ലൈനസ് പോളിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലൈനസ് പോളിങ്ങ്
Linus Pauling in 1954
ജനനം 1901 ഫെബ്രുവരി 28(1901-02-28)
Portland, Oregon, USA
മരണം 1994 ഓഗസ്റ്റ് 19(1994-08-19) (പ്രായം 93)
Big Sur, California, USA
താമസം United States
ദേശീയത United States
മേഖലകൾ Quantum chemistry
Biochemistry
സ്ഥാപനങ്ങൾ Caltech, UCSD, Stanford
ബിരുദം Oregon Agricultural College
Caltech
ഡോക്ടറേറ്റിനുള്ള ഉപദേശകൻ Roscoe G. Dickinson
മറ്റ് അക്കാഡമിക്ക് ഉപദേശകർ Arnold Sommerfeld
Erwin Schrödinger
Niels Bohr
ഗവേഷണവിദ്യാർത്ഥികൾ Jerry Donohue
Martin Karplus
Matthew Meselson
Edgar Bright Wilson
William Lipscomb
അറിയപ്പെടുന്നത് Elucidating the nature of chemical bonds and the structures of molecules
Advocating nuclear disarmament
പ്രധാന പുരസ്കാരങ്ങൾ Nobel Prize in Chemistry (1954)
Nobel Peace Prize (1962)
കുറിപ്പുകൾ
The first person to win unshared Nobel Prizes in two different fields

ഒരു അമേരിക്കൻ ക്വാണ്ടം രസതന്ത്രജ്ഞനായിരുന്നു ലൈനസ് പോളിംഗ്‌ . 1954ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ അമൂല്യ സംഭാവനകൾ ശാസ്ത്രലോകത്തിനു വിലമതിക്കാനാവാത്തതാണ്‌. [1][2]. 1962-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹത്തിന്‌ ലഭിച്ചു, രണ്ട് പ്രാവശ്യം നോബൽ സമ്മാനം നേടിയ നാലു പേരിൽ ഒരാളാണ്‌ ലൈനസ് പോളിംഗ്‌ - ജോൺ ബാർഡീൻ, മേരി ക്യൂറി, ഫ്രെഡെറിക്ക് സാംഗർ എന്നിവരാണ്‌ മറ്റുള്ള മൂന്നുപേർ. ആരുമായും പങ്കിടാതെ രണ്ടു തവണ നോബൽ നേടിയ ഒരേയൊരു വ്യക്തിയും ലൈനസ് പോളിംഗ്‌ തന്നെ. ക്വാണ്ടം രസതന്ത്രം, മോളിക്യുലർ ബയോളജി , ഓർത്തോ മോളിക്യുലർ മെഡിസിൻ എന്നീ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തിയ ആദ്യകാലശാസ്ത്രജ്ഞരിലൊരാളാണ്‌ ലൈനസ് പോളിംഗ്‌.

ജീവചരിത്രം[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

അമേരിക്കയിലെ ഓറിഗണിലെ പോർട്ട്‌ലാന്റിൽ ഹെർമൻ ഹെൻറി വില്യം പോളിങ്ങിന്റെയും (1876–1910) ലൂസി ഇസബെല്ലെയുടേയും (1881–1926) മകനായാണ്‌ പോളിങ്ങ് ജനിച്ചത്.[3] ലൂസിയുടെ പിതാവായ ലൈനസിന്റെയും ഹെർമന്റെ പിതാവായ കാളിന്റെയും ഓർമ്മക്കായി ലൈനസ് കാൾ (Linus Carl) എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്.[4] കോണ്ഡണിൽ വെച്ച് കണ്ടുമുട്ടിയതായിരുന്നു ഹെർമനും ലൂസിയും, കണ്ടുമുട്ടുമ്പോൾ ഇരുവർക്കും യഥക്രമം 23 ഉം 18 ഉം വയസ്സായിരുന്നു. ആറ് മാസത്തിനുശേഷം ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു.[5]

കൂടുതൽ വായനക്ക്[തിരുത്തുക]

  • Patrick Coffey, Cathedrals of Science: The Personalities and Rivalries That Made Modern Chemistry, Oxford University Press, 2008. ISBN 978-0-19-532134-0

അവലംബം[തിരുത്തുക]

  1. http://www.adherents.com/people/100_scientists.html
  2. http://www.biomedresearch.net/linuspauling.htm
  3. Hager, p. 22.
  4. Mead and Hager, p. 8.
  5. Goertzel and Goertzel, p. 1.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ Linus Pauling എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ലൈനസ്_പോളിംഗ്&oldid=2397898" എന്ന താളിൽനിന്നു ശേഖരിച്ചത്