പ്രകാശ് സിങ് ബാദൽ
പ്രകാശ് സിങ് ബാദൽ | |
പ്രകാശ് സിങ് ബാദൽ | |
എട്ടാമത് പഞ്ചാബ് മുഖ്യമന്ത്രി
| |
പദവിയിൽ 1970–1971 | |
മുൻഗാമി | ഗുർണാം സിംഗ് |
---|---|
പിൻഗാമി | രാഷ്ട്രപതി ഭരണം |
പദവിയിൽ 1977–1980 | |
മുൻഗാമി | രാഷ്ട്രപതി ഭരണം |
പിൻഗാമി | രാഷ്ട്രപതി ഭരണം |
പദവിയിൽ 1997–2002 | |
മുൻഗാമി | രജീന്ദ്രർ കൗർ ഭട്ടൽ |
പിൻഗാമി | അമരിന്ദർ സിംഗ് |
നിലവിൽ | |
പദവിയിൽ മാർച്ച് 1, 2007 | |
മുൻഗാമി | അമരിന്ദർ സിംഗ് |
ജനനം | അബുൾ ഖുരാന, പഞ്ചാബ്, ഇന്ത്യ | ഡിസംബർ 8, 1927
ഭവനം | ചണ്ഡീഗഢ്, ഇന്ത്യ |
ദേശീയത | ഇന്ത്യക്കാരൻ |
രാഷ്ട്രീയപ്പാർട്ടി | ശിരോമണി അകാലി ദൾ |
ജീവിത പങ്കാളി(കൾ) | സുരീന്ദർ കൗർ (1959–2011) |
കുട്ടി(കൾ) | സുഖ്ബീർ സിംഗ് ബാദൽ പ്രണീത് കൗർ |
ഒരു ശിരോമണി അകാലിദൾ പാർട്ടി നേതാവും നിലവിലെ പഞ്ചാബ് മുഖ്യമന്ത്രിയുമാണ് പ്രകാശ് സിങ് ബാദൽ. 1970 മുതൽ 1971 വരെയും 1977 മുതൽ 1980 വരെയും 1997 മുതൽ 2002 വരെയും പഞ്ചാബിനെ ഭരിച്ചിട്ടുണ്ട്.
ഉള്ളടക്കം
ജീവിതരേഖ[തിരുത്തുക]
1927 ഡിസംബർ 8ന് പഞ്ചാബിലെ മുക്ത്സൗർ ജില്ലയിലെ മാലൗട്ടിന്റെ അടുത്തുള്ള അബുൾ ഖുരാനയിൽ ജനിച്ചു.
കുടുബം[തിരുത്തുക]
രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനാണ്. പഞ്ചാബ് ഉപമുഖ്യമന്ത്രിയായ സുഖ്ബീർ സിങ് ബാദലിന്റെ അച്ഛനാണ്. കേന്ദ്ര കാബിനറ്റ് മന്ത്രിയായ ഹർസിമ്രത് കൗർ ബാദലിനെ വിവാഹം ചെയ്തത് സുഖ്ബീർ സിങ് ബാദലാണ്.
രാഷ്ട്രീയ ജീവിതം[തിരുത്തുക]
1947ലാണ് തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം തുടങ്ങിയത്. 1957ൽ ആദ്യമായി പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969ൽ രണ്ടാം തവണ സാമൂഹ്യ വികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതലയുടെ മന്ത്രിയായി ചുമതലയേറ്റു. 1972ലും 11980ലും 2002ലും പ്രതിപക്ഷ നേതാവായിരുന്നു. 10 തവണ വിധാൻ സഭയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1992 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ പാർട്ടിയെ നയിച്ചത് ബാദലായിരുന്നു. 1977ലെ മൊറാർജി ദേശായി കേന്ദ്ര മന്ത്രിസഭയിലെ മന്ത്രിയായിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രിയായി[തിരുത്തുക]
4 തവണ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 1970ൽ ആദ്യമായി മുഖ്യമന്ത്രിയായി. ഇപ്പോൾ അഞ്ചാം തവണയാണ് സേവനം അനുഷ്ഠിക്കുന്നത്.
2007-2012[തിരുത്തുക]
2007ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ-ഭാരതീയ ജനതാ പാർട്ടി സംയുക്തമായാണ് മത്സരിച്ചത്. ആകെയുള്ള 117 സീറ്റിൽ 67 എണ്ണം അവർ നേടി. അതോടെ നാലാം തവണ പഞ്ചാബ് മുഖ്യമന്ത്രിയായി. 10 വകുപ്പുകളാണ് അന്ന് അദ്ദേഹം കൈകാര്യം ചെയ്തത്.
2012 മുതൽ[തിരുത്തുക]
2012 ലെ തെരഞ്ഞെടുപ്പിൽ അകാലിദൾ പാർട്ടിയും ബി.ജെ.പിയും ചേർന്ന 117 സീറ്റിൽ 68 സീറ്റ് നേടി. അങ്ങനെ 2012 മാർച്ച് 14ന് പഞ്ചാബ് ഗവർണർ ശിവ്രാജ് പാട്ടീലിന്റെ മുന്നിൽ സത്യപ്രതിഞ്ജ ചെയ്തു. പഞ്ചാബിലെ ഏറ്റവും കൂടുതൽ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തിയും ബാദൽ തന്നെയാണ്. വൈദ്യുതം, വിജിലൻസ്, പേർസണൽ എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്.
ശിരോമണി അകാലിദൾ[തിരുത്തുക]
1995 മുതൽ 2008 വരെ അകാലിദൾ പാർട്ടിയുടെ പ്രസിഡന്റായിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
- ↑ "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.
- ↑ "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. ശേഖരിച്ചത് 26 ജനുവരി 2015.