ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗമാൽ അബ്ദുന്നാസർ
Gamal Abdel Nasser
جمال عبد الناصر
Nasser portrait2.jpg
ഈജിപ്തിന്റെ പ്രസിഡന്റ്
ഔദ്യോഗിക കാലം
1956 ജൂൺ 23 – 1970 സെപ്റ്റംബർ 28
Vice President
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിഅൻവർ സാദാത്ത്
ഈജിപ്തിലെ പ്രധാനമന്ത്രി
ഔദ്യോഗിക കാലം
1967 ജൂൺ 19 – 1970 സെപ്റ്റംബർ 28
പ്രസിഡന്റ്സ്വയം
മുൻഗാമിമുഹമ്മദ് സിദ്ഖി സുലൈമാൻ
പിൻഗാമിമഹ്‌മൂദ് ഫൗസി
ഔദ്യോഗിക കാലം
1954 ഏപ്രിൽ 18 – 1962 സെപ്റ്റംബർ 29
പ്രസിഡന്റ്മുഹമ്മദ് നജീബ്(ഈജിപ്ത്)
സ്വയം
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിഅലി സബ്‌രി
ഔദ്യോഗിക കാലം
1954 ഫെബ്രുവരി 25 – 1954 മാർച്ച് 08
പ്രസിഡന്റ്മുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
ഉപപ്രധാനമന്ത്രി
ഔദ്യോഗിക കാലം
1954 മാർച്ച് 08 – 18 April 1954 ഏപ്രിൽ 18
പ്രധാനമന്ത്രിമുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിഗമാൽ സാലിം
പിൻഗാമിഗമാൽ സാലിം
ഔദ്യോഗിക കാലം
1953 ജൂൺ 18 – 1954 ഫെബ്രുവരി 25
പ്രധാനമന്ത്രിമുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിസുലൈമാൻ ഹാഫിസ്
പിൻഗാമിഗമാൽ സാലിം
ഈജിപ്തിന്റെ ആഭ്യന്തരമന്ത്രി
ഔദ്യോഗിക കാലം
1953 ജൂൺ 18 – 1954 ഫെബ്രുവരി 25
പ്രധാനമന്ത്രിമുഹമ്മദ് നജീബ്(ഈജിപ്ത്)
മുൻഗാമിസുലൈമാൻ ഹാഫിസ്
പിൻഗാമിസകരിയ്യ മുഹ്‌യുദ്ദീൻ
ഈജിപ്തിലെ വിപ്ലവ സമിതി ചെയർമാൻ
ഔദ്യോഗിക കാലം
1954 നവംബർ 14 – 1956 ജൂൺ 23
മുൻഗാമിമുഹമ്മദ് നജീബ്(ഈജിപ്ത്)
പിൻഗാമിവകുപ്പ് ഇല്ലാതായി
ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ
ഔദ്യോഗിക കാലം
1964 ഒക്റ്റോബർ 05 – 1970 സെപ്റ്റംബർ 08
മുൻഗാമിJosip Broz Tito
പിൻഗാമികെന്നത്ത് കൗണ്ട
ആഫ്രിക്കൻ ഐക്യസംഘടനയുടെ ചെയർമാൻ
ഔദ്യോഗിക കാലം
1964 ജൂലൈ 17 – 1965 ഒക്റ്റോബർ 21
മുൻഗാമിഹെ‌യ്ലി സലാസി
പിൻഗാമിക്വാമെ നുക്ര
വ്യക്തിഗത വിവരണം
ജനനം
ഗമാൽ അബ്ദുന്നാസർ ഹുസൈൻ

(1918-01-15)15 ജനുവരി 1918
അലക്സാണ്ട്രിയ, ഈജിപ്ത്
മരണം28 സെപ്റ്റംബർ 1970(1970-09-28) (പ്രായം 52)
കൈറോ, ഈജിപ്ത്
രാജ്യംഈജിപ്ഷ്യൻ
രാഷ്ട്രീയ പാർട്ടിഅറബ് സോഷ്യലിസ്റ്റ് യൂണിയൻ
പങ്കാളിതഹിയ കാസിം
മക്കൾഹുദ
മുന
ഖാലിദ്
അബ്ദുൽ ഹമീദ്
അബ്ദുൽ ഹകീം
ഒപ്പ്
Military service
Allegianceഈജിപ്ത്
Branch/serviceഈജിപ്ഷ്യൻ സൈന്യം
Years of service1938–1952
Rankകേണൽ
Battles/wars1948-ലെ അറബ്-ഇസ്രയേൽ യുദ്ധം

ഈജിപ്തിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച ഗമാൽ അബ്ദുന്നാസർ അഥവാ ജമാൽ അബ്ദുന്നാസർ (ഇംഗ്ലീഷ്: Gamal Abdel Nasser Hussein). (1918 ജനുവരി 15–1970 സെപ്റ്റംബർ 28). 1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന മുഹമ്മദ് നജീബിനെ വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.

അറബ് ദേശീയത, ചേരിചേരായ്മ, സോഷ്യലിസം തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാൽ അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെട്ടു. ചേരിചേരാനയത്തിന്റെ പേരിൽ അസ്വാൻഅസ്‌വാൻ അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് സൂയസ് കനാൽ ദേശസാത്ക്കരണത്തിലൂടെ ഗമാൽ പകരം ചോദിച്ചു. ജവഹർലാൽ നെഹ്രു, ടിറ്റോ തുടങ്ങിയവരോടൊപ്പം ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്നു ഗമാൽ.

1962 ൽ ഈജിപ്തിൽ നടപ്പിലാക്കിയ ആധുനികവത്കരണ നയങ്ങൾ അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. വടക്കൻ യമനിൽ നടന്ന ആഭ്യന്തര കലാപത്തിലേക്കും അബ്ദുൾ നാസറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.[1] 1964 ൽ ഈജിപ്തിൽ ഒരു ഭരണഘടന തന്നെ ഗമാൽ നടപ്പിലാക്കി. അതേ വർഷം തന്നെ ചേരിചേരാ പ്രസ്ഥാനത്തിന്റെ തലവനായി ഗമാൽ തിരഞ്ഞെടുക്കപ്പെട്ടു. നിയമപരമായി തന്റെ എതിരാളികൾക്ക് ഭരണനേതൃത്വത്തിൽ എത്താൻ കഴിയാതിരുന്നതിനെ തുടർന്ന്,1965 ൽ രണ്ടാംവട്ടം, പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു, 1967 ൽ ഇസ്രായേലുമായി നടന്ന യുദ്ധത്തെത്തുടർന്ന് കുറച്ചു കാലം ഭരണത്തിൽ നിന്നും വിട്ടുനിന്നുവെങ്കിലും, ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.

1970ൽ അറബ് ലീഗ് സമ്മിറ്റിനെത്തുടർന്ന് ഗമാൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഗമാൽ നടപ്പിലാക്കിയ, സാമൂഹികിഷ്കരണങ്ങളും, ആധുനിക വത്കരണനയങ്ങളും കൊണ്ട് അദ്ദേഹം ഇന്നും ഒരു അറിയപ്പെടുന്ന നേതാവായി തുടരുന്നു. ഗമാലിന്റെ ഭരണകാലഘട്ടത്തിൽ ഈജിപ്തിന്റെ കലാസാംസ്കാരികരംഗത്തും ഒരു ഉണർവ് പ്രത്യക്ഷമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒരു തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വമായി ഗമാലിനെ ചരിത്രകാരന്മാർ വിലയിരുത്തുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1918 ജനുവരി 15 ന് ഫാഹിമയുടേയും, അബ്ദുൾ നാസ്സർ ഹുസ്സൈന്റേയും മൂത്ത പുത്രനായി ഗമാൽ ജനിച്ചു.[2] ഇന്നത്തെ അലക്സാണ്ട്രിയയിലുള്ള ബെനി മൂർ എന്ന സ്ഥലത്തായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ ചെറിയ വരുമാനം മാത്രമുള്ള ഒരു തപാൽ ജീവനക്കാരനായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈൻ. ഗമാലിനു താഴെ രണ്ടു സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു. പിതാവിന്റെ ജോലിയുടെ സ്വഭാവം കൊണ്ട് തുടർച്ചയായി താമസസ്ഥലങ്ങൾ മാറേണ്ടിയിരുന്നു ഈ കുടുംബത്തിന്. റെയിൽവേ തൊഴിലാളികളുടെ മക്കൾക്കുവേണ്ടിയുള്ള സ്കൂളിലായിരുന്നു ഗമാലിന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് കെയിറോയിലേക്ക് തന്റെ അമ്മാവന്റെ അടുത്തേക്കു പോയ ഗമാലിന്റെ പിന്നീടുള്ള വിദ്യാഭ്യാസം നഹാസ്സിൻ എലമെന്ററി സ്കൂളിലായിരുന്നു.[3] നാസ്സറിന് ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് അന്തരിച്ചു.

അവലംബം[തിരുത്തുക]

  • സാം, വിറ്റെ (2004). ഗമാൽ അബ്ദുൾ നാസർ. റോസൺ പബ് ഗ്രൂപ്പ്. ISBN 978-0823944668.
  1. "ഈജിപ്ഷ്യൻ യമൻ വാർ - ഈജിപ്ഷ്യൻ പെർസ്പെക്ടീവ് ഓൺ ഗറില്ല വാർ ഫെയർ". അമേരിക്ക (സൈനിക വിഭാഗം). ശേഖരിച്ചത് 02-ഡിസംബർ-2013. Check date values in: |accessdate= (help)
  2. ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ പുറം 9 - ജനനം
  3. ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ പുറം 12 - വിദ്യാഭ്യാസം