ഉട്ടോപ്യ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ന്യൂനതകളില്ലാത്ത സാമൂഹിക-രാഷ്ട്രീയ-സാമൂഹിക സംവിധാനം നിലനിൽക്കുന്ന ഒരു ആദർശാത്മകമായ സമൂഹത്തെ സൂചിപ്പിക്കുവാനുപയോഗിക്കുന്ന പദമാണ് ഉട്ടോപ്യ (ഇംഗ്ലീഷ്: Utopia). ഉട്ടോപ്യ ഒരു ഗ്രീക്ക് വാക്കാണ്. ഇല്ലാത്തത്, ഒരിടത്തും ഇല്ലാത്തത് എന്നൊക്കെയാണ് ആ വാക്കിന്റെ അർത്ഥം. സർ തോമസ് മൂറാണ് തന്റെ പുസ്തകത്തിന്റെ തലക്കെട്ടായി ഉപയോഗിച്ചതോടെയാണ് ഉട്ടോപ്യ എന്ന പദം മറ്റ് ഭാഷകളിൽ പ്രശസ്തമായത്. ആദർശ ലോകത്തെ പറ്റിയുള്ള മനുഷ്യന്റെ സങ്കൽപ്പങ്ങൾ ഇതിനു മുൻപും ഇത്തരത്തിലുള്ള ഗ്രന്ഥങ്ങളുടെ രചനയ്ക് കാരണമായിട്ടുണ്ട് . ഈ നിരയിലെ ഏറ്റവും പ്രസിദ്ധമായ ഒരു രചനയാണ് പ്ലേറ്റോയുടെ റിപ്പബ്ലിക്ക്.
തോമസ് മൂറിന്റെ ഉട്ടോപ്യ
[തിരുത്തുക]ഒരു സാങ്കല്പിക ദ്വീപ് ആണ് ഉട്ടോപ്യ. അവിടെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഉട്ടോപ്യ എന്ന കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ലാറ്റിൻ ഭാഷയിലാണ് ഈ കൃതി എഴുതിയിരിക്കുന്നത്. എല്ലാവിധ സുഖങ്ങളും അനുഭവിച്ച് മാതൃകാപരമായി ജീവിതം നയിക്കുന്നവരാണ് ഉട്ടോപ്പിയക്കാർ. വ്യക്തികളുടെ താല്പര്യങ്ങൾക്കല്ല സമൂഹത്തിന്റെ പൊതു നന്മക്കായിരുന്നു ഉട്ടോപ്പിയയിൽ സ്ഥാനം .അവിടുത്തെ നീതി ന്യായ നിർവഹണത്തെ സംബന്ധിച്ചും, ജനസംഖ്യയെ പറ്റിയും കൃഷിയും കൈതൊഴിലുകളെക്കുറിച്ചും കഥാകാരൻ വിശദീകരിക്കുന്നുണ്ട് . എല്ലാവർക്കും ആറു മണിക്കൂർ ജോലി ആണവിടെ. എന്നാൽ ഏതു തൊഴിലും മാറി മാറി സ്വീകരിക്കാനുള്ള അവകാശം ജനങ്ങൾക്കുണ്ട്. അവിടുത്തുകാർക്ക് സ്വർണത്തോട് വെറുപ്പാണ്. അങ്ങനെ മാതൃകാപരമായ സമൂഹത്തിന്റെ രൂപരേഖ ഉട്ടോപ്യ എന്ന കൃതിയിൽ കാണാം.