കെ. അൻവർ സാദത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.അൻ‌വർ‌ സാദത്ത്
Anvarsadath.JPG
തൊഴിൽമലയാള ശാസ്ത്രസാഹിത്യകാരൻ, എക്സി. ഡയറക്ടർ ഐടി@സ്കൂൾ പദ്ധതി
പുരസ്കാരങ്ങൾമികച്ച ശാസ്ത്രരചനയ്ക്കുള്ള ശാസ്ത്രസാങ്കേതിക കൗൺസിലിന്റെ അവാർഡ് (2005)

മലയാളത്തിലെ ഒരു ശാസ്ത്രസാഹിത്യകാരനും പൊതു വിദ്യഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഐടി@സ്കൂൾ പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറുമാണ് കെ.അൻ‌വർ‌ സാദത്ത്. [1]

ജീവിതരേഖ[തിരുത്തുക]

1973 സെപ്‌തംബർ 24-ന്‌ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ ജനിച്ചു. പാലക്കാട്‌ ഗവ.വിക്‌ടോറിയ കോളേജിൽനിന്ന്‌ ഫിസിക്‌സിൽ ബിരുദവും, തിരുവനന്തപുരം ഗവ.എഞ്ചിനീയറിങ്ങ്‌ കോളേജിൽനിന്നും എം.സി.എ.യും നേടി. ആനുകാലികങ്ങളിൽ വിവര സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പംക്തികൾ കൈകാര്യം ചെയ്‌തുവരുന്നു. തിരുവനന്തപുരത്തുളള ഇലക്‌ട്രോണിക്‌സ്‌ റിസർച്ച്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ സെന്റർ, ഇൻഫർമേഷൻ കേരള മിഷൻ എന്നീ സ്ഥാപനങ്ങളിലും ‘അക്ഷയ’ ഐ.ടി. പദ്ധതിയിലും പ്രവർത്തിച്ചിട്ടുണ്ട്‌.[2] കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെൿനോളജിയിലെ (കുസാറ്റ് ) സിൻഡിക്കേറ്റ് (ഐടി വിദഗ്ദ്ധൻ) അംഗമാണ്.[3]

കൃതികൾ[തിരുത്തുക]

  • ഇന്റർനെറ്റ് പ്രയോഗവും സാധ്യതയും
  • സൈബർ കുറ്റകൃത്യങ്ങളും ഇന്ത്യൻ സൈബർ നിയമവും
  • നാനോ ടെക്നോളജി
  • സൈബർ‌സ്കാൻ‌
  • ഇൻ‌ഫർ‌മേഷൻ‌ ടെക്നോളജി

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. https://www.itschool.gov.in/glance.php
  2. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-10.
  3. http://education.mathrubhumi.com/php/news_events_details.php?nid=20991
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2012-03-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-01-10.
"https://ml.wikipedia.org/w/index.php?title=കെ._അൻവർ_സാദത്ത്&oldid=3628884" എന്ന താളിൽനിന്ന് ശേഖരിച്ചത്