ഡോറതി ഹോഡ്ജ്കിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡൊറോത്തി ഹോഡ്ജ്കിൻ
ജനനം Dorothy Mary Crowfoot
1910 മേയ് 12(1910-05-12)
Cairo, Egypt
മരണം 1994 ജൂലൈ 29(1994-07-29) (പ്രായം 84)
Ilmington, Warwickshire, England
താമസം U.K.
ദേശീയത British
മേഖലകൾ Biochemistry
സ്ഥാപനങ്ങൾ University of Oxford
ബിരുദം Somerville College, Oxford
University of Cambridge
ഡോക്ടറേറ്റിനുള്ള ഉപദേശകൻ J. D. Bernal
ഗവേഷണവിദ്യാർത്ഥികൾ Judith Howard
Tom Blundell[1]
Other notable students Margaret Thatcher
അറിയപ്പെടുന്നത് Development of Protein crystallography
Determining the structure of Insulin
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Chemistry (1964)
Copley Medal (1976)
Lomonosov Gold Medal (1982)

രസതന്ത്രത്തിനുളള 1964-ലെ നോബൽ പുരസ്കാരം നേടിയ ശാസ്ത്രജ്ഞയാണ് ഡൊറോത്തി ക്രോഫൂട് ഹോഡ്ജ്കിൻ ( 12 മേയ് 1910-29 ജൂലൈ 1994). എക്സ് റേ ഡിഫ്രാക്ഷൻ ഉപയോഗിച്ച് അതിപ്രധാനങ്ങളായ ജൈവരസായനങ്ങളുടെ ഘടന നിർണ്ണയിച്ചതിനാണ് പുരസ്കാരം ലഭിച്ചത്.

ജീവിതരേഖ[തിരുത്തുക]

കെയ്റോയിൽ ജോൺ വിന്റർ ക്രൗഫൂട്ട് എന്ന പുരാവസ്തു ഗവേഷകന്റെയും, പുരാവസ്തു ഗവേഷകയും പ്രാചീന ഈജിപ്തിലെ വസ്ത്രനിർമ്മാണ ഗവേഷകയുമായിരുന്ന ഗ്രേസ് മേരി ക്രൗഫൂട്ടിന്റെയും മകളായാണ് ഡൊറോത്തി ജനിച്ചത്. ബാല്യം മുതലേ രസതന്ത്രത്തിൽ താത്പര്യമുണ്ടായിരുന്ന ഡോറതിയെ മാതാപിതക്കളും അധ്യാപകരും പ്രോത്സാഹിപ്പിച്ചു. പ്രാഥമിക വിദ്യാഭ്യാസം ബോക്ലെസിലെ സർ ജോൺ ലാമാൻ സ്കൂളിലായിരുന്നു.[2] കോളേജ് വിദ്യാഭ്യാസവും തുടന്നുളള ഗവേഷണ പഠനവും ഓക്സ്ഫോഡിലും സോമർവില്ലിലും കേംബ്രിഡ്ജിലുമായിരുന്നു.

1937 ൽ ഓക്സ്‍ഫോർഡിലെ അദ്ധ്യാപകനും ആഫ്രിക്കാകാര്യ വിദഗ്ദ്ധനുമായ തോമസ് ലയണൽ ഹോഡ്ജ്കിന്നിനെ ഡൊറോത്തി വിവാഹം കഴിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമാണ് ഈ ദമ്പതിമാർ പുലർത്തിയിരുന്നത്.

പെനിസിലിന്റേയും വൈറ്റമിൻ ബി-12ന്റേയും ,ഇൻസുലിന്റേയും തന്മാത്രാ ഘടന നിരൂപിച്ചെടുക്കുന്നതിൽ ഡോറതി ഹോഡ്ജ്കിൻ പ്രധാന പങ്കു വഹിച്ചു. പ്രോട്ടീൻ ക്രിസ്റ്റലോഗ്രഫിയുടെ വികാസത്തിൽ വഹിച്ച പങ്കിനെ മുൻനിറുത്തിയാണ് 1964 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനാർഹയായത്. എക്സ്-റേ ക്രിസ്റ്റലോഗ്രഫി എന്ന സങ്കേതമുപയോഗിച്ച് തന്മാത്രകളുടെ സങ്കീർണ്ണ ഘടനകൾ വെളിപ്പെടുത്തുന്നതിൽ ഇദ്ദേഹം തുടങ്ങിവെച്ച പാത ലോകത്തെ ഔഷധശാസ്ത്ര മേഖലയിലെ മുന്നേറ്റങ്ങൾക്ക് കാരണമായി.

1994-ൽ മസ്തിഷ്കാഘാതത്തെ തുടർന്ന് എൺപത്തിനാലാമത്തെ വയസ്സിൽ അന്തരിച്ചു.

അവലംബം[തിരുത്തുക]

  1. PMID 4932997 (PubMed)
    Citation will be completed automatically in a few minutes. Jump the queue or expand by hand
  2. [ http://www.nobelprize.org/nobel_prizes/chemistry/laureates/1964/hodgkin-bio.html ഡോറതി ഹോഡ്ജ്കിൻ ]
"https://ml.wikipedia.org/w/index.php?title=ഡോറതി_ഹോഡ്ജ്കിൻ&oldid=2787566" എന്ന താളിൽനിന്നു ശേഖരിച്ചത്