Jump to content

ലിംഫോമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lymphoma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിംഫോമ
സ്പെഷ്യാലിറ്റിHematology and oncology

മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധസം‌വിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദമാണ്‌ ലിംഫോമ. ഇംഗ്ലീഷ്: Lymphoma. മറ്റു സസ്തനികളിലും ലിംഫോമ ഉണ്ടാവാറുണ്ട്. ലിംഫ് ഗ്രന്ഥികളെ ബാധിക്കുന്ന അസുഖമായാണ് ഇത് പ്രത്യക്ഷമാകുന്നത്.

ലക്ഷണങ്ങൾ

[തിരുത്തുക]

ലിംഫ് ഗ്രന്ഥികളുടെ വീക്കമാണ് ആദ്യ രോഗലക്ഷണം. ലിംഫ് ഗ്രന്ഥികൾ അസാധാരണമായി വലിപ്പം വയ്ക്കുന്നു. കഴുത്ത്, കക്ഷം, തുടയിടുക്ക് എന്നീ ഭാഗങ്ങളിലെ ഗ്രന്ഥികളുടെ വീക്കമാണ് പ്ര ധാനമായി കണ്ടുവരുന്നത്. കരൾ, ശ്വാസകോശം, നട്ടെല്ല്, പ്ലീഹ എന്നീ അവയവങ്ങളിലും ഈ രോഗം ബാധിക്കാം. ഇപ്രകാരം രോഗം ബാധിച്ചുകഴിഞ്ഞാൽ രോഗത്തോടനുബന്ധിച്ച്, പനി, ശ്വാസം മുട്ടൽ, ക്ഷീണം, വിയർപ്പ്, മഞ്ഞപ്പിത്തം, നടുവുവേദന, അകാരണമായി ശരീരത്തിൻറെ തൂക്കം കുറയൽ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. ഈ രോഗം പ്രതിരോധ ശക്തിയെ കുറയ്ക്കുന്നതുകൊണ്ട് ഈ രോഗികൾക്ക് പല വിധത്തിലുള്ള പകർച്ച വ്യാധികളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

"https://ml.wikipedia.org/w/index.php?title=ലിംഫോമ&oldid=2459515" എന്ന താളിൽനിന്ന് ശേഖരിച്ചത്