ബാക്റ്റീരിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാക്റ്റീരിയ
Temporal range: Archean or earlier - സമീപസ്ഥം
EscherichiaColi NIAID.jpg
Escherichia coli image is 8 micrometres wide.
ശാസ്ത്രീയ വർഗ്ഗീകരണം
Domain: Bacteria
Phyla[1]

Actinobacteria (high-G+C)
Firmicutes (low-G+C)
Tenericutes (no wall)

Aquificae
Bacteroidetes/Chlorobi
Chlamydiae/Verrucomicrobia
Deinococcus-Thermus
Fusobacteria
Gemmatimonadetes
Nitrospirae
Proteobacteria
Spirochaetes
Synergistetes

  • unknown/ungrouped

Acidobacteria
Chloroflexi
Chrysiogenetes
Cyanobacteria
Deferribacteres
Dictyoglomi
Fibrobacteres
Planctomycetes
Thermodesulfobacteria
Thermotogae

പ്രോകാരിയോട്ടിക്ക് ഗണത്തിൽ പെടുന്ന ഏകകോശ ജീവികളാണ് ബാക്റ്റീരിയകൾ. ആംഗലേയ ഭാഷയിൽ Bacteria (ഉച്ചാരണം: bækˈtɪərɪə) എന്നെഴുതുന്നു. ബാക്റ്റീരിയ എന്ന പേര് ഗ്രീക്ക് ഭാഷയിലെ ബാക്റ്റീരിയോൺ (βακτήριον) എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണ്. മർമ്മസ്തരം കൊണ്ടു വേർതിരിക്കപ്പെട്ട വ്യക്തമായ കോശമർമ്മമില്ലാത്ത ജീവികളാണ് ഇവ. ഏതാനും മൈക്രോമീറ്ററുകൾ മാത്രം നീളമുള്ള ഇവ ഉരുണ്ടതോ(കോക്കസ്) നീണ്ടതോ(ബാസില്ലസ്) പിരിഞ്ഞതോ(സ്പൈറൽ) ആയ വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്നു. ചില ബാക്റ്റീരിയകൾ ക്ഷയം പോലെയുള്ള മാരക രോഗങ്ങൾക്ക് ഹേതുവാകുന്നുണ്ടെങ്കിലും മറ്റു ചിലവ ഉപകാരപ്രദമായവയാണ്‌(പാൽ പുളിപ്പിച്ച് തൈരാക്കുന്നത് ലാക്റ്റോബാസിലസുകൾ എന്ന ഇനം ബാക്റ്റീരിയങ്ങളാണ് [2]).

വ്യത്യസ്ത രൂപങ്ങളിൽ കാണപ്പെടുന്ന ബാക്റ്റീരിയകൾ

ചരിത്രം[തിരുത്തുക]

ആദ്യമായി ബാക്റ്റീരിയകളെ മൈക്രോസ്കോപ്പിൽ കൂടി കണ്ടത് 1676-ൽ ആന്റണി വാൻ ല്യൂവെൻഹോക്ക് (Antonie van Leeuwenhoek) എന്ന ശാസ്ത്രജ്ഞനാണ്. അദ്ദേഹം അവയെ അനിമാക്യൂൾസ് (animalcules) എന്നു വിളിച്ചു. ബാക്റ്റീരിയ എന്ന പേര് മുന്നോട്ടു വെച്ചത് 1838-ൽ ഏൺബെർഗ് (Christian Gottfried Ehrenberg) എന്ന ശാസ്ത്രജ്ഞനാണ്.

ബാകടീരിയയുടെ പരിണാമചരിത്രം[തിരുത്തുക]

ബാക്ടീരിയയുടെ ഘടന[തിരുത്തുക]

പദത്തിന്റെ മറ്റ് അർത്ഥങ്ങൾ[തിരുത്തുക]

  • ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ എന്ന ചാർളി ചാപ്ലിൻ ചിത്രത്തിലെ ബാക്റ്റീരിയ എന്ന കാല്പനിക രാജ്യം.
  • ബാക്റ്റീരിയ എന്ന ഉപദ്രവകാരികളായ ചില സോഫ്റ്റ്വെയറുകൾ.
  • ബാക്റ്റീരിഡെ (Bacteriidae) എന്ന ഒരു പ്രത്യേക തരം തെക്കേ അമേരിക്കൻ പ്രാണികുടുംബം.

അവലംബം[തിരുത്തുക]

  1. "Bacteria (eubacteria)". Taxonomy Browser. NCBI. ശേഖരിച്ചത് 2008-09-10. 
  2. "Yogurt Culture Evolves". ശേഖരിച്ചത് 2009-12-11. 
"https://ml.wikipedia.org/w/index.php?title=ബാക്റ്റീരിയ&oldid=2401631" എന്ന താളിൽനിന്നു ശേഖരിച്ചത്