Jump to content

അൻവർ സാദാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മുഹമ്മദ് അൻവർ അൽ സാദത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് അൻവർ അൽ സാദത്ത്
Muhammad Anwar al Sadat
محمد أنورالسادات
അൻവർ സാദാത്ത്


ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റ്
ഐക്യ അറബ് റിപ്പബ്ലിക്കിന്റെ
രണ്ടാമത്തെ പ്രസിഡന്റ്
പദവിയിൽ
15 ഒക്ടോബർ 1970 – 6 ഒക്ടോബർ 1981
മുൻഗാമി ഗമാൽ അബ്ദുന്നാസർ
പിൻഗാമി ഹുസ്നി മുബാറക്ക്

ജനനം (1918-12-25)25 ഡിസംബർ 1918
മിത് അബു അൽ കും, അൽ മിനുഫിയ, ഈജിപ്റ്റ്‌
മരണം 6 ഒക്ടോബർ 1981(1981-10-06) (പ്രായം 62)
കെയ്റോ, ഈജിപ്റ്റ്‌
രാഷ്ട്രീയകക്ഷി അറബ് സോഷ്യലിസ്റ്റ് യൂണിയൻ
(1977 വരെ)
നാഷണൽ ഡമോക്രാറ്റിക് പാർട്ടി (ഈജിപ്ത്)
(1977 മുതൽ)
ജീവിതപങ്കാളി 1) എഹ്സാൻ മാദി
2) ജഹാൻ സാദത്ത്
മതം ഇസ്‌ലാം
ഒപ്പ്

ഈജിപ്തിന്റെ മൂന്നാമത്തെ പ്രസിഡന്റായിരുന്ന മുഹമ്മദ് അൻവർ അൽ സാദത്ത് (Arabic: محمد أنور السادات‎, Muḥammad Anwar as-Sādāt) (25 ഡിസംബർ 1918 – 6 ഒൿടോബർ 1981). 15 ഒക്ടോബർ1970 മുതൽ 6 ഒൿടോബർ1981 വരെ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന സാദത്ത് മുഹമ്മദ് അലി രാജവാഴ്ചക്കെതിരിൽ 1952-ൽ നടന്ന ഈജിപ്ഷ്യൻ വിപ്ലവത്തിലെ മുന്നണിപ്പോരാളിയും മുൻ ഈജിപ്ഷ്യൻ പ്രസിഡന്റായിരുന്ന ഗമാൽ അബ്ദുന്നാസറിന്റെ അടുത്ത സുഹൃത്തും ആയിരുന്നു.

തന്റെ 11 വർഷം നീണ്ടുനിന്ന ഭരണകാലത്ത് മുൻഗാമിയായിരുന്ന നാസറിൽ നിന്നും വ്യത്യസ്തമായി ഈജിപ്റ്റിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കുന്ന പല ഭരണപരിഷ്ക്കാരങ്ങളും കൊണ്ടുവരികയുണ്ടായി. അവയിൽ പ്രധാനപ്പെട്ടതാണ് ബഹുകക്ഷിവ്യവസ്ഥ തിരികെക്കൊണ്ടു വരലും സ്വകാര്യനിക്ഷേപകർക്ക് വാതിലുകൾ തുറന്നുകൊടുത്ത് ഇൻഫിതാഹിന്റെ ആവിഷ്ക്കാരവും. അതുപോലെ ഇസ്രയേലുമായുള്ള 1973-ലെ ഒക്ടോബർ യുദ്ധത്തിന് നേതൃത്വം നൽകിയത് സാദത്തിന് ഈജിപ്റ്റിൽ മാത്രമല്ല അറബ് ലോകത്തും വീരപരിവേഷമാണ് നൽകിയത്. സാദത്തിന്റെ ഇസ്രയേൽ സന്ദർശനവും അതിനെത്തുടർന്നുള്ള ക്യാമ്പ് ഡേവിഡ് കരാറും അദ്ദേഹത്തെ സമാധാനത്തിനുള്ള നോബൽ പുരസ്ക്കാരത്തിന് അർഹനാക്കിയെങ്കിലും ക്യാമ്പ് ഡേവിഡ് കരാറിനോട് യോജിപ്പില്ലാതിരുന്ന അറബ് ലീഗ് ഈജിപ്തിനെ പുറത്താക്കി.[1]

ആദ്യകാല ജീവിതം

[തിരുത്തുക]

1918-ൽ നിർധന ഈജിപ്ഷ്യൻ കുടുംബത്തിൽ പതിനാലു മക്കളിൽ ഒരുവനായി സാദത്ത് ജനിച്ചു. കെയ്റോ മിലിട്ടറി അക്കാദമിയിൽ നിന്നു 1938-ൽ ബിരുദം കരസ്ഥമാക്കിയ ശേഷം ഈജിപ്ഷ്യൻ പട്ടാളത്തിൽ ചേർന്നു. ആദ്യമായി സൈനിക സേവനത്തിനായി സുഡനിലാണ് നിയോഗിക്കപെട്ടത് അവിടെ വയ്ച്ചു ഭാവി പ്രസിഡന്റ് നാസറിനെ കണ്ടു മുട്ടി സുഹൃത്തുക്കളായത്.[1]

സുഡാനിൽ നാസർ സാദത്ത് മറ്റു ചില ഉദ്യോഗസ്ഥരും ചേർന്ന് ഫ്രീ ഓഫിസേറ്സ് മൂവ്മെന്റ് എന്ന സംഘടനയ്ക്കു രൂപം നൽകി. ബ്രീട്ടീഷ് ഭരണത്തിൽ നിന്നു ഈജിപ്തിനെ സ്വതന്ത്രമാക്കുക എന്നതായിർന്നു സംഘടനയുടെ ലക്ഷ്യം. 1942-ൽ രണ്ടാം ലോകമഹായുദ്ധക്കാലത്ത് ബ്രിട്ടീഷ് സേനയെ തുരത്തുവാൻ നാസി ജർമ്മനിയോടോപ്പം ഗൂഢാലോചന നടത്തിയ സാദത്ത് പിടിക്കപ്പെട്ടു. രണ്ടു വർഷങ്ങൾക്കു ശേഷം അദ്ദേഹം രക്ഷപെടുകയും വീണ്ടും 1946-ൽ കൊലക്കുറ്റത്തിനു പിടിക്കപെട്ടു. എന്നാൽ 1948-ൽ സാദത്തിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി.[1]

1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിൽ സാദത്ത് പങ്കെടുത്തു. 1970-ൽ ഈജിപ്ത് ഉപരാഷ്ട്രപതി ആയിരുന്നു സാദത്ത് രാഷ്ട്രപതി നാസറിന്റെ മരണത്തെ തുടർന്ന് രാഷ്ട്രപതിയായി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Anwar Sadat, The former Egyptian president believed a peace deal with Israel was vital to end wars". aljazeera.




"https://ml.wikipedia.org/w/index.php?title=അൻവർ_സാദാത്ത്&oldid=3342144" എന്ന താളിൽനിന്ന് ശേഖരിച്ചത്