ഉള്ളടക്കത്തിലേക്ക് പോവുക

ഉപേന്ദ്ര കുശ്‌വാഹ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉപേന്ദ്ര കുശ്വാഹ
രാജ്യസഭാംഗം
പദവിയിൽ
2024-തുടരുന്നു, 2010-2013
മണ്ഡലംബീഹാർ
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി(സംസ്ഥാന ചുമതല)(കുടിവെള്ളം, സാനിറ്റേഷൻ, പഞ്ചായത്തി രാജ് വകുപ്പിന്റെ അധിക ചുമതല)
പദവിയിൽ
2014-2018
പ്രധാനമന്ത്രിനരേന്ദ്ര മോദി
ലോക്സഭാംഗം
പദവിയിൽ
2014-2019
മണ്ഡലംകരാക്കട്ട്
നിയമസഭ കൗൺസിൽ അംഗം
പദവിയിൽ
2021-2023
മണ്ഡലംബീഹാർ
ബീഹാർ നിയമസഭാംഗം
പദവിയിൽ
2000-2005
മണ്ഡലംജന്ദാഹ
വ്യക്തിഗത വിവരങ്ങൾ
ജനനം (1960-02-06) 6 ഫെബ്രുവരി 1960 (age 66) വയസ്സ്)
വൈശാലി, ബീഹാർ
രാഷ്ട്രീയ കക്ഷി
  • രാഷ്ട്രീയ ലോക്മോർച്ച(2023)
  • ജനതാദൾ യുണൈറ്റഡ്(2021-2023,2009-2013,2004-2007)
  • രാഷ്ട്രീയ ലോക്സമതാ പാർട്ടി(2007-2009)
  • സമതാ പാർട്ടി(2000-2004)
പങ്കാളിസ്നേഹലത
കുട്ടികൾ2 including ദീപക് പ്രകാശ്
As of 21 നവംബർ, 2025
ഉറവിടം: oneindia

2024 മുതൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായി[1] തുടരുന്ന രാഷ്ട്രീയ ലോക്മോർച്ച പാർട്ടിയുടെ മുതിർന്ന നേതാവാണ് ഉപേന്ദ്ര കുശ്വാഹ.(6 ഫെബ്രുവരി 1960) ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള മാനവവിഭവശേഷി വകുപ്പ് മന്ത്രി, ഒരു തവണ വീതം ലോക്സഭാംഗം, ബീഹാർ നിയമസഭ കൗൺസിൽ അംഗം, നിയമസഭാംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. [2][3]

ജീവിതരേഖ

[തിരുത്തുക]

മുനീശ്വർ സിങ്ങിന്റെയും മുനീശ്വരി ദേവിയുടെയും മകനായി ബീഹാറിലെ വൈശാലിയിൽ 1960 ഫെബ്രുവരി 6ന് ജനിച്ചു.[4] പട്ന സയൻസ് കോളേജിൽ നിന്നും ബി.എസ്.സി പാസായ ശേഷം പൊളിറ്റിക്കൽ സയൻസിൽ ബി.ആർ. അംബേദ്കർ ബീഹാർ യുണിവേഴ്സിറ്റിയിൽ നിന്നും എം.എ പാസായി.[5]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

1985ൽ യുവ ലോക്ദളിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം തുടങ്ങി. ശേഷം യുവ ജനതാദളിന്റെ ദേശീയ ജനറൽ സെക്രട്ടറിയായിരുന്നു. സമതാ പാർട്ടിയുടെ സെക്രട്ടറിയുമായിരുന്നു.

2000 മുതൽ 2005 വരെ ബീഹാർ നിയമസഭാംഗമായിരുന്നു 2010 മുതൽ 2013 വരെ രാജ്യസഭാംഗമായി. 2014-ൽ ബീഹാറിലെ കരക്കട്ടിൽ നിന്നും ലോക്സഭയിലേക്ക് വിജയിച്ചു. 2014 മുതൽ 2018 വരെ ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര മന്ത്രിയായിരുന്നു.

2021 മുതൽ 2023 വരെ ബീഹാർ നിയമസഭ കൗൺസിൽ അംഗമായിരുന്ന കുശ്വാഹ നിലവിൽ 2024 മുതൽ ബീഹാറിൽ നിന്നുള്ള രാജ്യസഭാംഗമായി തുടരുന്നു.

സ്വകാര്യ ജീവിതം

[തിരുത്തുക]

1982 ഫെബ്രുവരി 26ന് സ്നേഹലതയെ വിവാഹം ചെയ്തു. 2 മക്കളുണ്ട്.

അവലംബം

[തിരുത്തുക]
  1. https://www.newsonair.gov.in/rlm-chief-upendra-kushwaha-nominated-to-rajya-sabha-as-nda-candidate-from-bihar/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2014-06-12.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-03-27. Retrieved 2014-06-12.
  4. http://www.elections.in/political-leaders/upendra-kushwaha.html
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2014-06-12.
"https://ml.wikipedia.org/w/index.php?title=ഉപേന്ദ്ര_കുശ്‌വാഹ&oldid=4582843" എന്ന താളിൽനിന്ന് ശേഖരിച്ചത്