പ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാവ്
Rock dove - natures pics.jpg
Feral Domestic Pigeon (Columba livia domestica) in flight
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Columbidae
Subfamilies

see article text

പറക്കാൻ കഴിയുന്ന ഒരു പക്ഷിയാണ് പ്രാവ്. 300-ഓളം ജാതി (സ്പീഷീസ്) പ്രാവുകൾ പ്രകൃതിയിൽ ഉണ്ട്. അല്പം തടിച്ച ശരീരവും കുറുകിയ കഴുത്തും ചെറിയ, മെലിഞ്ഞ കാലുകളും അല്പം തടിച്ച ചുണ്ടുകളും ആണ് പ്രാവുകൾക്ക്. ഇവയുടെ കൂടുകൾ സാധാരണമായി അലങ്കോലം ആയിരിക്കും. കമ്പുകൾ കൊണ്ടാണ് കൂടു നിർമ്മിക്കുക. രണ്ട് വെളുത്ത മുട്ടകൾ ആൺകിളിയും പെൺകിളിയും മാറിമാറി അടയിരിക്കുന്നു. മുട്ട വരിഞ്ഞ് കുഞ്ഞ് പൂർണ്ണമായും പുറത്തായ ഉടൻ മുട്ടത്തോട് പ്രാവ് കൂട്ടിൽ നിന്നും മാറ്റും.

വിത്തുകൾ, പഴങ്ങൾ‍, മറ്റ് മൃദുവായ സസ്യാഹാരങ്ങൾ എന്നിവയാണ് ആഹാരം. പ്രാവുകൾ ലോകമെമ്പാടും ഉണ്ട്. ഇന്തോമലയ, ആസ്ത്രലേഷ്യ ജൈവ വ്യവസ്ഥകളിലാണ് പ്രാവുകൾ ഏറ്റവും കൂടുതൽ ഉള്ളത്. മനുഷ്യർ പ്രാവുകളെ ഇണക്കി വളർത്താറുണ്ട്.

3000 രൂപ മുതൽ 25000 രൂപ വരെ വിലയുള്ള പൗട്ടെർ പ്രാവുകളും ഏതാണ്ട് 11000 രൂപ വരെ വിലയുള്ള കോഴിയോളം വലിപ്പവും കാഴ്ച്ചയിൽ ഏതാണ്ട് കോഴിയെപ്പോലെ കാണപ്പെടുന്നതുമായ കിംഗ്‌ പ്രാവുകളും കേരള വിപണിയിലും ലഭ്യമാണ്

പാൽ[തിരുത്തുക]

പാൽ ചുരത്താൻ കഴിവുള്ളവയാണ് പ്രാവുകൾ. പ്രാവിൻ കുഞ്ഞുങ്ങൾക്ക് ആഹാരമായി ആൺപ്രാവും പെൺപ്രാവും ധാന്യപ്പാൽ (ക്രോപ് മിൽക്ക്) എന്ന പോഷകാഹാര സമൃദ്ധമായ പദാർത്ഥം പുറപ്പെടുവിക്കുന്നു. ആൺ-പെൺ പക്ഷികളുടെ തൊണ്ടയിലെ ഒരു ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന കൊഴുത്ത ഒരു ദ്രാവകമാണ് പ്രാവിന്റെ പാൽ.[1]

ഇതും കാണുക[തിരുത്തുക]

മാടപ്രാവ്

ചിത്രശാല[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. ഡോ.എം.ഗംഗാധരൻ നായർ (16 നവംബർ 2014). "പാൽ ചുരത്തുന്ന പ്രാവുകൾ". മാതൃഭൂമി. മൂലതാളിൽ നിന്നും 2014-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 നവംബർ 2014. {{cite web}}: Cite has empty unknown parameter: |9= (help)
"https://ml.wikipedia.org/w/index.php?title=പ്രാവ്&oldid=3798517" എന്ന താളിൽനിന്ന് ശേഖരിച്ചത്