സംവാദം:ഇന്ത്യയുടെ രാഷ്ട്രപതി
ദൃശ്യരൂപം
തലക്കെട്ട്
[തിരുത്തുക]ഇതിന്റെ തലക്കെട്ട് ഇന്ത്യയുടെ രാഷ്ട്രപതി എന്ന് മാറ്റിക്കൂടെ? --Raghith (സംവാദം) 10:08, 9 ഓഗസ്റ്റ് 2013 (UTC)
- തീർച്ചയായും. ഭരണഘടനയിലും അങ്ങനെതന്നെയാണ് പറഞ്ഞിരിക്കുന്നത്. "there shall be a president of India" (Article 1). എന്നാൽ ആളുകൾ "ഇന്ത്യയുടെ രാഷ്ട്രപതി" എന്ന് തിരയാൻ സാദ്ധ്യത കുറവാകയാൽ ഒരു തിരിച്ചുവിടൽ നിലനിർത്തിക്കൊണ്ട് തലക്കെട്ട് മാറ്റുന്നത് നല്ലതാണ്. പിന്നെ ഇന്ത്യയിലല്ലാതെ "രാഷ്ട്രപതി" എന്ന പ്രയോഗം ഉണ്ടോ എന്നത് ശ്രദ്ധിച്ചിട്ടില്ല. മറ്റിടങ്ങളിൽ പലയിടത്തും "പ്രസിഡന്റ്" എന്നാണ് പറയാറുള്ളതെന്ന് തോന്നുന്നു. അങ്ങനെയെങ്കിൽ രാഷ്ട്രപതി എന്ന തലക്കെട്ട് മാറ്റേണ്ടതുണ്ടോ എന്ന് നോക്കണം. പിന്നെ "ഇന്ത്യയുടെ പ്രസിഡന്റ്" എന്ന ഒരു തലക്കെട്ടും കൂടി നൽകാവുന്നതാണ്... സമയക്കുറവുള്ളതിനാൽ മറ്റാരെങ്കിലും നോക്കുമല്ലോ... --Adv.tksujith (സംവാദം) 12:11, 9 ഓഗസ്റ്റ് 2013 (UTC)
- ഇന്ത്യയുടെ രാഷ്ട്രപതി ഇതിലേക്ക് തിരിച്ചു വിട്ടിരിക്കുകയാണ് . രാഷ്ട്രപതി എന്നത് ഇന്ത്യയിൽ മാത്രം ഉപയോഗത്തിൽ ഉള്ളതാണെങ്കിൽ തലക്കെട്ട് നിലനിർത്തുന്നതാണ് നല്ലത്. -- Raghith (സംവാദം) 12:30, 9 ഓഗസ്റ്റ് 2013 (UTC)