റൈബോസോം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Ribosome assembles polymeric protein molecules whose sequence is controlled by the sequence messenger RNA molecule and which is required by all living cells or associated viruses).

കോശദ്രവ്യത്തിൽ ചിതറിക്കിടക്കുകയോ അന്തർദ്രവ്യജാലികയോട് പറ്റിച്ചേർന്നുനിൽക്കുകയോ ചെയ്യുന്ന ഗോളാകൃതിയിലുള്ള കോശാംഗങ്ങളാണ് റൈബോസോമുകൾ. ഇതിലെ പ്രധാന ഘടകം ആർ.എൻ.എയും വിവധ മാംസ്യങ്ങളുമാണ്. മർമ്മകത്തിൽ നിന്ന് പിറവിയെടുക്കുന്ന ഇവ കോശത്തിന്റെ മാംസ്യസംശ്ലേഷണപ്രവർത്തനങ്ങൾക്ക് സഹായിക്കുന്നു. നിരവധി റൈബോസോമുകൾ പറ്റിച്ചേർന്ന ഘടനയുള്ളവയാണ് പോളിസോമുകൾ.[1]

ഘടന[തിരുത്തുക]

തെർമസ് തെർമോഫിലസ് എന്ന ബാക്ടീരിയയുടെ റൈബോസോമിന്റെ 30S സബ് യൂണിറ്റിന്റെ ആറ്റോമിക ഘടന. പ്രോട്ടീനുകൾ നീല നിറത്തിലും RNA-യുടെ ഒറ്റച്ചരട് ഓറഞ്ച് നിടത്തിലും കാണിച്ചിരിക്കുന്നു. കേബ്രിഡ്ജിലെ എം.ആർ.സി. ലാബോറട്ടറി ഓഫ് മോളിക്യൂളാർ ബയോളജി ലാബിൽ കണ്ടുപിടിക്കപ്പെട്ടതാണിത്. [2]

റൈബോസോമുകൾക്ക് പൊതുവേ രണ്ടുഭാഗങ്ങളുണ്ട്. ചെറിയ സബ്‌യൂണിറ്റായ 40 S സബ്‌യൂണിറ്റും വലിയ സബ്‌യൂണിറ്റായ 60 S സബ്‌യൂണിറ്റും. 60 S സബ്‌യൂണിറ്റുപയോഗിച്ചാണ് ഇവ അന്തർദ്രവ്യജാലികയോട് പറ്റിച്ചേരുന്നത്. പോതുവേ റൈബോസോമൽ ആർ.എൻ.എ, 18 S, 28 S ആർ.എൻ.എ എന്നിവ ഇവയോട് ചേർന്നുകാണപ്പെടുന്നു. 70 S റൈബോസോമുകളിൽ 40 മുതൽ 60 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 36-37 ശതമാനം മാത്രമാണ്. 80S റൈബോസോമുകളിൽ 40 മുതൽ 44 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 56-60 ശതമാനമാണ്. റൈബോസോമുകളിൽ കൊഴുപ്പ് ഘടകങ്ങളില്ല.

ധർമ്മം[തിരുത്തുക]

മാംസ്യസംശ്ലേഷണവും റൈബോസോമുകളും[തിരുത്തുക]

ഒരു റൈബോസോമിൽ ഒരു പ്രോട്ടീൻ (മാസ്യം) സംശ്ലേഷണം ചെയ്യപ്പെട്ട് എൻഡോപ്ലാസ്മിക് റെറ്റിക്കുലത്തിലേയ്ക്ക് (അന്തർദ്രവ്യ ജാലിക) പുറന്തള്ളുന്നു.

വിതരണം[തിരുത്തുക]

ജന്തുകോശം(യൂക്കാരിയോട്ടിക്ക്), കോശാന്തരഭാഗങ്ങളോടുകൂടി.

കോശാംഗങ്ങൾ:
(1) മർമ്മകം
(2) മർമ്മം
(3) റൈബോസോം
(4) ലൈസോസോം
(5) അന്തർദ്രവ്യജാലിക
(6) ഗോൾഗി വസ്തു
(7) മൃദു അന്തർദ്രവ്യജാലിക
(8) മൈറ്റോകോൺട്രിയ
(9) ഫേനം
(10) കോശദ്രവ്യം
(11) ലൈസോസോം
(12) സെൻട്രോസോം

അവലംബം[തിരുത്തുക]

  1. Invertebrate Zoology, S.Chand publications, E L Jordan, P S Verma, Page: 37
  2. Schluenzen F, Tocilj A, Zarivach R, Harms J, Gluehmann M, Janell D, Bashan A, Bartels H, Agmon I, Franceschi F, Yonath A (2000). "Structure of functionally activated small ribosomal subunit at 3.3 Å resolution". Cell. 102 (5): 615–23. doi:10.1016/S0092-8674(00)00084-2. PMID 11007480.{{cite journal}}: CS1 maint: multiple names: authors list (link)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റൈബോസോം&oldid=3437671" എന്ന താളിൽനിന്ന് ശേഖരിച്ചത്