിദ്ധാന്തം ഇന്നത്തെ രീതിയിൽ ആവിഷ്കരിച്ചു.1908-ലാണ് അറീനിയസ് പാൻസ്പെർമിയ സിദ്ധാന്തം അവതരിപ്പിക്കുന്നത്. ജീവനുദ്ഭവിച്ചത് ഭൂമിയിലല്ലെന്നു നിഷ്കർഷിച്ച ഇദ്ദേഹം പ്രപഞ്ചത്തിൽ മറ്റെവിടെയോ ആയിരിക്കും അതുസംഭവിച്ചതെന്നു പരികല്പന ചെയ്തു. അവിടെ നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി. നക്ഷത്രങ്ങളിൽ നിന്നുളള പ്രകാശകിരണം മുഖേനയോ അല്ലെങ്കിൽ ധൂമകേതുക്കൾ മുഖേനയോ ഒരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളിൽ നിന്നോ മറ്റോ മറ്റൊരു നക്ഷത്രയൂഥത്തിലെ ഗ്രഹങ്ങളിലേക്ക് സൂക്ഷ്മ ജീവജാലങ്ങളെ എത്തിക്കാനാവുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.


1927 ഒക്ടോബർ 7-ന് അറീനിയസ് സ്റ്റോക്ക്ഹോമിൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അറീനിയസ്_ഔഗുസ്തസ്_സ്വാന്തെ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. "Arrhenius, Svante August" in Chambers's Encyclopædia. London: George Newnes, 1961, Vol. 1, p. 635.
"https://ml.wikipedia.org/w/index.php?title=സ്വാന്തെ_അറീനിയസ്&oldid=2262499" എന്ന താളിൽനിന്ന് ശേഖരിച്ചത്